കെ.പി.സി.സി പട്ടിക ആൻറണിയുടെ കോർട്ടിൽ
text_fieldsന്യൂഡൽഹി: വേണ്ടത്ര കൂടിയാലോചനയില്ലാതെ രണ്ടു വട്ടം ഡൽഹിക്കയച്ച കെ.പി.സി.സി ഭാരവാഹി പട്ടികയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ തർക്കം രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിെൻറ പന്ത് മുതിർന്ന നേതാവ് എ.കെ. ആൻറണിയുടെ കോർട്ടിൽ. വനിതകൾ അടക്കം വിവിധ വിഭാഗങ്ങൾക്കും പ്രാദേശിക സാഹചര്യങ്ങൾക്കും പരിഗണന നൽകാതെ തയാറാക്കിയ എ, െഎ ഗ്രൂപ്പുകളുടെ ഭാഗ ഉടമ്പടിയായി മാറിയ പട്ടികയോടുള്ള അമർഷം ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പുതിയ ഉടക്കുകൾ സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുകയുമാണ്.
കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, വരണാധികാരി സുദർശന നാച്ചിയപ്പൻ എന്നിവർ ഇടഞ്ഞുനിൽക്കുന്ന എം.പിമാരും മറ്റുമായി നടത്തിയ കൂടിയാലോചന എവിടെയും എത്തിയില്ല. സമവായ ചർച്ച മരവിച്ചു നിൽക്കുന്നു. ഇൗ സാഹചര്യത്തിൽ എല്ലാവരെയും ഒരുവിധം തൃപ്തിപ്പെടുത്തി കൊണ്ടുപോകേണ്ട ചുമതല ആൻറണിക്കായി. സമവായം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലെ പി.സി.സി ഭാരവാഹി പട്ടിക ബാക്കി നിർത്തി എ.െഎ.സി.സി സമ്മേളന നടപടികൾ മുന്നോട്ടു നീക്കേണ്ടി വരും.
പി.സി. വിഷ്ണുനാഥിെന ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉമ്മൻ ചാണ്ടി ഇടഞ്ഞിരിക്കുകയാണ്. കൊല്ലത്തെ എഴുകോൺ േബ്ലാക്കിൽനിന്ന് ‘പരദേശി’യായ പി.സി. വിഷ്ണുനാഥിനെ ഒഴിവാക്കി വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നാണ് കൊടിക്കുന്നിൽ സുരേഷിെൻറ ആവശ്യം. എന്നാൽ അതൊന്നു കാണെട്ടയെന്ന മട്ടിലാണ് ഉമ്മൻ ചാണ്ടി. വട്ടിയൂർക്കാവിലെ ഉള്ളൂർ ബ്ലോക്കിൽനിന്ന് ശശി തരൂരിനെ ഒഴിവാക്കി മണ്ഡലത്തിനു പുറത്തുള്ളയാളെ വെച്ചതാണ് കെ. മുരളീധരെൻറ പ്രധാന വിഷയം.
തർക്കത്തിൽ അയവില്ല; കെ.പി.സി.സി പട്ടിക ത്രിശങ്കുവിൽ
ജോൺ പി. തോമസ്
തിരുവനന്തപുരം: തർക്കം രൂക്ഷമായതോടെ കെ.പി.സി.സി പട്ടികക്ക് അംഗീകാരം നൽകുന്നത് കൂടുതൽ പ്രതിസന്ധിയിൽ. പട്ടിക ഗ്രൂപ് വീതംവെക്കലായെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുേമ്പാൾ ഹൈകമാൻഡിൽ സ്വാധീനം െചലുത്തി പട്ടികയിൽ മാറ്റം വരുത്തുന്നതിനെതിരെ മറുപക്ഷവും രംഗത്തെത്തി.
ഉടൻ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ സമവായം ഒഴിവാക്കി യഥാർഥ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്തമായി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കത്ത് നൽകും. സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച 282 അംഗ പട്ടികക്കെതിരെ വി.എം. സുധീരന് പിന്നാലെ കെ. മുരളീധരനും ഹൈകമാൻഡിനെ പരാതി അറിയിച്ചു. എം.പി മാരായ ശശി തരൂർ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ എന്നിവരും പരാതി അറിയിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുള്ള മറ്റ് എം.പിമാർക്കും പി.സി. ചാക്കോക്കും ആക്ഷേപമുണ്ട്.
പാർട്ടിയിലെ മുൻനിര നേതാക്കൾതന്നെ പട്ടികക്കെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഗ്രൂപ്പിസത്തിനെതിരെ കഴിഞ്ഞദിവസം രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഇതോടെ, പട്ടികയിൽ ഹൈകമാൻഡിെൻറ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
പട്ടികയുടെ പേരിൽ സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ് തലവന്മാരും ഗ്രൂപ്പുരഹിത നേതാക്കളും ഏറ്റുമുട്ടുേമ്പാൾ തീരുമാനമെടുക്കാൻ സാധിക്കാതെ ഹൈകമാൻഡ് വലയുകയാണ്. എന്നാൽ, പാർട്ടിയിലെ രണ്ട് പ്രബല ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിൽനിന്ന് തെന്നിമാറി പ്രമുഖ നേതാക്കളുടെ ഒരു വലിയനിര രംഗത്തുവന്നതിൽ ഹൈകമാൻഡിന് ആശ്വാസം പകരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.