കിഫ്ബി: സമ്പൂർണ ഒാഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മൂടിവെക്കാൻ- പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: കിഫ്ബിയിൽ സി.എ.ജിയുടെ സമ്പൂർണ ഒാഡിറ്റ് വേണ്ടെന്ന സർക്കാർ നിലപാട് നഗ്നമായ അഴിമതിക്ക് വേണ ്ടിയെന്ന് പ്രതിപക്ഷ നേതാക്കൾ. നിയമത്തിലെ 14(1) പ്രകാരമല്ല 20(2) പ്രകാരം ഒാഡിറ്റാണ് വേണ്ടത്. എങ്കിലേ സഭാസമിതികളുട െ സൂക്ഷ്മപരിശോധനക്ക് വിധേയമാവുകയുള്ളൂ. അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവും പുറത്തുവരുമെന്ന ഭയം മൂലമാണ് ഒാഡിറ്റിങ്ങിന് തയാറാകാത്തതെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കിഫ്ബി, കിയാൽ എന്നിവയിൽ ഒാഡ ിറ്റ് നടത്താത്തതിനെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 50,000 കോടിയുടെ വികസന മെന്ന് വീമ്പിളക്കുന്നതല്ലാതെ ഒരു പദ്ധതിയും കിഫ്ബിയിൽ നടപ്പായിട്ടില്ല. ചെലവാക്കുന്ന ഒാരോ രൂപയും ഒാഡിറ്റ് ചെയ്യപ്പെടണം. ധനമന്ത്രി തോമസ് െഎസക്കിന് ഒരു ചുക്കും അറിയില്ല. അദ്ദേഹം ആളുകളെ പറ്റിക്കുകയാണ്. അദ്ദേഹത്തെ ബകൻ എന്ന് വിളിച്ചത് ശരിയാണ്. ഒരു വിവരവുമില്ലാതെ ആളെ പറ്റിക്കുന്ന പണിയുമായി ഇറങ്ങിയിരിക്കുകയാണ് െഎസക്.
അക്കൗണ്ടൻറ് ജനറലിന് വിവരമില്ലെന്നാണ് ധനമന്ത്രിയുെട നിലപാട്. എ.ജിയുടെ മൂന്ന് കത്തിന് മറുപടി നൽകിയില്ല. കിഫ്ബിയിലെ ഒരുപൈസയും സഭയിൽ വരുകയോ ചർച്ചയാവുകയോ ചെയ്യുന്നില്ല. സർക്കാർ നടപടിെക്കതിരെ തങ്ങൾ കൊണ്ടുവന്ന അടിയന്തരപ്രമേയം അനുവദിക്കുന്നില്ല. ഇത് ഭരണഘടനാപരമായ അവകാശത്തെ വെല്ലുവിളിക്കലാണ്. ഭരണഘടനാതീതമായ ശക്തിയാണോ കിഫ്ബിയെന്നും അദ്ദേഹം ചോദിച്ചു.
കിയാലിൽ 52 ശതമാനം ഒാഹരി സർക്കാറിനുണ്ടായിട്ടും സി.എ.ജി ഒാഡിറ്റ് നടത്താത്തത് സി.പി.എമ്മിെൻറ കറവപ്പശുവായി കാണുന്നതുകൊണ്ടാണ്. സർക്കാർ സി.എ.ജി ഒാഡിറ്റ് ഭയപ്പെടുന്നു. ധനമന്ത്രി കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
14(1) പ്രകാരം ഒാഡിറ്റ് നടത്തിയാൽ ഒാഡിറ്റ് സർട്ടിഫിക്കറ്റ് വേണ്ടെന്നും 20(2) പ്രകാരമായാൽ സി.എ.ജിയുടെ ഒാഡിറ്റ് സർട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. അത് ഒഴിവാക്കാനാണ് ശ്രമം. മൊത്തം ചെലവിെൻറ 75 ശതമാനത്തിൽ താഴെയാണ് സർക്കാർ ഫണ്ടെങ്കിൽ 14(1) പ്രകാരം ഒാഡിറ്റ് വേണ്ട. മൂന്ന് കൊല്ലം കഴിഞ്ഞാൽ കിഫ്ബി സി.എ.ജി ഒാഡിറ്റിന് പുറത്താകും.
കിയാലിൽ നേരേത്ത സി.എ.ജി ഒാഡിറ്റ് നടന്നപ്പോൾ ഉൗരാളുങ്കലിന് പണം കൊടുത്തതും സി.പി.എമ്മിെൻറ യാത്രക്ക് പണം കൊടുത്തതുമൊക്കെ പുറത്ത് വന്നിരുന്നു. കിയാലിൽ അനധികൃതനിയമനം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എം. ഉമ്മർ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.