ലീഗും ബി.ജെ.പിയും ഒരുനാണയത്തിെൻറ ഇരുവശങ്ങൾ –കോടിയേരി
text_fieldsമലപ്പുറം: മുസ്ലിം ലീഗും ബി.ജെ.പിയും ഒരുനാണയത്തിെൻറ ഇരുവശങ്ങളാണെന്നും സമ്പന്നരുടെ താൽപര്യ സംരക്ഷണമാണ് ലീഗിെൻറ ലക്ഷ്യമെന്നും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫ് മലപ്പുറം മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിൽ ഏതെങ്കിലുമൊരു വർഗീയ കക്ഷിയുമായി യോജിച്ചുകൊണ്ട് മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും ശക്തിപ്പെടുത്താനുമാകില്ല. നേരത്തേയുണ്ടായിരുന്ന കോലീബി സഖ്യം പൊടിതട്ടിയെടുക്കാനാണ് മലപ്പുറത്ത് നീക്കം നടക്കുന്നത് ^കോടിയേരി കൂട്ടിച്ചേർത്തു.
കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും കുഞ്ഞുമാണിയും ചേർന്ന ഭരണമായിരുന്നു കേരളത്തിൽ. ഇതിൽ ഒരു ‘കു’ യു.ഡി.എഫ് വിട്ടു. യു.ഡി.എഫിെൻറ തകർച്ച തിരിച്ചറിഞ്ഞ രണ്ടാമത്തെ ‘കു’ കേരളം വിടാൻ ശ്രമിക്കുന്നു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് ഇത്രമേൽ ആത്മവിശ്വാസമുണ്ടെങ്കിൽ എന്തിന് യു.ഡി.എഫ് വിട്ട കെ.എം. മാണിയെ സഹായത്തിന് വിളിച്ചു? ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ കുഞ്ഞാലിക്കുട്ടി എന്തുകൊണ്ട് വേങ്ങരയിലെ എം.എൽ.എ സ്ഥാനം രാജിവെച്ച് മത്സരിക്കാൻ തയാറാകുന്നില്ലെന്നും കോടിയേരി ചോദിച്ചു. ഭൂരിപക്ഷ വർഗീയതയെ എതിർക്കേണ്ടത് ന്യൂനപക്ഷങ്ങളെ ഒരുമിപ്പിച്ചല്ലെന്ന് സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർലമെൻറിൽ എത്തുകയെന്നതിലപ്പുറം മറ്റെേന്താ ഉദ്ദേശ്യമാണ് കേരളം വിടാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തയാറെടുപ്പിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു. മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസൽ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ടി. ജലീൽ, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.