വലത്തോട്ട് ചാഞ്ഞ് കോട്ടയം
text_fieldsഅടിയൊഴുക്കിൽ അടിപതറിയില്ലെങ്കിൽ, സാമുദായിക ചേരുവകൾ വേലിതീർക്കുന്ന കോട്ടയ ത്തിെൻറ കൂറ് ഇത്തവണയും വലത്തോട്ടുതന്നെ. ശക്തമായ ത്രികോണ മത്സരമില്ലെങ്കിലും എ ൻ.ഡി.എയുടെ പി.സി. തോമസ് പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളുടെ ജ യപരാജയത്തിൽ നിർണായക ഘടകമാവും. ക്രൈസ്തവ സഭകളുമായി തോമസിനുള്ള അടുത്തബന്ധ വും ആറുതവണ പാർലമെൻറ് അംഗം, മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ നേടിയ സ്വാധീനവും വോട്ടാ യാൽ അത് തിരിച്ചടിയാവുക യു.ഡി.എഫിനാകും. നേട്ടം ഇടതുമുന്നണിക്കും.
ഇതോടൊപ്പം സാമുദായിക ഘടകങ്ങളും നിരവധി. രാഷ്ട്രീയത്തിനപ്പുറം വിശ്വാസികൾ വികാരപരമായി കണ്ട ശബരിമല വിഷയത്തിെൻറ പ്രഭവകേന്ദ്രം കോട്ടയമാണ്. എൻ.എസ്.എസിെൻറയും വിവിധ ക്രൈസ്തവസഭകളുടെയും ആസ്ഥാനവും ഇവിടം തന്നെ. ചർച്ച് ആക്ടും സഭ തർക്കങ്ങൾ ൈകകാര്യം ചെയ്തതിലെ അതൃപ്തിയും എങ്ങനെ പ്രതിഫലിക്കുമെന്നും കണ്ടറിയണം. ഇതെല്ലാം ഇടതുമുന്നണിയെ ആശങ്കപ്പെടുത്തുന്നു. അതേസമയം, ഇവയെല്ലാം തങ്ങളെ തുണക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.
കഴിഞ്ഞ തവണ 1.29 ലക്ഷമായിരുന്നു യു.ഡി.എഫിലെ ജോസ് കെ. മാണിയുടെ ഭൂരിപക്ഷം. ഒരുവർഷം മുമ്പ് അദ്ദേഹം രാജ്യസഭയിലേക്കു ചേക്കേറിയതും കോട്ടയത്ത് മത്സരിക്കാൻ തയാറായ പി.ജെ. ജോസഫിനെ വെട്ടി തോമസ് ചാഴികാടെന സ്ഥാനാർഥിയാക്കിയതും മറ്റ് ആഭ്യന്തര പ്രശ്നങ്ങളും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയെങ്കിലും മാണിയുടെ വിയോഗവും രാഹുലിെൻറ വരവും അനുകൂലമായി.
സ്ഥാനാർഥിയെ നേരേത്ത പ്രഖ്യാപിച്ചതിെൻറ മെച്ചം മുതലാക്കി മുൻ എം.എൽ.എ കൂടിയായ ഇടതുമുന്നണിയുടെ വി.എൻ. വാസവൻ മണ്ഡലമാകെ നിറഞ്ഞു. പ്രചാരണത്തിലും അദ്ദേഹംതന്നെ മുന്നിൽ. മുൻ എം.പിയെന്ന നിലയിൽ പഴയ മൂവാറ്റുപുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന പിറവം, പാലാ എന്നിവിടങ്ങളിലും കേരള കോൺഗ്രസ് പോക്കറ്റുകളിലുമുള്ള സ്വാധീനം തോമസ് നേട്ടമാക്കിയാൽ വിജയം സുനിശ്ചിതമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 44,357 വോട്ട് ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ 1,46,042ഉം. ഒരുലക്ഷത്തിെൻറ വർധന. ഇത്തവണ പി.സി. തോമസ് രണ്ടുലക്ഷത്തിനു മുകളിൽ വോട്ടു പിടിക്കില്ലെന്ന് എതിരാളികൾ പറയുന്നുണ്ടെങ്കിലും ഇതുകൂടുമെന്നുതന്നെ എൻ.ഡി.എ നേതൃത്വം കരുതുന്നു.
ഇടതു സ്ഥാനാർഥി വി.എൻ. വാസവൻ ഇപ്പോഴും വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ 50,267 വോട്ട് നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചതും വാസവെൻറ ജനസമ്മതിയും വിജയഘടകമായി അവർ ചൂണ്ടിക്കാട്ടുന്നു. മാണിയുടെ മരണം സഹതാപതരംഗമാക്കി പ്രചാരണത്തിൽ മുന്നിലെത്താൻ യു.ഡി.എഫിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കത്തിൽ മാറിനിന്നവരെ വൈകാരികമായി അടുപ്പിക്കാനും മാണിയുടെ വിയോഗം നിമിത്തമായി. ഒടുവിൽ രാഹുൽ, മാണിയുടെ പാലായിലെ വസതിയിലെത്തിയതും ഭിന്നത മറക്കാൻ ഇടയാക്കി. ഇത് തോമസ് ചാഴികാടന് മികച്ച ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. എറണാകുളത്തുനിന്ന് കോട്ടയം മണ്ഡലമാകെ ചുറ്റി മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര 30 മണിക്കൂർ എടുത്ത് പാലായിലെത്തിച്ചതും വോട്ട് മുന്നിൽകണ്ടുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.