സി.പി.എമ്മിനെ തലോടി, സി.പി.െഎ വകുപ്പിനെ വിമർശിച്ച് മാണി
text_fieldsതിരുവനന്തപുരം: സി.പി.എമ്മിനെ അഭിനന്ദിച്ച് തെൻറ എൽ.ഡി.എഫ് പ്രവേശനത്തിന് തടസ്സം നിൽക്കുന്ന സി.പി.െഎ ഭരിക്കുന്ന കൃഷിവകുപ്പിനെ വിമർശിച്ച് കെ.എം. മാണി.
കാര്‍ഷികമേഖലയിലെ പ്രതിസന്ധികളെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കവെയാണ് മഹാരാഷ്ട്രയിലെ ലോങ്മാര്‍ച്ചിന് നേതൃത്വം നൽകിയ സി.പി.എമ്മിനെ മാണി അഭിനന്ദിച്ചതും സി.പി.ഐയുടെ നേതൃത്വത്തിെല കൃഷിവകുപ്പിനെ വിമര്‍ശിച്ചതും.
ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയതിന് സി.പി.എമ്മിനെ അഭിനന്ദിക്കുെന്നന്ന് മാണി പറഞ്ഞു. എന്നാൽ, അവിടെ നടപ്പാക്കിയത് ഇവിടെക്കൂടി നടപ്പാക്കണം. മുംബൈയിൽ മാത്രം ഇത് നടത്തിയിട്ട് കാര്യമില്ല. കുറച്ചു കൂടി വിപുലമാക്കണം- മാണി പറഞ്ഞു. കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതായി ആരോപിച്ച മാണി തെളിവിനായി ചൂണ്ടിക്കാട്ടിയത് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിെൻറ ജില്ലയായ തൃശൂരിനെയായിരുന്നു. എന്നാല്‍, മന്ത്രി ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് 121 പേര് ആത്മഹത്യ ചെയ്തെന്ന ബി.ജെ.പി മുഖപത്രത്തിലെ വാര്‍ത്ത മാണി ഉദ്ധരിച്ചു. ഈ വാര്‍ത്തതന്നെ ആരോപണത്തിനായി ഉയര്‍ത്തിയതിനെ മന്ത്രി പരിഹസിച്ചു.
ഈ സര്‍ക്കാറിെൻറ കാലത്ത് ആത്മഹത്യകളില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് 61 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക കണക്ക്. രണ്ട് ദിവസം മുമ്പ് വയനാട് മാനന്തവാടിയില്‍ ശിവദാസന്‍ എന്ന കര്ഷകന് ആത്മഹത്യ ചെയ്തതായി വിവരം ലഭിച്ചു. അദ്ദേഹത്തിന് രണ്ടുലക്ഷം രൂപയുടെ വായ്പയുണ്ട്. എന്നാല്‍, അത് കാര്‍ഷിക വായ്പയല്ല. എന്നാലും വിഷയത്തെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിലെ ലോങ്മാർച്ച് വിഷയത്തിൽ സി.പി.എമ്മിനെ അഭിനന്ദിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്ഷകആത്മഹത്യനടന്നത് വി.എസ്. അച്യുതാനനന്ദന് സര്‍ക്കാറിെൻറ കാലത്താണെന്ന പരാമർശം തര്‍ക്കത്തിന് വഴിെവച്ചു. ഇതിനെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തെത്തി. 2001--’06 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ കേരളത്തില്‍ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിെൻറ അടിസ്ഥാനത്തിലാണ് 2007ല്‍ കാര്‍ഷിക കടാശ്വാസ നിയമം കൊണ്ടുവന്നത്. അതിലൂടെ കര്‍ഷക ആത്മഹത്യ കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, വി.എസ്. സര്‍ക്കാറിെൻറ കാലത്ത് ആത്മഹത്യപെരുകിയതുകൊണ്ടാണ് കാര്‍ഷികകടാശ്വാസ കമീഷന് രൂപവത്കരിച്ചതെന്ന് രമേശ് ആവര്‍ത്തിച്ചു. അതിനെ എതിർത്ത് മന്ത്രി തോമസ് ഐസക് രംഗെത്തത്തി. വി.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ ബജറ്റിലാണ് കാര്ഷികകടാശ്വാസകമീഷന് പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.