കേരള കോൺഗ്രസ് െഎക്യകാഹളം വീണ്ടും; പി.സി. തോമസിനെ ചുമതലപ്പെടുത്തി മാണി
text_fieldsകോട്ടയം: നാലുകേരള കോൺഗ്രസ് ചെയർമാൻമാർ ഒന്നിച്ച വേദിയിൽ െഎക്യകേരള കോൺഗ്രസ് ആശയത്തിന് ഉയർത്തെഴുന്നേൽപ്. ആദ്യം സൗഹൃദം ഇതിനുശേഷം െഎക്യമെന്ന് തുടക്കത്തിൽ നിലപാടെടുത്ത കെ.എം. മാണി ഒടുവിൽ ചർച്ചകൾക്ക് പി.സി. തോമസിനെ ചുമതലപ്പെടുത്തിയതായി പ്രഖ്യാപിച്ചു.
പി.സി. തോമസ് ചെയർമാനായ കേരള കോൺഗ്രസ് സംഘടിപ്പിച്ച പി.ടി. ചാക്കോ അനുസ്മരണചടങ്ങിലായിരുന്നു ഇടവേളക്കുശേഷം കേരള കോൺഗ്രസ് െഎക്യചർച്ച വീണ്ടും നിറഞ്ഞത്. കേരള കോൺഗ്രസുകളെല്ലാം ഒന്നിക്കണമെന്ന് അധ്യക്ഷത വഹിച്ച തോമസ് പറഞ്ഞു. പല മുന്നണികളിലുള്ളവർ തമ്മിൽ വേഗത്തിൽ ലയിക്കുന്നതിനു തടസ്സം ഏറെയുണ്ടെങ്കിലും പി.ടി. ചാക്കോയെ അനുസ്മരിക്കുന്ന വേദിയിൽ ഇതിെൻറ ചർച്ചകൾക്ക് തുടക്കമിടണമെന്നാണ് ആഗ്രഹെമന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി, ആദ്യം കേരള കോൺഗ്രസുകാർ തമ്മിൽ സൗഹൃദമാണ് ഉണ്ടാകേണ്ടതെന്നും ഇതിനുശേഷമാകണം െഎക്യമെന്നും പറഞ്ഞു. താനും പി.സി. തോമസും ഫ്രാൻസിസ് ജോർജും ജോണി നെല്ലൂരുമെല്ലാം നല്ല സൗഹൃദത്തിൽ കഴിയുകയാണ് ആദ്യം വേണ്ടത്. പെെട്ടന്ന് കൂട്ടിക്കെട്ടിയിട്ട് കാര്യമില്ല. സൗഹൃദത്തിെൻറ പ്രബേഷൻ പീരിയഡിനു ശേഷമാണ് ഐക്യത്തിലേക്കു നീങ്ങേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നാലെ സംസാരിച്ച ജനാധിപത്യ േകരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് െഎക്യത്തെക്കുറിച്ച് കാര്യമൊന്നും പ്രതികരിച്ചില്ല. കേരള കോൺഗ്രസുകൾ തങ്ങളുടെ ദൗത്യം മറക്കാതെ മുന്നോട്ടുപോകണം. ദൗത്യത്തെക്കുറിച്ചുള്ള മറവിയാണ് കേരള കോൺഗ്രസ് അനുഭവിക്കുന്ന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കെ.എം. മാണി മുൻകൈയെടുത്ത് കേരള കോൺഗ്രസുകളെ ഒന്നിപ്പിക്കണമെന്ന് തുടർന്ന് സംസാരിച്ച കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. നമുക്ക് ഒരുപാർട്ടി മതിയെന്ന് മാണി പറഞ്ഞാൽ തങ്ങളെല്ലാം ശിരസാവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാണി സാർ തയാറുണ്ടോയെന്ന് ജോണി നെല്ലൂർ ചോദിച്ചതോടെ, വേദിയിലിരുന്ന മാണി, ഫ്രാൻസിസ് ജോർജിെൻറ മനസ്സ് എന്താണെന്ന് അറിയില്ലെന്ന് പറഞ്ഞു. ഇതോടെ വേദിയിലുള്ള എല്ലാവർക്കും ഇതിനോട് യോജിപ്പാണെന്ന് ജോണി നെല്ലൂർ പറഞ്ഞു.
പി.സി. തോമസ് എൻ.ഡി.എക്കൊപ്പവും ഫ്രാൻസിസ് ജോർജ് ഇടതുമുന്നണിക്കൊപ്പവുമാണെങ്കിലും ഇരുവർക്കും ജനാധിപത്യചേരിയോടാണു യോജിപ്പെന്നും ജോണി നെല്ലൂർ പറഞ്ഞു. ബാലകൃഷ്ണപിള്ള അടക്കം എല്ലാവരെയും ഒന്നിപ്പിക്കണം. മാണി സാർ മനസ്സുവെച്ചാൽ നടക്കുമെന്ന് ആവർത്തിച്ചതോടെ, തൊട്ടടുത്തിരുന്ന പി.സി. തോമസിനെ ചുമതലപ്പെടുത്തിയതായി മാണി അറിയിച്ചു.
ഇത് പി.സി. തോമസ് ഉറക്കെ പറഞ്ഞതോെട വൻകൈയടി. തുടർന്ന് കെ.എം. മാണി ഏൽപിച്ച ദൗത്യം ഏറ്റെടുക്കുകയാണെന്നും കേരള കോൺഗ്രസുകളുടെ എകീകരണത്തിന് മുൻകൈയെടുക്കുമെന്നും പി.സി. തോമസ് പ്രഖ്യാപിച്ചു. തുടർന്ന് നാലു നേതാക്കളും പരസ്പരം കൈകോർത്ത് െഎക്യതാൽപര്യം പങ്കുവെക്കുകയും ചെയ്തു. കേരള കോൺഗ്രസ് ബി ചെയർമാൻ ബാലകൃഷ്ണപിള്ളയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നങ്കിലും ആരോഗ്യപ്രശ്നങ്ങൾ മൂലം എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.