അതിഥിദേവോ ഭവഃ
text_fieldsആതിഥ്യമര്യാദയേറെയാണ് കോഴിക്കോട്ടുകാർക്ക്. ഭക്ഷണമൊരുക്കി വയറും മനസ്സും നിറക്കും. ഇതരനാട്ടിൽ നിന്നെത ്തുന്നവർ േകാഴിക്കോടൻ മുഹബ്ബത്തിലലിഞ്ഞ് ഇൗ മണ്ണിൽ സ്ഥിരതാമസമാക്കും. എം.ടി. വാസുദേവൻ നായരെയും വൈക്കം മുഹമ് മദ് ബഷീറിനെയുംപോലെ ഇൗനാടിനെ ഹൃദയത്തിലേറ്റിയ പ്രമുഖരേറെ. ഇൗ സൽക്കാരം പാർലമെൻറ് തെരഞ്ഞെടുപ്പുകളിലെ ‘മേശ പ്പുറത്തും’ പലപ്പോഴും പ്രകടമാണ്. സി.എം. ഇബ്രാഹിമിനെയും വി. ബലറാമിനെയും തറപറ്റിച്ച ഒറ്റപ്പെട്ട ഉദാഹരണങ്ങൾ മ ാറ്റിനിർത്തിയാൽ, പുറംനാട്ടുകാരെ വിജയതീരത്തെത്തിക്കുന്നതിൽ ബദ്ധശ്രദ്ധരാണ് കോഴിക്കോട്ടുകാർ. പൊന്നാനിക് കാരൻ ഇ.കെ. ഇമ്പിച്ചിബാവയെയും കർണാടകയിൽ ജനിച്ച് തലശ്ശേരിയിൽ കുട്ടിക്കാലം ചെലവഴിച്ച ഇബ്രാഹിം സുലൈമാൻ സേട്ടിന െയും എറണാകുളം എടവനക്കാട് സ്വദേശി വി.എ. സെയ്ത് മുഹമ്മദിനെയുമെല്ലാം ജയിപ്പിച്ച് അനുഗ്രഹിച്ചതാണ് മണ്ഡലം. കഴിഞ്ഞ 10 വർഷമായി പയ്യന്നൂരുകാരനായ കോൺഗ്രസ് നേതാവ് എം.കെ. രാഘവനാണ് പ്രതിനിധി.
യു.ഡി.എഫ് വിജയചരിതം
നഗരത്തിൽനിന്ന് പുറപ്പെട്ട് താമരശ്ശേരി ചുരം കയറി, കൽപറ്റയും സുൽത്താൻ ബത്തേരിയും പിന്നിട്ട് കർണാടക അതിർത്തിവരെ സൂപ്പർഫാസ്റ്റ് ബസ്റൂട്ട് കണക്കെ നീണ്ടുകിടക്കുകയായിരുന്നു 2009വരെ കോഴിക്കോട് മണ്ഡലം. അന്ന് ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട് ഒന്ന്, കോഴിക്കോട് രണ്ട്, തിരുവമ്പാടി, കൽപ്പറ്റ, സുൽത്താൻ ബേത്തരി എന്നീ അസംബ്ലി നിയോജകമണ്ഡലങ്ങളടങ്ങിയതായിരുന്നു കോഴിക്കോട്. യു.ഡി.എഫിന് മുൻതൂക്കമുള്ള ഇൗ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വല്ലപ്പോഴും ജയിച്ചുകയറിയിരുന്നു. 2009ലെ തെരഞ്ഞെടുപ്പ് മുതൽ പഴയ അതിർത്തികൾ മാഞ്ഞു. കൽപറ്റയും സുൽത്താൻ ബത്തേരിയും തിരുവമ്പാടിയും പുതിയ വയനാട് മണ്ഡലത്തിെൻറ അവിഭാജ്യഘടകങ്ങളായി. ബേപ്പൂരും കുന്ദമംഗലവും മഞ്ചേരി മണ്ഡലത്തിൽനിന്ന് കോഴിക്കോടിെൻറ ഭാഗമായി. ഒപ്പം, പുനർനിർണയിച്ച െകാടുവള്ളിയും ബാലുശ്ശേരിയും പുതുതായെത്തിയ എലത്തൂരും പേര് മാറിയ കോഴിക്കോട് നോർത്തും സൗത്തും ചേർന്നാൽ കോഴിക്കോട് ലോക്സഭ മണ്ഡലമായി.
