അന്നു നീലൻ, ഇന്ന് വിൻെസൻറ്; വിവാദങ്ങളൊഴിയാതെ കോവളം
text_fieldsതിരുവനന്തപുരം: കോവളം നിയോജകമണ്ഡലത്തെ സംബന്ധിച്ച് പീഡനാരോപണങ്ങളിൽ കുരുങ്ങുന്ന രണ്ടാമത്തെ ജനപ്രതിനിധിയാണ് എം. വിൻസൻറ്. 1999ൽ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ജനതാദളിലെ നീലലോഹിത ദാസൻ നാടാരാണ് ലൈംഗികാരോപണക്കേസിൽ കുരുങ്ങിയ ആദ്യ കോവളം എം.എൽ.എ.
അന്ന് നീലലോഹിത ദാസൻ നാടാർക്കെതിരെ പരാതി നൽകിയത് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആയിരുന്നു. ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ഔദ്യോഗിക കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന ഓഫിസിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.
1991 ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം. നളിനി നെറ്റോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. 1977, 1987, 1991, 1996, 2001 എന്നീ കാലഘട്ടത്തിൽ കോവളം മണ്ഡലത്തിൽനിന്ന് ജയിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തുന്നത്. സംഭവത്തിൽ പിന്നീട് നീലലോഹിതദാസൻ നാടാരെ തിരുവനന്തപുരം അതിവേഗ കോടതി വെറുതെ വിട്ടു.
51 വയസ്സുകാരിയായ വീട്ടമ്മയുടെ ലൈംഗികാരോപണ പരാതിയിയിലാണ് േകാൺഗ്രസിലെ എം. വിൻസൻറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
നീലലോഹിത ദാസൻ നാടാരുടെ ഭാര്യയും കോവളം മുൻ എം.എൽ.എയുമായ ജമീല പ്രകാശവും ആരോപണവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിയമസഭയിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയുന്നതിനിടെ ആറന്മുള എം.എൽ.എയും കോൺഗ്രസ് നേതാവുമായ ശിവദാസൻ നായർ തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു ജമീല പ്രകാശത്തിെൻറ പരാതി.
ജമീല സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകി. അതേസമയം, ജമീല പ്രകാശം തെൻറ കൈയിൽ കടിച്ചതായി ആരോപിച്ച് ശിവദാസൻ നായരും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.