Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:28 AM IST Updated On
date_range 25 Feb 2018 5:29 AM ISTയു.ഡി.എഫ് ദൂതുമായി മാണിയെ വിടാതെ ലീഗ്; വയനാട് പാർലമെൻറ് സീറ്റ് ആവശ്യപ്പെട്ടതായി സൂചന
text_fieldsbookmark_border
കോഴിക്കോട്: യു.ഡി.എഫ് നിർദേശ പ്രകാരം അനുരഞ്ജന ചർച്ചക്കുള്ള വഴിതുറന്ന് കെ.എം. മാണിയെ കൈവിടാതെ മുസ്ലിം ലീഗ്. പി.െക. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ് ചർച്ചക്ക് വഴിതുറന്നത്. നേരത്തേ ചർച്ചക്ക് ലീഗ് സന്നദ്ധമായിരുെന്നങ്കിലും മാണി ഒഴിഞ്ഞുനിൽക്കുകയായിരുന്നു. ശനിയാഴ്ച കോഴിക്കോട്ട് രണ്ടിടങ്ങളിൽ വെച്ചാണ് കുഞ്ഞാലിക്കുട്ടിയും മാണിയും തമ്മിൽ കണ്ടത്. ആദ്യം നഗരത്തിൽ മാണിയുടെ അടുത്തുപോയി കുഞ്ഞാലിക്കുട്ടി ചർച്ച നടത്തി.
പിന്നാലെ വൈകീട്ട് ഇ. അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ പെങ്കടുക്കാനെത്തിയ മാണി ലീഗ് ഹൗസിലെത്തി കുഞ്ഞാലിക്കുട്ടി, ഹൈദരലി തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരുമായി ചർച്ച നടത്തി. യു.ഡി.എഫിൽ തിരിച്ചെത്തുന്നതിന് വയനാട് പാർലമെൻറ് സീറ്റ് ലഭിക്കണമെന്ന നിലപാടാണ് മാണി മുന്നോട്ടുവെച്ചത് എന്നാണ് സൂചന. ഇക്കാര്യം തങ്ങൾക്ക് ഉറപ്പു പറയാനാവില്ലെന്നും കോൺഗ്രസുമായി ചർച്ച െചയ്യാമെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.
ലീഗ്-മാണി ബന്ധം ഒരു ദിവസംകൊണ്ട് മായില്ല –കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ലീഗിനോട് മാണി സാർക്ക് അഭേദ്യ ബന്ധമാണുള്ളതെന്നും ആ ചരിത്രം ഒരു ദിവസംകൊണ്ട് മായില്ലെന്നും മുസ്ലിം ദേശീയ ജനറൽ സെക്രട്ടറി പി.െക. കുഞ്ഞാലിക്കുട്ടി എം.പി. ഇ. അഹമ്മദ് അനുസ്മരണത്തിൽ കെ.എം. മാണിയെ വേദിയിലിരുത്തിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം. ഇന്നലെയുടെയും ഇന്നിെൻറയും നാളെയുടെയും ചരിത്രമാണത്. ഒരുമിച്ച് നിയമസഭയിലും മന്ത്രിസഭയിലുമെല്ലാം പ്രവർത്തിച്ചവരാണ് മാണിസാറും അഹമ്മദ് സാഹിബും. ഇപ്പോൾ മാണിസാർ ഇൗ വേദിയിലേക്ക് കടന്നുവരാൻ അൽപം സമയമെടുത്തു. നേരത്തേയാണെങ്കിൽ അര െസക്കൻഡുെകാണ്ട് അദ്ദേഹം ലീഗിെൻറ വേദിയിലെത്തുമായിരുന്നു.
ലീഗും കേരള കോൺഗ്രസുമെല്ലാം ഒരുമിച്ച് നിൽക്കുന്നത് അഭിമാനകരമാണ്. നാളെയും ഇൗ അഭിമാനം ഉണ്ടാവണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മാണിസാർ ഞങ്ങളുടെ കൂടെതന്നെ വേണമെന്നാണ് ലീഗിെൻറ ആഗ്രഹം. എന്നാൽ, രാഷ്ടീയ നിലപാട് എടുക്കേണ്ടത് മാണിയാണ്. ആഭ്യന്തര കാര്യത്തിൽ ഇടപെടാനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തെ അണികൾ ഹർഷാരവത്തോടെ സ്വീകരിച്ചെങ്കിലും മാണി വേദിയിലിരുന്ന് പുഞ്ചിരിക്കുകയായിരുന്നു. പിന്നീടുള്ള മാണിയുടെ പ്രസംഗം അഹമ്മദിനെക്കുറിച്ച് മാത്രമായിരുന്നു.
അതേസമയം, പിന്നീട് വേദിയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാണിയെ ഹസ്തദാനം ചെയ്തശേഷം സംസാരിച്ചു തുടങ്ങിയത് ഇൗ സ്റ്റേജാണ് കേരളം ഉറ്റുനോക്കുന്നതും ആഗ്രഹിക്കുന്നതും എന്ന് പറഞ്ഞുകൊണ്ടാണ്. ഇൗ സമയവും സദസ്സിൽ നിറഞ്ഞ കൈയടിയായിരുന്നു. മാണി അന്നും ഇന്നും കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ സ്വാഗതം െചയ്തുള്ള യു.ഡി.എഫ് നിലപാടിൽ മാറ്റമില്ലെന്നും മാണിയാണ് തീരുമാനമെടുക്കേണ്ടതെന്നും ഉമ്മൻ ചാണ്ടി ഹാളിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story