യൂത്തിനെതിരെ ‘വൃദ്ധനേതൃത്വം’; വിമതനായി സുധീരൻ
text_fieldsതൃശൂർ: യൂത്ത്കോൺഗ്രസ് എന്നും തിരുത്തൽ ശക്തിയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പണ്ടും നേതൃത്വത്തിെൻറ നിലപാടുകളെ ചോദ്യം ചെയ്യാനും വിയോജിക്കേണ്ടിടത്ത് വിയോജിക്കാനും യൂത്ത് കോൺഗ്രസിന് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൊതുപ്രവർത്തനത്തിെൻറ അഞ്ചര പതിറ്റാണ്ട് പിന്നിട്ട കെ.പി. വിശ്വനാഥന് തൃശൂരിെൻറ ആദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ ഏത് ഭാഗത്തായാലും യൂത്ത്കോൺഗ്രസിലെയും കെ.എസ്.യുവിലെയും മിടുക്കന്മാെര കണ്ടെത്തി വളർത്തിക്കൊണ്ടുവരാൻ പഴയ നേതൃത്വത്തിന് കഴിവുണ്ടായിരുന്നു. കുന്നംകുളത്ത് കെ.പി. വിശ്വനാഥന് ആദ്യം സീറ്റ് നൽകിയ തീരുമാനം യുവാക്കൾക്ക് പ്രാധാന്യം നൽകിയതിന് തെളിവാണ്.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുെവങ്കിലും യൂത്തുകോൺഗ്രസും കെ.എസ്.യുവും ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചിരുന്നെതന്ന് അദ്ദേഹം പറഞ്ഞു. യൂത്ത്കോൺഗ്രസും കെ.എസ്.യുവും സ്ഥാനമാനങ്ങൾക്കായി ഒാടി നടക്കാത്ത കാലഘട്ടമായിരുന്നു പണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വയലാർ രവി എം.പി പറഞ്ഞു. പ്രവർത്തന മികവും കഴിവും ഉണ്ടെങ്കിൽ സ്ഥാനമാനങ്ങൾ തേടിവരും. അഞ്ചര പതിറ്റാണ്ട് അത്ര വലിയ പ്രവർത്തനകാലമല്ല. ഇനിെയങ്കിലും മാറിത്തരുമല്ലോ എന്നൊരു ആശ്വാസത്തിലാണ് ചെറുപ്പക്കാർ എന്ന് തുടക്കത്തിൽ പറഞ്ഞ അേദ്ദഹം അങ്ങനെ പറയേണ്ടിവന്നതിൽ ഖേദപ്രകടനം നടത്തി.
കെ.പി. വിശ്വനാഥന് നല്ല ഒരു സീറ്റ് കിട്ടിയാൽ ആലോചിക്കാം എന്ന് പറയാതിരിക്കുന്നത് യുവാക്കൾ എതിരാവുമെന്ന് അറിയാവുന്നതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് ഇന്നത്തെ തലമുറ മനസ്സിലാക്കണമെന്ന് അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.