ഭരണ, മുന്നണിതല ചർച്ചക്ക് സി.പി.ഐ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ സാമ്പത്തികസ്ഥിതി അതി ഗുരുതരമെന്ന് സി.പി.െഎ. വിഷയം അടിയന്തരമായി മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്യണമെന്ന് നേതൃതലത്തിൽ അഭിപ്രായം ഉയർന്നു. മുഖ്യമന്ത്രി വിദേശസന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയതോടെ മുന്നണിതലത്തിൽ നടപടി ആരംഭിക്കും. നവംബർ മൂന്നാം വാരം ചേർന്ന സി.പി.െഎ സംസ്ഥാന നിർവാഹകസമിതിയിലാണ് ധന പ്രതിസന്ധിയുടെ ആഘാതം വിലയിരുത്തിയത്. ഭരണമുന്നണിയിലെ പ്രധാന ഘടകകക്ഷിതന്നെ സാമ്പത്തിക ഞെരുക്കത്തിൽ നടപടിക്ക് ആവശ്യം ഉന്നയിക്കുന്നത് ആദ്യമാണ്.
സി.പി.െഎ സാമ്പത്തികസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാനത്തിെൻറ ഗുരുതര സാമ്പത്തിക സാഹചര്യം വിശദീകരിക്കുന്നത്. വരുമാനത്തിൽ വലിയ കുറവാണ് സംഭവിച്ചത്. ജി.എസ്.ടി നടപ്പാക്കുന്നതുവഴി സംസ്ഥാനത്തിന് നേട്ടം ഉണ്ടാവുമെന്ന് ധനമന്ത്രി തോമസ് െഎസക്കാണ് അവകാശപ്പെട്ടത്. ധനമന്ത്രിയുടെ കണക്കുകൂട്ടൽ തെറ്റി. സംസ്ഥാനത്തിന് ന്യായമായും ലഭിക്കേണ്ട വിഹിതം പോലും കിട്ടുന്നില്ല. ജി.എസ്.ടി നടപ്പാക്കിയശേഷം സംസ്ഥാനത്തിെൻറ റവന്യൂ വരുമാനത്തിൽ വലിയ കുറവാണ് സംഭവിച്ചത്.
റവന്യൂ കമ്മി വൻതോതിൽ വർധിക്കുന്നു. ഇത് പരിഹരിക്കാൻ സർക്കാർതലത്തിൽതന്നെ ഇടപെടൽ ഉണ്ടാവണം. പുതിയ ക്ഷേമപദ്ധതികളുടെയും ഗുണഭോക്താക്കളുടെയും എണ്ണം വർധിക്കുന്നു. ഇത് പ്രാദേശികവിപണിയിൽ ചെറിയ ഇളക്കം സൃഷ്ടിക്കും.
പക്ഷേ, നല്ല സാമ്പത്തിക സ്ഥിരതയുള്ള സംസ്ഥാനങ്ങൾേക്ക ഇത് കൈകാര്യം ചെയ്യാൻ പറ്റൂ. രണ്ട് പ്രളയം കൂടി ഉണ്ടായതോടെ 60,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പുനരധിവാസപ്രവർത്തനത്തിന് തുക ചെലവഴിക്കേണ്ടിവന്നപ്പോഴും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നില്ല.
വിഷയം ഇടതുമുന്നണിയും സർക്കാറും ഉടൻ ചർച്ച ചെയ്യണമെന്ന് ഭൂരിപക്ഷവും ആവശ്യപ്പെട്ടു. സി.പി.െഎ മന്ത്രിമാർ പലരും ഇല്ലാതിരുന്നതിനാൽ ചർച്ച നടന്നില്ല. അടുത്ത നിർവാഹകസമിതി റിപ്പോർട്ട് പരിഗണിച്ചേക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ സന്ദർശനം കഴിഞ്ഞ് വന്നാൽ ഉടൻ വിഷയം ശ്രദ്ധയിൽപെടുത്തുമെന്ന് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണൻ ചികിത്സയിലായിരുന്നതിനാൽ സി.പി.എം- സി.പി.െഎ ചർച്ചയും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.