കെ.എൻ. ബാലഗോപാൽ വീണ്ടും കൊല്ലം ജില്ല സെക്രട്ടറി
text_fieldsകൊല്ലം: സി.പി.എം ജില്ല സെക്രട്ടറിയായി കെ.എൻ. ബാലഗോപാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംതവണയാണ് ബാലഗോപാൽ സെക്രട്ടറിയാകുന്നത്. പത്തനാപുരം സ്വദേശിയായ ബാലഗോപാൽ എസ്.എഫ്.െഎയിലൂടെ പാർട്ടി പ്രവർത്തനത്തിലേക്ക് വന്നയാളാണ്. 2010 മാർച്ച് മുതൽ 2015 ഏപ്രിൽവരെ രാജ്യസഭാംഗമായിരുന്നു. എം.കോം, എൽഎൽ.ബി, എൽഎൽ.എം ബിരുദധാരിയാണ്. 1998 മുതൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ പി.കെ. നാരായണപ്പണിക്കരുടെയും ഒ.വി. രാധാമണിയമ്മയുടെയും മകനായി 1963 ജൂലൈ 28നാണ് ജനനം.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ അഖിലേന്ത്യ പ്രസിഡൻറ്,- കേരള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ പൊളിറ്റിക്കൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2014 ജനുവരിയിലാണ് ആദ്യമായി സി.പി.എം കൊല്ലം ജില്ല സെക്രട്ടറിയായത്. പുനലൂർ ശ്രീനാരായണ കോളജ്, തിരുവനന്തപുരം എം.ജി കോളജ്, ലോ അക്കാദമി ലോ കോളജ്, കേരള സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.