Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകേരള കോൺഗ്രസിന്‍റെ...

കേരള കോൺഗ്രസിന്‍റെ നയങ്ങൾ ചലനങ്ങൾ ഉണ്ടാക്കും -കെ.എം. മാണി

text_fields
bookmark_border
കേരള കോൺഗ്രസിന്‍റെ നയങ്ങൾ ചലനങ്ങൾ ഉണ്ടാക്കും -കെ.എം. മാണി
cancel

കോട്ടയം: തെരഞ്ഞെടുപ്പ് വിജ്​ഞാപനം വരുന്നതോടെ ചെങ്ങന്നൂരിലെ  നിലപാട് പാർട്ടി വ്യക്തമാക്കുമെന്ന്​ കേരള കോൺഗ്രസ്^എം ചെയർമാൻ കെ.എം. മാണി. കേരള കോൺഗ്രസി​െൻറ നയങ്ങൾ കേരള രാഷ്​ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് രാഷ്​ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കും. കേരള കോൺഗ്രസി​​െൻറ സ്വീകാര്യത ഏറുകയാണ്​. നിർണായക ശക്തിയായി പാർട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു​.  യൂത്ത് ഫ്രണ്ട് ^എം സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 കേരള കോൺഗ്രസ്​ ഏത് മുന്നണിയിലേക്കെന്ന് പ്രവർത്തകർ ആശങ്കപ്പെടേണ്ട.  കേരള കോൺഗ്രസ്​ ആരു​െടയും പിന്നാലെയല്ല. പാർട്ടി നയങ്ങ​േളാട്​ യോജിക്കുന്നവരുമായി ചേർന്നു പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യം രൂപവത്​കരിക്കും. കർഷകതാൽപര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്​. കാർഷിക മേഖലയോട്  നീതിപുലർത്തുന്നവരെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniUDFldfkerala congress mmalayalam newsPolitic's News
News Summary - KM Mani Kerala Congress m -Politic's News
Next Story