ഇനി സിദ്ദിഖിന്‍െറ ഊഴം
text_fieldsകോഴിക്കോട്: കോഴിക്കോട്ടെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനി യുവപോരാളി. അഡ്വ. ടി. സിദ്ദിഖിന്‍െറ ഡി.സി.സി പ്രസിഡന്‍റുസ്ഥാനം പ്രതീക്ഷിച്ചതാണെങ്കിലും തലമൂപ്പുള്ള നേതാക്കള്‍ ഇരുന്ന കസേരയിലേക്കുള്ള യുവനേതാവിന്‍െറ വരവ് കൗതുകത്തോടെയാണ് പ്രവര്‍ത്തകര്‍ കാണുന്നത്.
പത്തു കൊല്ലം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്ത് നര്‍മവും കാര്‍ക്കശ്യവും ഒരുപോലെ കൊണ്ടുപോയ കെ.സി. അബുവിന്‍െറ തുടര്‍ച്ചക്കാരന്‍ മികച്ച വാഗ്മിയും സംഘാടകനുമാണ്. പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് കാസിം–നബീസ ദമ്പതികളുടെ മകന്‍െറ കീഴിലാവും ഇനി ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ പ്രവര്‍ത്തനം.
1974 ജൂണ്‍ ഒന്നിനാണ് സിദ്ദിഖിന്‍െറ ജനനം. കെ.എസ്.യുവിലൂടെ പൊതുരംഗത്തത്തെിയ സിദ്ദിഖ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ് യു യൂനിറ്റ് പ്രസിഡന്‍റ്, ദേവഗിരി കോളജ് യൂനിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂനിറ്റ് പ്രസിഡന്‍റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗം, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007 മുതല്‍ 2009 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റും പിന്നെ കെ. പി. സി .സി ജനറല്‍ സെക്രട്ടറിയുമായി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മത്സരിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്തായിരുന്നു മത്സരിച്ചത്. ബികോം, എല്‍.എല്‍.ബി ബിരുദധാരിയായ സിദ്ദിഖ് ദൃശ്യമാധ്യമങ്ങളിലും നിറസ്സാന്നിധ്യമാണ്. ‘പ്രോഗ്രസീവ് ഇന്ത്യ’ മാസികയുടെ പത്രാധിപരും അക്ഷരപ്രസാദം പ്രസാധകസംഘത്തിന്‍െറ ഡയറക്ടറുമായിരുന്നു. കോഴിക്കോട് ജില്ല ലീഗ് ഫുട്ബാള്‍ കളിക്കാരനും കാര്‍ട്ടൂണിസ്റ്റുമൊക്കെയാണ്. ഷറഫുന്നിസയാണ് ഭാര്യ. മക്കള്‍: ആദില്‍, ആഷിഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.