ശബരിമല: സംഘ്പരിവാറിലെ ചേരിപ്പോര് രൂക്ഷം; ശശികലയെ വെല്ലുവിളിച്ച് പത്മപിള്ള
text_fieldsതിരുവനന്തപുരം: ശബരിമല ആചാര സംരക്ഷണത്തിെൻറ പേരിൽ സംഘ്പരിവാറിൽ ഉടലെടുത്ത േചരിപ്പോര് രൂക്ഷമായി. ‘റെഡി ടു വെയിറ്റ്’ കാമ്പയിനുകാരും ആർ.എസ്.എസിലെ ഒരു വിഭാഗവും തമ്മിലാണ് പരസ്യമായ ‘യുദ്ധം’. ശബരിമല വിഷയത്തിൽനിന്ന ് ആർ.എസ്.എസ് ഉൾപ്പെടെ സംഘ്പരിവാറിലെ വലിയൊരു വിഭാഗം പിന്നാക്കം പോയെന്ന കാര്യം ഇതോടെ വ്യക്തമായി. പരസ്യമ ായ വിഴുപ്പലക്കൽ ഒഴിവാക്കണമെന്ന നേതാക്കളുടെ നിർദേശം തൃണവൽഗണിച്ച മട്ടാണ്. ഇവരുടെ പോസ്റ്റുകൾക്ക് താഴെ രൂക ്ഷമായ വിമർശനങ്ങളും അസഭ്യവർഷവും തുടരുന്നു.
ആചാരസംരക്ഷണ സമിതിയുമായി ‘റെഡി ടു വെയിറ്റ്’ കാമ്പയിനുകാർക്ക് ഒരു ബന്ധവുമില്ലെന്ന് ശശികല. ഇംഗ്ലീഷ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശശികലയുടെ ഇൗ പ്രസ്താവന. ഇതോടെ ശശികലക്കെതിരെ രൂക്ഷവിമര്‍ശനവുമായി ‘റെഡി ടു വെയിറ്റ്’ കാമ്പയിന് നേതൃത്വം നല്‍കിയ പത്മപിള്ള രംഗത്തുവന്നു. ‘പ്രക്ഷോഭത്തിൽ ‘റെഡി ടു വെയിറ്റ്’ പങ്കെടുത്തിട്ടില്ലെന്ന് പറയാനുള്ള ഒരധികാരവും ശശികലക്കില്ല.
താനുൾപ്പെടെ അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയിൽ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ നടത്തിയത്. എൻ.എസ്.എസ് ഉൾപ്പെടെ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവൽഗണിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്തത്. പൊലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ പ്രക്ഷോഭമായി കൂട്ടുകയുള്ളൂ’- പത്മപിള്ള തുറന്നടിച്ചു.
മറ്റുള്ളവരെ നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ലെന്നും പത്മപിള്ള വിമർശിച്ചു. ആർ.എസ്.എസിെൻറ മുതിർന്ന നേതാവ് ആർ. ഹരിക്കെതിരെയുള്ള ഒരു പോസ്റ്റിൽ പത്മപിള്ള കുറിച്ച കമൻറാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിെൻറ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല, പിണറായി വിജയനെ എതിര്‍ക്കാന്‍വേണ്ടി മാത്രമാണെന്ന് പത്മപിള്ള നാലുദിവസം മുമ്പ് കുറ്റപ്പെടുത്തിയിരുന്നു. ഇത് വൈറലാകുകയും അതേറ്റുപിടിച്ച് ഇരുവിഭാഗങ്ങൾ രംഗത്തെത്തുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിെവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.