ആത്മസംയമനം ബലഹീനതയായി കാണരുതെന്ന് കോൺഗ്രസ്
text_fieldsകോട്ടയം: സ്ഥാനാർഥിയെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ കോട്ടയത്ത് യു.ഡി.എഫിലും അസ ്വാരസ്യം. പി.ജെ. ജോസഫിനെ മുന്‍നിര്‍ത്തി കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിലെ ചി ലര്‍ ശ്രമിക്കുന്നുവെന്ന മാണി വിഭാഗം നേതാക്കളുടെ പരാമര്‍ശമാണ് പുതിയ തർക്കങ്ങൾക് ക് ഇടയാക്കിയിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പാലിക്കുന്ന ആത്മസംയമനം ബലഹീനത യായി കാണരുതെന്ന മുന്നറിയിപ്പുമായി ജില്ല കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.
മത്സരി ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടും പി.ജെ. ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെതിര െ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ബന്ധെപ്പട്ട് അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ചർ ച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശ്നം കോൺഗ്രസ്-കേരള കോൺഗ്രസ് പോരായി മാറുന്നത്. കോട്ടയത്തെ കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗവും േജാസഫിെനാപ്പമാണ്. കൂടുതൽ വിജയസാധ്യതയും അദ്ദേഹത്തിനാണെന്നാണ് ഇവരുടെ വിലയിരുത്തൽ. യുവനേതാക്കൾ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതിനിടെയാണ്, കോട്ടയം സീറ്റില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കും തയാറെല്ലന്ന് വ്യക്തമാക്കിയ മാണി വിഭാഗം നേതാക്കൾ, തങ്ങളുടെ സിറ്റിങ് സീറ്റായ കോട്ടയം ജോസഫിനെ മുന്‍നിര്‍ത്തി പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിക്കുകയാണെന്ന ആരോപണം ഉയർത്തിയത്. പ്രശ്ന പരിഹാരത്തിന് ഹൈകമാന്‍ഡിലെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും മാണി വിഭാഗം വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വം ഇതിന് മറുപടി നൽകിയത്. കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ഒരു നീക്കവും നടത്തിയിട്ടില്ലെന്നും അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിെൻറ വിജയത്തിനു സഹായകരമായ നിലപാട് കേരള കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ ഒരിടവേളക്കുശേഷം കോട്ടയത്തെ യു.ഡി.എഫ് നേതൃത്വത്തിൽ അസ്വസ്ഥതകൾ ശക്തമായിരിക്കുകയാണ്.
തോമസ് ചാഴികാടന് യു.ഡി.എഫ് സ്ഥാനാർഥിയായി പ്രചാരണത്തിനു തുടക്കം കുറിച്ചശേഷവും മാണി വിഭാഗത്തിെൻറ ഭാഗത്ത് നിന്നുമുണ്ടായ കടന്നാക്രമണം കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് ജയിക്കുന്നതിൽ താൽപര്യമില്ലെന്ന ജോസഫ് വിഭാഗത്തിെൻറ ആരോപണം ശരിെവക്കുന്ന തരത്തിലുള്ള നടപടിയാണ് മാണി വിഭാഗത്തിൽനിന്ന് ഉണ്ടാകുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കോട്ടയം ജില്ല പഞ്ചായത്ത് ഭരണമടക്കമുള്ള വിഷയങ്ങളെച്ചൊല്ലി ജില്ലയിലെ കോൺഗ്രസ്-േകരള കോൺഗ്രസ് എം നേതൃത്വങ്ങൾ തമ്മിൽ മാസങ്ങൾക്ക് മുമ്പ് രൂക്ഷമായ വാക്പോരിലായിരുന്നു. വീണ്ടും കേരള കോൺഗ്രസ് യു.ഡി.എഫിെൻറ ഭാഗമായതോടെ ഇരുകൂട്ടരും െവടിനിർത്തുകയായിരുന്നു.
പരിഹരിക്കപ്പെട്ടാലും തിരിച്ചടി ഭീതി...
സി.എ.എം. കരീം
കോട്ടയം: പി.ജെ. ജോസഫിന് സീറ്റ് നിഷേധത്തെ തുടർന്ന് കേരള കോൺഗ്രസിൽ ഉടലെടുത്ത തർക്കം പരിഹരിക്കപ്പെട്ടാലും മധ്യകേരളത്തിലെ പലമണ്ഡലങ്ങളിലും യു.ഡി.എഫിനു തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് സ്ഥാനാർഥി നിർണയം വൈകുന്നതും മാണി-ജോസഫ് തർക്കം മുന്നണിയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കിയതും ഇടതുമുന്നണി ആദ്യറൗണ്ട് പ്രചാരണം പൂർത്തിയാക്കിയതും ദോഷം ചെയ്യുമെന്നുതന്നെയാണ് അവരുടെ വിലയിരുത്തൽ. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ല കോൺഗ്രസ് നേതൃത്വവും ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി.
കോട്ടയത്തെ സ്ഥാനാർഥിയെ പിൻവലിച്ചുെകാണ്ടുള്ള ഒരു ഒത്തുതീർപ്പിനും തയാറല്ലെന്ന് മാണി വിഭാഗം വ്യാഴാഴ്ചയും നിലപാട് ആവർത്തിച്ചു. ഇത് അനുനയനീക്കം നടത്തുന്ന കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി. ക്നാനായ സമുദായക്കാരനായ ചാഴികാടനെയും കെ.എം. മാണിയെയും പിണക്കിക്കൊണ്ടുള്ള ഒരുനീക്കത്തിനും കോൺഗ്രസ് തയാറല്ലെന്നാണ് വിവരം.
അതിനിടെ മധ്യകേരളത്തിലെ പ്രധാന ഘടകകക്ഷി പിളര്‍പ്പിലേക്ക് നീങ്ങിയാൽ അത് കുറഞ്ഞത് നാലഞ്ച് സീറ്റുകളിലെങ്കിലും ജയസാധ്യതയെ ബാധിക്കുമെന്നതിനാൽ പി.ജെ. ജോസഫിനെ പൊതുസ്വതന്ത്രനാക്കി ഇടുക്കിയിൽ മത്സരിപ്പിക്കുന്ന കാര്യവും ആലോചനയിലാണ്. ഘടകകക്ഷികളുമായി ഇക്കാര്യം കോൺഗ്രസ് നേതൃത്വം ചർച്ചചെയ്യുകയാണ്. ഹൈകമാൻഡും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിന് മുസ്ലിംലീഗിെൻറയും മാണിയുടെയും മനസ്സ് അറിയണം. ലീഗ് സമ്മതിച്ചാലും മാണി ഇതിനു തയാറാകുമോയെന്നതും പ്രശ്നമാണ്. ദൗത്യത്തിന് പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്താനാണ് കോൺഗ്രസ് നീക്കം.
അതിനിടെ േകാട്ടയത്ത് പ്രചാരണം കടുപ്പിച്ച് കേരള കോൺഗ്രസ് മുന്നോട്ടുപോകുകയാണ്. ആരെയും കൂസാതെയുള്ള ഇൗ പോക്ക് കോൺഗ്രസിനെയും അസ്വസ്ഥമാക്കുകയാണ്. ജോസഫ്-മാണി തർക്കം രാഹുലും ചോദിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.