സമൂഹ അടുക്കളയിലേക്ക് ലഭിച്ച അരി കോൺഗ്രസ് നേതാക്കൾ കടത്തിയെന്ന് എൽ.ഡി.എഫ്
text_fieldsചേര്‍പ്പ്: പഞ്ചായത്തിെൻറ സമൂഹ അടുക്കളയിലേക്ക് ലഭിച്ച അരി കോൺഗ്രസ് നേതാക്കൾ കടത്ത ിയതായി പരാതി. സി.പി.എമ്മും സി.പി.ഐയുമാണ് കോൺഗ്രസ് ഭരിക്കുന്ന ചേർപ്പ് പഞ്ചായത്തിനെത ിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കലക്ടർക്ക് പരാതിയും നൽകി.
ചേർപ്പ് സമൂഹ അടുക്കളയിലേക്കായി സംഭാവനയായി ലഭിച്ച അരി രേഖകളിൽ ഉൾപ്പെടുത്താതെ കടത്തിയെന്നാണ് ആക്ഷേപം. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എന്‍.ജി. അനില്നാഥനാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. ഒരുമാസമായി പ്രവർത്തിക്കുന്ന സമൂഹ അടുക്കളയില്‍നിന്ന് ഇക്കഴിഞ്ഞ 26വരെയായി 7800 പൊതിച്ചോറ് മാത്രമാണ് വിതരണം ചെയ്തത്. ഇതിന് 1000 കിലോ അരിക്ക് താഴെ മാത്രമാണ് ആവശ്യം വരുന്നത്. സമൂഹ അടുക്കളയിലേക്ക് 600 കിലോ അരി കുടുംബശ്രീവഴി മാത്രമായി സംഭാവനയായി ലഭിച്ചിട്ടുണ്ട്.
സമൂഹ അടുക്കളയുടെ രജിസ്റ്ററില്‍ ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതിനുപുറമേ വ്യക്തികളും വ്യാപാരസ്ഥാപനങ്ങളും സംഘടനകളും പഞ്ചായത്ത് ഭരണസമിതിക്ക് നല്കിയ അരി അടക്കമുള്ള ഉൽപന്നങ്ങൾക്ക് ഒരു കണക്കും സൂക്ഷിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. അതേസമയം, സമൂഹ അടുക്കളയുടെ പ്രവർത്തനം സുതാര്യമാണെന്നും ആരോപണം രാഷ്ട്രീയം മാത്രമാണെന്നും ചേർപ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് പ്രതികരിച്ചു.
സംഭാവനയായി ലഭിച്ചതും വിനിയോഗിച്ചതും േരഖകളിലുണ്ട്. അന്തർസംസ്ഥാന തൊഴിലാളികൾക്ക് ഉൾപ്പെടെ ഭക്ഷ്യകിറ്റുകൾ വിതരണംചെയ്ത പഞ്ചായത്താണ്. സമൂഹ അടുക്കള പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ഇതിെൻറ റിപ്പോർട്ട് പൊതുജനങ്ങൾക്കായി അവതരിപ്പിക്കുമെന്നും വിനോദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.