കെ.പി.സി.സി അധ്യക്ഷൻ: ലീഗ് നിലപാടിൽ കോൺഗ്രസിന് അതൃപ്തി
text_fieldsതിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് യോഗത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിൽ കോൺഗ്രസിന് അതൃപ്തി. കെ.പി.സി.സി അധ്യക്ഷനെ എപ്പോൾ നിയമിക്കണമെന്ന് മുസ്ലിം ലീഗ് തീരുമാനിക്കേണ്ടതില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം നെയ്യാറിൽ ചേർന്ന യു.ഡി.എഫ് യോഗത്തിലാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് കെ.പി.സി.സി അധ്യക്ഷ നിയമനം വൈകുന്നത് മുന്നണിയെ ബാധിക്കുെന്നന്ന് പറഞ്ഞത്.
യു.ഡി.എഫിന് ഒാടിനടക്കുന്ന കൺവീനറെ വേണമെന്നും അദേഹം പറഞ്ഞു. ലീഗിന് കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് അഭിപ്രായമുണ്ടെങ്കിൽ യു.ഡി.എഫ് യോഗത്തിൽ പരസ്യമായി പറയാൻ പാടില്ലായിരുെന്നന്ന് മുതിർന്ന നേതാവ് പറഞ്ഞു. കോൺഗ്രസ് നേതാക്കളോട് സ്വകാര്യമായി പറയാമായിരുന്നു.
കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ലീഗാണെന്ന തോന്നൽ ഘടകകക്ഷികളിൽ വളർത്താനേ ഇത്തരം അഭിപ്രായ പ്രകടനം ഉപകരിക്കൂ എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ലോകസഭ തെരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. നിലവിലെ ലോകസഭ സീറ്റുകളിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നായിരുന്നു വിലയിരുത്തൽ. എം.പി. വീരേന്ദ്രകുമാർ കഴിഞ്ഞ തവണ മത്സരിച്ച പാലക്കാട് കോൺഗ്രസ് തിരിച്ചെടുക്കും.
വീരേന്ദ്രകുമാറിനൊപ്പം പോകാത്ത ജനതാദളിനെ മുന്നണിയുമായി സഹകരിപ്പിക്കും. എന്നാൽ, ഘടകകക്ഷിയാക്കില്ല. വിദ്യാർഥി, യുവജന, മഹിള, ട്രേഡ് യൂനിയൻ സംയുക്ത കൺെവൻഷൻ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.