പദവികൾ പങ്കിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
text_fieldsതിരുവനന്തപുരം: ഗ്രൂപ് അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ തുറന്ന പോര്. ഗ്രൂപ് വീതംെവപ്പിനെതിരെ കഴിഞ്ഞദിവസം ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വി.എം. സുധീരന് ഉൾപ്പെടെ ഏതാനും നേതാക്കൾ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് തർക്കം തുടങ്ങിയത്. സുധീരെൻറ നിലപാടുകളെ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് വെള്ളിയാഴ്ച വാർത്തസമ്മേളനത്തിൽ തള്ളിയതിനു പിന്നാലെ നിലപാട് ആവര്‍ത്തിച്ച് സുധീരനും രംഗത്തെത്തി.
ത്രിപുര, മേഘാലയ തെരഞ്ഞെടുപ്പുകളും മറ്റും പ്രതിപാദിച്ച് പ്രസിദ്ധീകരണത്തിന് മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് ഹസെൻറ വാദങ്ങൾ തള്ളിക്കളഞ്ഞ് സുധീരൻ വീണ്ടും ഗ്രൂപ് വീതംെവപ്പിനെതിെര ആഞ്ഞടിച്ചത്. ഷുഹൈബ് വധത്തിൽ കെ. സുധാകരനും യൂത്ത് കോൺഗ്രസും നടത്തിയ സമരങ്ങളെ ഗാന്ധിയൻ മാർഗമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പിന്തുണക്കുകയും െചയ്തു.
കോണ്‍ഗ്രസിനെ സര്‍വതലത്തിലും ശക്തിപ്പെടുത്തി മുന്നോട്ട് പോകുകയെന്ന പ്രധാന ദൗത്യമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളതെന്ന് ചൂണ്ടിക്കാട്ടിയ സുധീരൻ, പുനഃസംഘടന എന്നാല്‍ പദവികള്‍ ഗ്രൂപ് അടിസ്ഥാനത്തില്‍ പങ്കുവെക്കലാകരുതെന്ന് ലേഖനത്തിൽ മുന്നറിയിപ്പ് നൽകി. മറിച്ചായാൽ, അത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കും. അതിനവസരം നല്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതൃത്വത്തെ അദ്ദേഹം ഒാർമപ്പെടുത്തി.
മുകള്‍ത്തട്ട് മുതല്‍ താഴെ തട്ട് വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോജിച്ച പ്രവര്‍ത്തനമാണ് അനിവാര്യമായിട്ടുള്ളത്. ഷുഹൈബ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നത് കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും ഒരേ മനസ്സോടെ മുന്നോട്ടുപോയതിനാലാണ്. ജനകീയസമരങ്ങളിലുണ്ടായ അഭൂതപൂര്‍വമായ ജനവികാരത്തിനു മുന്നില്‍ സി.പി.എമ്മിന് പരുങ്ങിനിൽക്കേണ്ടിവന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം പുതിയ പ്രതീക്ഷകൾ നല്‍കുന്നതിനോട് ചേര്‍ന്നുനിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പുനഃസംഘടന പ്രക്രിയ സുതാര്യമായും സുഗമമായും മുന്നോട്ടു കൊണ്ടുപോേയ തീരൂ. കേരളത്തിലെ ഗ്രൂപ് അതിപ്രസരം ഇതിന് വിഘാതമാകരുത്. ‘ആദ്യം ഗ്രൂപ് പിന്നെ പാര്‍ട്ടി’എന്ന സമീപനം ഒരിക്കലും ഉണ്ടാകരുതെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
ഏകപക്ഷീയ തീരുമാനങ്ങളെന്ന ആക്ഷേപത്തിൽ കഴമ്പില്ല –ഹസൻ
തിരുവനന്തപുരം: പാർട്ടിയിൽ ഏകപക്ഷീയ തീരുമാനങ്ങൾ ഉണ്ടാകുെന്നന്ന ആക്ഷേപത്തിൽ കഴമ്പിെല്ലന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചില നേതാക്കൾ നടത്തിയ വിമർശനത്തോട് വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അേദ്ദഹം. കെ.പി.സി.സി, എ.െഎ.സി.സി അംഗങ്ങളുടെ പട്ടികയിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വിമർശനം ഉന്നയിച്ചവരും അവർ നിർദേശിച്ചവരും പട്ടികയിൽ ഉണ്ട്. എല്ലാവരുമായും കൂടിയാലോചിച്ചാണ് പട്ടിക തയാറാക്കിയത്. െചങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സ്ഥാർഥിയെ സംബന്ധിച്ച് രാഷ്ട്രീയകാര്യസമിതി ഹൈകമാൻഡിനെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. തീരുമാനവും പ്രഖ്യാപനവും നടത്തേണ്ടത് ൈഹമകമാൻഡ് ആണെന്നും ഹസൻ പറഞ്ഞു.
ഷുഹൈബിെൻറ കൊലപാതകത്തിൽ സി.പി.എം നേതാക്കൾക്കുള്ള പങ്ക് പുറത്തുവരുമെന്ന് ഭയപ്പെടുന്നതിനാലാണ് സി.ബി.െഎ അന്വേഷിക്കണമെന്ന ൈഹകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നതെന്നും മധുവിെൻറ മരണത്തിൽ നടന്നുവരുന്ന മജിസ്റ്റീരിയൽ അന്വേഷണം തൃപ്തികരമെല്ലന്നും ഹസൻ പറഞ്ഞു. മധു മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത് കോൺഗ്രസ് ആലോചിക്കും. കേരളത്തെ രക്ഷിക്കാൻ പോരാട്ടം നടത്താൻ രാഷ്ട്രീയകാര്യ സമിതിയോഗം തീരുമാനിെച്ചന്നും ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.