ഖുശ്ബുവിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്ന് നീക്കി
text_fieldsന്യൂഡൽഹി: നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു സുന്ദറിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തു നിന്ന് നീക്കി. എ.ഐ.സി.സി കമ്യൂണിക്കേഷൻസ് ചുമതലയുള്ള സെക്രട്ടറി പ്രണവ് ഝാ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നടി പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളെ ശരിവെക്കുന്നതാണ് എ.ഐ.സി.സി നടപടി.
ഖുശ്ബു ബി.ജെ.പിയിൽ ചേരുമെന്ന് ദിവസങ്ങളായി അഭ്യൂഹം ഉയർന്നിരുന്നു. തിങ്കളാഴ്ച ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് എൽ. മുരുകനൊപ്പം ഡൽഹിയിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ നേരത്തെ ഖുശ്ബു നിഷേധിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാറിെൻറ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചതിനുപിന്നാലെയാണ് ഖുശ്ബു ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് ഖുശ്ബു ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാടെടുത്തത്.
മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച ഖുശ്ബു സമൂഹമാധ്യമങ്ങളിലൂടെ സംഘ്പരിവാറിെൻറ വംശീയ അധിക്ഷേപങ്ങൾക്കിരയായിരുന്നു. തമിഴ് സംവിധായകനും നടനുമായ സുന്ദർസിയാണ് ഖുശ്ബുവിെൻറ ഭർത്താവ്. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പ്രമുഖ വ്യക്തികളെ പാർട്ടിയിലെത്തിക്കുന്നതിന് തിരക്കിട്ട നീക്കങ്ങളിലാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.