കൊല്ലത്ത് ബലാബലം
text_fieldsതുടക്കം മുതൽ ഒടുക്കം വരെ കൊണ്ടും കൊടുത്തും മുഖ്യമുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ട മാണ് കൊല്ലത്ത്. അത്യുഷ്ണം പോലും വകവെക്കാതെ, മണ്ഡലം നിലനിർത്താൻ യു.ഡി.എഫും തിരിച് ചുപിടിക്കാൻ എൽ.ഡി.എഫും കരുത്തുകാട്ടാൻ എൻ.ഡി.എയും വീറുംവാശിയുമായി കളത്തിലിറങ്ങ ിയപ്പോൾ ആരോപണ പ്രത്യാേരാപണങ്ങൾക്ക് ഒരിക്കൽക്കൂടി ഇവിടെ പഞ്ഞമില്ലാതായി. രാ ഷ്ട്രീയാവബോധവും തൊഴിലാളിശബ്ദവും എന്നും ഒരുപടി മുന്നിലാണ് കൊല്ലത്ത്. അതിനാ ൽതന്നെ മുന്നണികൾക്ക് ഇവിടെ അഭിമാനപോരാട്ടമാണ്. കൊല്ലം ലോക്സഭ മണ്ഡലത്തിലെ ഏഴു അസംബ്ലി മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈവശമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൗ ഏഴു മണ്ഡലങ്ങളും വൻ മാർജിനിൽ ആണ് എൽ.ഡി.എഫ് സ്വന്തമാക്കിയത്.
ഇൗ നേട്ടത്തോടൊപ്പം തങ്ങളുടെ സ്ഥാനാർഥി കെ.എൻ. ബാലഗോപാലിന് താഴെത്തട്ടിലുള്ള ബന്ധങ്ങളും കൂടിയാകുേമ്പാൾ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. സിറ്റിങ് എം.പി എന്ന നിലയിൽ എൻ.കെ. പ്രേമചന്ദ്രൻ, മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിനുള്ള ജനസ്വീകാര്യതയും ആണ് യു.ഡി.എഫിെൻറ പ്രധാന കൈമുതൽ.
വിജയമാണ് ലക്ഷ്യെമന്നു പറയുേമ്പാഴും പരമാവധി വോട്ട് നേടി ശക്തിതെളിയിക്കാനുള്ള ശ്രമമാണ് കെ.വി സാബുവിലൂടെ എൻ.ഡി.എ നടത്തുന്നത്. വോെട്ടടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുേമ്പാൾ കൊല്ലം ഇത്തവണ ആർക്കൊപ്പമെന്ന് പ്രവചിക്കാനാകാത്ത വിധം മണ്ഡലം ഇളക്കിമറിച്ചിരിക്കുകയാണ് പ്രധാന മുന്നണികൾ. മണ്ഡലത്തിൽ മുഖ്യപോരാട്ടം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. ഇവിടെ ജയിക്കുന്നത് ആരായാലും മണ്ഡലം ചുവപ്പണിയുമെന്ന പ്രത്യേകതയുണ്ട്. കാരണം, മുഖ്യഎതിരാളികൾ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. എൽ.ഡി.എഫ് സ്ഥാനാർഥി ബാലഗോപാൽ സി.പി.എം പ്രതിനിധിയും യു.ഡി.എഫ് സ്ഥാനാർഥി പ്രേമചന്ദ്രൻ ആർ.എസ്.പി നേതാവും.
നിരവധി വിഷയങ്ങൾ പ്രചാരണത്തിനിടെ ചർച്ചെചയ്യപ്പെെട്ടങ്കിലും കശുവണ്ടി മേഖലയിലെ എൽ.ഡി.എഫിെൻറ വാഗ്ദാന ലംഘനവും ശബരിമല സ്ത്രീ പ്രവേശനവിഷയവും വോട്ടർമാർക്കിടയിൽ നീറിപ്പുകയുന്നുവെന്നത് യാഥാർഥ്യമാണ്. കൂടാതെ, കേന്ദ്രഭരണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിന് അനുകൂലമായി ഉണ്ടായിരിക്കുന്ന ജനവികാരവും ജാതി-മത വ്യത്യാസമില്ലാതെ വോട്ടർമാർക്കിടയിൽ പ്രേമചന്ദ്രനുള്ള സ്വീകാര്യതയും എതിരാളികൾക്ക് വെല്ലുവിളിയാണ്. ഇൗ വെല്ലുവിളികളെ അതിജീവിക്കാനായാൽ മാത്രമേ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ഇടതുമുന്നണണിക്ക് സാധിക്കൂ. മറിച്ചായാൽ ഒരിക്കൽകൂടി യു.ഡി.എഫ് അക്കൗണ്ടിൽ കൊല്ലം എഴുതിച്ചേർക്കപ്പെടും.
കൊല്ലം ലോക്സഭ മണ്ഡലത്തിലെ ചടയമംഗലം, പുനലൂർ അസംബ്ലി മണ്ഡലങ്ങളിൽ വീണ്ടും ഇടതുമുന്നണിക്കായിരിക്കും മുൻതൂക്കം. ഇരവിപുരം, കുണ്ടറ, കൊല്ലം, ചവറ എന്നിവടങ്ങളിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കും. ചാത്തന്നൂരിൽ ഇരുപക്ഷവും ബലാബലമാകാനാണ് സാധ്യത. അനുകൂല കേന്ദ്രങ്ങളിൽ മുന്നണികൾ പ്രതീക്ഷിക്കുംപോലെ വോട്ട് ലഭിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഫലത്തെ അത് സ്വാധീനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.