1980ൽ അരങ്ങിൽ ശ്രീധരനെ തോൽപ്പിച്ച് ഇ.കെ. ഇമ്പിച്ചിബാവ മുന്നേറിയ ശേഷം സി.പി.എമ്മിന് കോഴിക്കോട്ടുനിന്ന് എം.പിയെ കിട്ടിയിട്ടില്ല. 1989ൽ കെ. മുരളീധരനോട് ഇമ്പിച്ചിബാവ േതാറ്റശേഷം ജനതാദളിനായിരുന്നു ഇടതുമുന്നണി ഇൗ സീറ്റ് നീക്കിവെച്ചത്. 1996ലും 2004ലും എം.പി. വീരേന്ദ്രകുമാർ ജനതാദളിനെ പ്രതിനിധാനംചെയ്ത് ലോക്സഭയിലെത്തി. രണ്ട് പതിറ്റാണ്ടിനുശേഷം, 2009ലാണ് ‘അരിവാൾ ചുറ്റിക നക്ഷത്രം’ അടയാളം കോഴിക്കോേട്ടക്ക് തിരിച്ചുവരുന്നത്.
പുനർനിർണയത്തിനുശേഷം ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള മണ്ഡലമെന്നാണ് രാഷ്ട്രീയമറിയുന്നവർ കോഴിക്കോടിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, കോഴിക്കോടൻ ഹലുവ മുറിക്കുന്നതു പോലെ എളുപ്പമല്ല കാര്യങ്ങളെന്ന് ഇടതുമുന്നണിക്ക് മനസ്സിലായി. 2009ൽ യുവതാരം പി.എ. മുഹമ്മദ് റിയാസിനെയും 2014ൽ കരുത്തനായ എ. വിജയരാഘവനെയും മലർത്തിയടിച്ച എം.കെ. രാഘവൻ ഇടതുമുന്നണിയുടെ സകല കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു. എന്നാൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രകാരം 92208 വോട്ടുകൾക്ക് ഇൗ ലോക്സഭമണ്ഡലത്തിൽ ഏറെ മുന്നിലാണ് ഇടതുമുന്നണി. കോഴിക്കോട് സൗത്തിൽ മാത്രമാണ് യു.ഡി.എഫിന് നിയമസഭ തെരഞ്ഞെടുപ്പിൽ ലീഡുണ്ടായിരുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുമായി ലോക്സഭ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയപ്പോൾ കാലിടറിയതാണ് എൽ.ഡി.എഫിെൻറ സമീപകാല ചരിത്രം. 16 തെരഞ്ഞെടുപ്പുകളിൽ നാലെണ്ണം മാത്രമാണ് കോൺഗ്രസ്, മുസ്ലിംലീഗ് ഇതര സ്ഥാനാർഥികൾ സ്വന്തമാക്കിയത്. 1951െല കന്നി ലോക്സഭ അങ്കത്തിൽ അന്നത്തെ മദ്രാസ് സംസ്ഥാനത്തിെൻറ ഭാഗമായിരുന്ന കോഴിേക്കാട്ടുനിന്ന് കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ അച്യുതൻ ദാമോദര മേനോനായിരുന്നു ജയിച്ചത്. കോൺഗ്രസിലെ പി.പി. ഉമ്മർ കോയയായിരുന്നു എതിരാളി. 57ൽ കെ.പി. കുട്ടികൃഷ്ണൻ നായർ, 77ൽ വി.എ. സെയ്ത് മുഹമ്മദ്, 84ൽ കെ.ജി അടിയോടി, 89ലും 91ലും 99ലും കെ. മുരളീധരൻ, 98ൽ പി.ശങ്കരൻ എന്നിവർ കോൺഗ്രസിെൻറ വെന്നിക്കൊടി പാറിച്ചു. 1962ൽ സി.എച്ച്. മുഹമ്മദ് കോയയും 67ലും 71ലും ഇബ്രാഹിം സുലൈമാൻ സേട്ടുവും മുസ്ലിംലീഗ് സ്ഥാനാർഥികളായി ജയിച്ചു.
രാഘവീയം മൂന്നാമങ്കം
അത്ഭുതങ്ങളൊന്നുമില്ലെങ്കിൽ എം.കെ. രാഘവൻ തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥി. ഹാട്രിക് വിജയത്തിനായി രംഗത്തുള്ള ‘എം.കെ.ആറി’ന് എ.കെ. ആൻറണിയുടെതടക്കം പിന്തുണയുണ്ട്. മുസ്ലിം ലീഗിനും സമ്മതക്കുറവൊന്നുമില്ല. മണ്ഡലത്തിൽ പ്രചാരണത്തിെൻറ മൂഡിലാണ് ഇൗ സിറ്റിങ് എം.പി. 2009ൽ രാഘവനോട് തോറ്റ പി.എ. മുഹമ്മദ് റിയാസാണ് സി.പി.എമ്മിെൻറ ഒന്നാമത്തെ ‘ഒാപ്ഷൻ’. ഡി.വൈ.എഫ്.െഎ അഖിലേന്ത്യ പ്രസിഡൻറുകൂടിയായ ഇൗ കോഴിക്കോട്ടുകാരന് പാർട്ടിയിലെ വമ്പന്മാരുടെയും പിന്തുണയുണ്ട്. ന്യൂനപക്ഷ വോട്ടുകളും വീരേന്ദ്രകുമാറിെൻറ ലോക്താന്ത്രിക് ജനതാദളിെൻറ തിരിച്ചുവരവും ഇടതുമുന്നണിക്ക് പ്രതീക്ഷയേകുന്നു. എ.പ്രദീപ് കുമാർ എം.എൽ.എയെ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളെല്ലാം അറബിക്കടലിൽ ഒലിച്ചുപോയി. വടകര മണ്ഡലം ആവശ്യപ്പെട്ട ലോക്താന്ത്രിക് ജനതദളിന് കോഴിക്കോട് നൽകാനും സാധ്യതയുണ്ട്.
