രാഷ്ട്രീയ നിലപാട് ഡിസംബര്‍ 12ന് വ്യക്തമാക്കും -കെ.എം. മാണി
text_fieldsസുല്‍ത്താന്‍ ബത്തേരി: കേരള കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 12ന് കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് കെ.എം. മാണി. മുന്നണിയെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും പാര്‍ട്ടി സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. ഒക്ടോബര്‍ 13ന് യു.ഡി.എഫ് നടത്തുന്ന സംസ്ഥാന ഹര്‍ത്താലില്‍ പങ്കെടുക്കില്ല. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി സ്വതന്ത്രമായി ഇടപെടും. അതിന് മുന്നണിയുടെ ആവശ്യമില്ലെന്നും മാണി പറഞ്ഞു.
കാര്‍ഷിക വിളകളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ ഇതില്‍ ഒന്നും ചെയ്യുന്നില്ല. എല്ലാത്തിലും വികസ്വരത പദ്ധതികളാണ് നടപ്പാക്കേണ്ടത്. വിളകള്‍ക്ക് അടിസ്ഥാന വിലയിട്ട് കര്‍ഷകരില്‍നിന്നും സംഭരിക്കുകയാണ് വേണ്ടത്.
കരിഞ്ചന്തക്കാര്‍ക്കും അമിത വിലയീടാക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ജി.എസ്.ടി വരുമ്പോള്‍ സാധനങ്ങള്‍ക്ക് വിലകുറയുകയാണ് ചെയ്യണ്ടത്. എന്നാൽ, നിത്യോപയോഗ സാധനങ്ങളടക്കം എല്ലാത്തിലും വില വര്‍ധിച്ചു. ഇത് തടയാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്നും കെ.എം. മാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.