കാനത്തിന് മ(ാ)ണി കെട്ടാൻ ചർച്ചാമേശ
text_fieldsന്യൂഡൽഹി: കെ.എം. മാണി വിഷയത്തിൽ ഡൽഹി ചർച്ച അനുകൂലമായില്ലെങ്കിലും കേരളത്തിൽ സി.പി.െഎയെ ചർച്ചയിലേക്ക് കൊണ്ടുവരുന്നതിൽ വിജയിച്ചെന്ന് സി.പി.എം. വ്യാഴാഴ്ച ഡൽഹി എ.കെ.ജി ഭവനിൽ നടന്ന സി.പി.എം- സി.പി.െഎ ചർച്ചയുടെ തുടർച്ചയായി കേരളത്തിൽ കേരള കോൺഗ്രസ് (എം) വിഷയത്തിൽ ചർച്ചക്ക് വഴിതുറക്കാൻ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് സി.പി.എം നേതൃത്വം.
മുന്നണിക്കുള്ളിൽ സി.പി.എമ്മും സി.പി.െഎയുമായുള്ള ആദ്യ ഒൗദ്യോഗിക ചർച്ചയാണ് നടക്കാൻ പോകുന്നത്. ഫലം എന്തും ആവെട്ട, ചർച്ച നടക്കെട്ട എന്നാണ് ഡൽഹിയിലുണ്ടായ ധാരണ. തീയതി സംസ്ഥാനത്ത് തീരുമാനിക്കും. പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രതിരോധിക്കുന്ന രാഷ്ട്രീയ നയത്തിൽ വ്യത്യസ്ത നിലപാടുള്ള സി.പി.െഎയെ അതേ ലൈൻ ഉപയോഗിച്ച് മാണി വിഷയത്തിൽ മയപ്പെടുത്താനാണ് സി.പി.എം ലക്ഷ്യം. സംസ്ഥാനനേതൃത്വത്തിെൻറ വിട്ടുവീഴ്ചയില്ലായ്മയും തങ്ങളുടെ പരിമിതിയും സി.പി.െഎ ദേശീയ നേതൃത്വം സി.പി.എം നേതൃത്വത്തെ അറിയിച്ചു. വിഷയത്തിൽ ചർച്ചക്കുപോലും തയാറല്ല എന്ന കടുംപിടിത്തത്തിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.െഎയും. ചർച്ചക്ക് വാതിൽ തുറക്കാൻതന്നെ അവർ തയാറായിരുന്നില്ല.
ഇതിനിടെ, അവിചാരിതമായി വീണുകിട്ടിയ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ആദ്യ കരുക്കുകൾ സി.പി.എം നീക്കിയത്. എന്നാൽ മാണിയില്ലാതെതന്നെ ചെങ്ങന്നൂർ വിജയിക്കാമെന്ന് സി.പി.െഎ നേതൃത്വം തിരിച്ചടിച്ചു. ഇൗ സാഹചര്യത്തിലാണ് മറ്റു വഴികൾ പരീക്ഷിക്കാൻ സി.പി.എം സംസ്ഥാനനേതൃത്വം തയാറായത്. ഉത്തർപ്രദേശിൽ അടക്കം ബി.ജെ.പിക്ക് തിരിച്ചടി ലഭിച്ച സാഹചര്യത്തിൽ കേരളത്തിൽ അവർക്ക് മുൻതൂക്കം ലഭിക്കുന്ന സാഹചര്യം ഏതുവിധേനയും ഇല്ലാതാക്കണമെന്ന വാദമാണ് ഒന്ന്. ഇടതു കോട്ടയായ ത്രിപുരയിലെ വിജയത്തിനു ശേഷം ചെങ്ങന്നൂരിൽ ബി.ജെ.പിക്ക് ലഭിക്കുന്ന ചെറിയ മുൻതൂക്കംപോലും കേരളം അപ്രാപ്യമല്ലെന്ന സൂചന ദേശീയതലത്തിൽ നൽകുമെന്ന ആശങ്കയുമുണ്ട്. ഇരു മുന്നണിയോടും അകലംപാലിക്കുന്ന മാണി ഗ്രൂപ്പിെൻറയും ഗണ്യമായ ക്രൈസ്തവ വോട്ടിെൻറ ഗതിയും ചെങ്ങന്നൂരിൽ നിർണായകമാെണന്ന് സി.പി.എം ചൂണ്ടിക്കാട്ടുന്നു. മുഖ്യശത്രുവായ ബി.ജെ.പിയെ പരാജപ്പെടുത്താൻ കോൺഗ്രസ് ഇതരകക്ഷികളുടെ സഹായം തേടാമെന്ന നിലപാടിെൻറ അടിസ്ഥാനത്തിലാണ് മാണിയോടുള്ള സമീപനം സി.പി.എം കരുപ്പിടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.