ബി.ഡി.ജെ.എസ് സ്ഥാനാർഥിയാണ് എൻ.ഡി.എയിൽ പരിഗണനയിലുള്ളത്.
കോഴിക്കോട് (ലോക്സഭ 2014)
എം.കെ. രാഘവൻ (േകാൺഗ്രസ്): 397615
എ. വിജയരാഘവൻ (സി.പി.എം): 380732
സി.കെ പത്മനാഭൻ (ബി.ജെ.പി): 115760
ഭൂരിപക്ഷം: 16883
2016 നിയമസഭ
ബാലുശ്ശേരി
പുരുഷൻ കടലുണ്ടി (എൽ.ഡി.എഫ്-സി.പി.എം)- 82914
യു.സി. രാമൻ (യു.ഡി.എഫ്-സ്വതന്ത്രൻ) -67450
പി.കെ. സുപ്രൻ (എൻ.ഡി.എ-ബി.ജെ.പി) -19324
ഭൂരിപക്ഷം- 15464
എലത്തൂർ
എ.കെ ശശീന്ദ്രൻ (എൽ.ഡി.എഫ്-എൻ.സി.പി) -76387
പി. കിഷൻചന്ദ് (യു.ഡി.എഫ്-ജെ.ഡി.യു): 47330
വി.വി. രാജൻ (എൻ.ഡി.എ-ബി.ജെ.പി): 29070
ഭൂരിപക്ഷം: 29057
കോഴിക്കോട് നോർത്ത്
എ.പ്രദീപ് കുമാർ (എൽ.ഡി.എഫ്-സി.പി.എം): 64192
അഡ്വ. പി.എം. സുരേഷ് ബാബു (യു.ഡി.എഫ്-േകാൺഗ്രസ്): 36319
കെ.പി. ശ്രീശൻ (എൻ.ഡി.എ-ബി.ജെ.പി): 29860
ഭൂരിപക്ഷം: 27873
കോഴിക്കോട് സൗത്ത്
എം.കെ. മുനീർ (യു.ഡി.എഫ്-മുസ്ലിംലീഗ്): 49863
എ.പി. അബ്ദുൽ വഹാബ്( എൽ.ഡി.എഫ്- െഎ.എൻ.എൽ): 43536
സതീഷ് കുറ്റിയിൽ (എൻ.ഡി.എ-ബി.ഡി.ജെ.എസ്): 19146
ഭൂരിപക്ഷം: 6327
ബേപ്പൂർ
വി.കെ.സി. മമ്മദ് കോയ (എൽ.ഡി.എഫ്-സി.പി.എം) : 69114
എം.പി. ആദം മുൽസി (യു.ഡി.എഫ്-േകാൺഗ്രസ്): 54751
കെ.പി. പ്രകാശ് ബാബു (എൻ.ഡി.എ-ബി.ജെ.പി) :27958
ഭൂരിപക്ഷം: 14363
കുന്ദമംഗലം
പി.ടി.എ. റഹീം (എൽ.ഡി.എഫ് സ്വതന്ത്രൻ): 77410
ടി. സിദ്ദിഖ് (യു.ഡി.എഫ്-േകാൺഗ്രസ്): 66205
സി.കെ. പത്മനാഭൻ (എൻ.ഡി.എ-ബി.ജെ.പി): 32702
ഭൂരിപക്ഷം: 11205
െകാടുവള്ളി
കാരാട്ട് റസാഖ് (എൽ.ഡി.എഫ് സ്വതന്ത്രൻ): 61033
എം.എ. റസാഖ് (യു.ഡി.എഫ്–മുസ്ലിം ലീഗ്): 60460
അലി അക്ബർ എൻ.ഡി.എ-ബി.ജെ.പി): 11537
ഭൂരിപക്ഷം: 573
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.