മാണി ബന്ധം: സാമൂഹിക മാധ്യമങ്ങളിൽ പഴയ ലഘുലേഖകൾ നിറയുന്നു
text_fieldsതൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറിൽ കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി ക്ഷണിതാവായി എത്തുേമ്പാൾ സാമൂഹിക മാധ്യമങ്ങളിൽ മാണിയെക്കുറിച്ച് സി.പി.എമ്മും എൽ.ഡി.എഫും കൈക്കൊണ്ടിരുന്ന നിലപാട് വിളിച്ചോതുന്ന പഴയ ലഘുലേഖകൾ പ്രചരിക്കുന്നു. മാണിയുടെ പ്രവേശനത്തെ എതിർക്കുന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാണിയും പെങ്കടുക്കുന്ന സെമിനാറിെൻറ പശ്ചാത്തലത്തിലാണ് മാണി വിരുദ്ധ പ്രചാരണം ശക്തമാവുന്നത്.
മാണി അഴിമതിക്കാരനാണെന്ന് സൂചിപ്പിക്കുന്ന ഇടതുമുന്നണിയുടെ പഴയ ലഘുലേഖകളാണ് പുറത്തേക്കു വരുന്നത്. സി.പി.ഐ സൈബർ പോരാളികൾ ഇത് ഷെയർ ചെയ്യുന്നതിെനാപ്പം പകർപ്പുകൾ പുറത്തേക്കും വിടുന്നുണ്ട്. ബാർ കോഴ ആരോപണം ശക്തിപ്പെട്ട കാലത്ത് ‘മാണി രാജിവെക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക’എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി നടത്തിയ പ്രക്ഷോഭത്തിനുവേണ്ടി തയാറാക്കിയ ലഘുലേഖയും നോട്ടീസുകളും സമര പരിപാടികളുടേത് അടക്കമുള്ള പത്ര വാർത്തകളും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്.
സമ്മേളനം തുടങ്ങുന്നതിെൻറ രണ്ടു ദിവസം മുമ്പ് മാണിയെ വാഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും അതിെന എതിർത്ത് പന്ന്യൻ രവീന്ദ്രൻ അടക്കമുള്ള സി.പി.െഎ നേതാക്കളും രംഗത്തു വന്നിരുന്നു. മാണിയെ മുന്നണിയിൽ എടുക്കരുതെന്ന് കാണിച്ച് വി.എസ്. അച്യുതാനന്ദൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തും പുറത്തെത്തിയതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.