ഇടം വലം ജയം
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലാക്ക് പിന്നാെല വട്ടിയൂർക്കാവിലും കോന്നി യിലും ഇടതുമുന്നണിക്ക് അട്ടിമറി വിജയം.അതേസമയം, പരമ്പരാഗത ശക്തിദുർഗമായ അരൂ രിൽ തോൽവി ഏറ്റുവാങ്ങിയത് കനത്ത തിരിച്ചടിയുമായി. അരൂരിന് പുറമെ എറണാകുളവും മഞ ്ചേശ്വരവും ജയിച്ചു കയറി യു.ഡി.എഫും മുഖം രക്ഷിച്ചു.
തെരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ മൂന ്നു യു.ഡി.എഫും രണ്ട് ഇടത് മുന്നണിയും നേടി. എറണാകുളത്ത് തപ്പിത്തടഞ്ഞും മഞ്ചേശ്വരത്ത് ആധികാരികവുമായ വിജയമാണ് യു.ഡി.എഫിന്. വട്ടിയൂർക്കാവിൽ അഡ്വ. വി.കെ. പ്രശാന്ത് 14,465, കോന്നിയിൽ കെ.യു. ജനീഷ്കുമാർ 9953, അരൂരിൽ ഷാനിമോൾ ഉസ്മാൻ 2079, എറണാകുളത്ത് ടി.ജെ. വിനോദ് 3750, മഞ്ചേശ്വരത്ത് എം.സി. ഖമറുദ്ദീൻ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. നിലവിൽ അരൂർ മാത്രമായിരുന്നു ഇടതുമുന്നണിക്ക്. ബാക്കി നാലും യു.ഡി.എഫിനും. ഇതിൽ അരൂർ കൈവിട്ട ഇടതുമുന്നണി വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്തു. പതിവ് വീരവാദം മുഴക്കിയ ബി.ജെ.പി എല്ലായിടത്തും തകർന്നടിഞ്ഞു. മഞ്ചേശ്വരത്ത് രണ്ടാംസ്ഥാനം നിലനിർത്താനായതു മാത്രമാണ് ആശ്വാസം.
കനത്തപോരാട്ടം നടന്ന അരൂരിൽ ലോക്സഭ സ്ഥാനാർഥിയെന്ന നിലയിൽ തുടങ്ങിയ പ്രവർത്തന മികവാണ് ഇടതു മുന്നണിയെ ഞെട്ടിച്ച് ഷാനിമോൾ ഉസ്മാെൻറ രാഷ്ട്രീയ വിജയത്തിന് വഴിവെച്ചത്. വട്ടിയൂർക്കാവിലും കോന്നിയിലും സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിനും തമ്മിലടിക്കും കനത്ത വില നൽകേണ്ടിവന്ന യു.ഡി.എഫിന് ഇടതു മുന്നണിയുടെ മികവാർന്ന യുവപോരാളികൾക്ക് മുന്നിൽ സ്വന്തം കോട്ടകളിൽ നിലംതൊടാനായില്ല. പാലാ അടക്കം ആറ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതോടെ ഇടതു മുന്നണിയുടെ നിയമസഭ കക്ഷി നില 93 ആയി ഉയർന്നു. യു.ഡി.എഫ് 45ലേക്ക് ചുരുങ്ങി. ബി.ജെ.പിക്ക് ഒരു സീറ്റിനു പുറമെ സ്വതന്ത്രനായ പി.സി. ജോർജുമുണ്ട്.
വട്ടിയൂർക്കാവിൽ കഴിഞ്ഞ ഏതാനും നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മൂന്നാംസ്ഥാനത്തായിരുന്ന ഇടതുപക്ഷം തികഞ്ഞ രാഷ്ട്രീയ പോരാട്ടം നടത്തിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 14,389ഉം ലോക്സഭയിലേക്കാൾ 25,416 വോട്ടും അധികംനേടി. തുടർച്ചയായി രണ്ടാംസ്ഥാനത്തെത്തിയിരുന്ന ബി.ജെ.പിക്ക് ലോക്സഭയേക്കാൾ കാൽലക്ഷം വോട്ട് കുറഞ്ഞു. സാമുദായിക പിന്തുണ തിരിച്ചടിച്ചതോടെ യു.ഡി.എഫിെല കെ. മോഹൻകുമാർ ദയനീയമായി തോറ്റു. അടൂർ പ്രകാശ് കോൺഗ്രസ് പാളയത്തിൽ ഉറപ്പിച്ചുനിർത്തിയ കോന്നി യു.ഡി.എഫിലെ തമ്മിലടിക്കും സ്ഥാനാർഥി തർക്കത്തിനും പിന്നാലേ വൻ ഭൂരിപക്ഷത്തിലാണ് ഡി.വൈ.എഫ്.െഎ നേതാവ് ജനീഷ്കുമാർ പിടിച്ചെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ 20,748 ഉം ലോക്സഭയിൽ 2721 ഉം വോട്ടിെൻറ മേൽക്കൈ യു.ഡി.എഫിനുണ്ടായിരുന്നു. അതേസമയം, ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ ലോക്സഭയിലെ അത്ര എത്തില്ലെങ്കിലും 39,786 വോട്ട് നേടി.
അരൂരിൽ വൻ അട്ടിമറിയാണ് നടന്നത്. 2016ൽ 38,519 വോട്ടിൽ വിജയിച്ച ഇടതുമുന്നണി 2079 വോട്ടിന് തോറ്റു. ലോക്സഭ തെരഞ്ഞെടുപ്പിൽ 648 വോട്ടിെൻറ മേൽക്കൈ നേടിയ ഷാനിമോൾ ഉസ്മാൻ വീണ്ടുമിറങ്ങിയപ്പോൾ ജനം ഒപ്പം നിന്നു. 60 വർഷത്തിനു ശേഷമാണ് അരൂരിൽ കോൺഗ്രസ് വിജയം. വോെട്ടടുപ്പ് ദിനത്തിലെ വെള്ളക്കെട്ട് കൂടി തിരിച്ചടിയായ യു.ഡി.എഫിന് എറണാകുളത്ത് തിളക്കം ഒട്ടുമില്ലാത്ത വിജയമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 21,949 വോട്ടിെൻറയും ലോക്സഭയിൽ 31,178 വോട്ടിെൻറയും ഭൂരിപക്ഷം യു.ഡി.എഫിലെ ഹൈബി ഇൗഡനുണ്ടായിരുന്നു. എന്നാൽ, വെറും 3750 വോട്ട് മാത്രമാണ് ഇക്കുറി ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭയിൽ 89 വോട്ട് ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന മഞ്ചേശ്വരത്ത് യു.ഡി.എഫിലെ എം.സി. ഖമറുദ്ദീൻ ആധികാരിക വിജയമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.