കെ.എൻ ബാലഗോപാലും പി. രാജീവും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ
text_fieldsതിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളുടെ എണ്ണം 15ല്‍നിന്ന് 16 ആക്കി ഉയര്‍ത്തി. നിലവിലെ സെക്രേട്ടറിയറ്റിൽനിന്ന് ആരെയും ഒഴിവാക്കാതെ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാൽ എന്നീ യുവപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ബുധനാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സമിതി പുതിയ സെക്രേട്ടറിയറ്റിന് രൂപംനൽകി. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ സെക്രേട്ടറിയറ്റിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഉൾപ്പെടുത്തിയില്ല.
പാർട്ടി അംഗങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തില്ലാണ് െസക്രേട്ടറിയറ്റിെൻറ അംഗസംഖ്യ 16 ആയി വർധിപ്പിച്ചത്. 15 അംഗ സെക്രേട്ടറിയറ്റില്‍ അംഗമായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തി മരിച്ചതിനുശേഷം ഒരു ഒഴിവ് നിലവിലുണ്ടായിരുന്നു. കേന്ദ്രകമ്മിറ്റിയിലേക്ക് എത്തിയ തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെയും സെക്രേട്ടറിയറ്റിലേക്ക് പരിഗണിച്ചില്ല. എന്നാൽ, കേന്ദ്രകമ്മിറ്റി അംഗം എന്ന നിലക്ക് അദ്ദേഹത്തിന് സെക്രേട്ടറിയറ്റിൽ പെങ്കടുക്കാൻ സാധിക്കും.
പാർട്ടിക്ക് ഏറ്റവുമധികം മുന്നേറ്റം കാഴ്ചെവക്കാൻ സാധിക്കുന്ന ജില്ലയെന്ന നിലയിലാണ് കൊല്ലത്തെ സെക്രട്ടറി കെ.എൻ. ബാലഗോപാലിന് സെക്രേട്ടറിയറ്റിൽ ഇടം ലഭിച്ചത്. എറണാകുളം ജില്ലയിൽ പല പ്രതിബന്ധങ്ങളും നേരിട്ട പാർട്ടിയെ നല്ലനിലയിൽ മുന്നോട്ടുനയിക്കാൻ സാധിച്ചതാണ് രാജീവിന് ഗുണംചെയ്തത്. കെ. രാധാകൃഷ്ണൻ കേന്ദ്രകമ്മിറ്റിയിലും പി. രാജീവ്, കെ.എൻ. ബാലേഗാപാൽ എന്നിവർ സംസ്ഥാന സെക്രേട്ടറിയറ്റിലും എത്തിയ സാഹചര്യത്തിൽ തൃശൂർ, എറണാകുളം, കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനങ്ങളിലേക്കും പുതിയ അംഗങ്ങൾ എത്തും. എ.കെ.ജി സെൻററിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു.
പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, പി. കരുണാകരന്, പി.കെ. ശ്രീമതി, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജന്, എളമരം കരീം, എം.വി. ഗോവിന്ദന്, എ.കെ. ബാലന്, ബേബി ജോണ്‍, ടി.പി. രാമകൃഷ്ണന്, ആനത്തലവട്ടം ആനന്ദന്, എം.എം. മണി, കെ.ജെ. തോമസ്, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരാണ് സെക്രേട്ടറിയറ്റ് അംഗങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.