പുറമെ സന്തോഷം, അകമെ കുറ്റബോധം
text_fieldsചേർത്തല എസ്.എൻ കോളജിലെ മാഗസിൻ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എെൻറ മുൻ ഗാമി പരേഷിെനക്കാൾ നല്ല മാഗസിൻ ഇറക്കണം എന്ന ഒറ്റ വാശിയേ എനിക്കുണ്ടായിരുന്നുള്ളൂ. മ ാഗസിൻ ഫണ്ട് കോളജിൽ ആകെയുള്ളത് 7000 രൂപ. പരേഷിെൻറ തകർപ്പൻ മാഗസിന് 21,000 രൂപയായി. അതി െനക്കാൾ അൽപമെങ്കിലും മികച്ചത് വേണമെങ്കിൽ 24,000 രൂപ വേണം. പരസ്യത്തിലൂടെ ബാക്കി തുക ക ണ്ടെത്താൻ മാർഗമില്ലാതെ നേതാക്കളുടെയെല്ലാം പിന്നാലെ തുണിസഞ്ചിയും തൂക്കി നടന്ന് ചെ രിപ്പ് തേയുന്ന കാലം.
അന്ന് ഡി.വൈ.എഫ്.ഐ നേതാവ് കെ. പ്രസാദും എസ്.എഫ്.ഐ നേതാവ് വിനോദ ുമായിരുന്നു എന്നെ പരസ്യം പിടിക്കാൻ സഹായിച്ചവരിൽ പ്രമുഖർ. കെ. പ്രസാദാണ് എന്നെ ഗൗരി യമ്മയുടെ ചാത്തനാട്ടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കേട്ടറിവ് മാത്രമുള്ള ഗ ൗരിയമ്മയെ അടുത്തുനിന്ന് കാണാമല്ലോ എന്ന കൗതുകവുമുണ്ടായിരുന്നു. ‘ആദ്യം ചൂടാകും, ഒന ്നും മറുപടി പറയരുത്... സഹതാപം തോന്നിയാൽ സഹായിക്കും’- ഇതാണ് അവർ ഗൗരിയമ്മയെക്കുറി ച്ച് എനിക്ക് നൽകിയ ചിത്രം.
ചാത്തനാട്ടെ വീടിെൻറ മുൻവശത്തുചെന്ന് മുട്ടി. വാതിൽ തു റന്നു. കെ. പ്രസാദും ഞാനും നിൽക്കുന്നു. ‘‘എന്താ വന്നേ, ഇയാളെന്താണ്, എവിടുന്നാ...’’ എന്നൊക്ക െ ശബ്ദമുയർത്തി ചോദിച്ചു. എസ്.എൻ കോളജിലെ മാഗസിൻ എഡിറ്ററാണ്, പരസ്യം പിടിച്ചുകൊടുക്കണമെന്ന് പറഞ്ഞ് വന്നതാണെന്ന് കെ. പ്രസാദ് പറഞ്ഞതും ഗൗരിയമ്മ പൊട്ടിത്തെറിച്ചു. ‘‘ഇവിടെയൊന്നും പരസ്യം ഇല്ല’’ എന്നൊക്കെ ശബ്ദമുയർത്തി പറഞ്ഞപ്പോൾ എനിക്ക് സങ്കടവും പേടിയുമെല്ലാം ഉണ്ടായി. കുറേനേരം അവിടെനിന്നിട്ട് േപായി. രണ്ടുദിവസം കഴിഞ്ഞ് ഞാൻ വീണ്ടും പോയി കുറേനേരം കാത്തിരുന്നു. ഒടുവിൽ വാതിൽ തുറന്നു.
അപ്പോഴും ഗൗരിയമ്മ ഇതേപോലെതന്നെ. ഞാൻ കണ്ണീർ തുടച്ച് അവിടെ ഇരുന്നു. വാതിലടച്ച് ഗൗരിയമ്മ അകത്തേക്ക് പോയി. രണ്ടു രണ്ടര മണിക്കൂർ കഴിഞ്ഞ് വന്ന് വാതിൽ തുറന്നപ്പോൾ കാണുന്നത് ക്ഷീണിച്ചുറങ്ങിപ്പോയ എന്നെ. ‘‘താനിതുവരെ പോയില്ലേ...’’ എന്ന് ശബ്ദത്തിൽ ചോദിച്ചപ്പോൾ ഞാൻ ഞെട്ടിയുണർന്നു. ചാടി എഴുന്നേറ്റപ്പോൾ ‘‘താൻ വാ, അകത്തേക്ക് ഇരിക്ക്’’ എന്ന് പറഞ്ഞപ്പോഴുള്ള സന്തോഷത്തിന് അതിരില്ലായിരുന്നു. പിന്നെ ലെറ്റർഹെഡ് എടുത്ത് സ്വന്തം കൈയക്ഷരത്തിൽ നവോദയ അപ്പച്ചനും ചോനപ്പള്ളി സി.ജി. ഭാസ്കരനും ഓരോ കത്ത് എഴുതിത്തന്നു. രണ്ടുപേരും എെൻറ മാഗസിന് പരസ്യം തന്നു. അതായിരുന്നു ഞങ്ങളുടെ ആദ്യ പരിചയപ്പെടലിെൻറ ഓർമ.
പിന്നെ ഞാൻ എസ്.എൻ കോളജ് ചെയർമാനായി. വാപ്പ പൊലീസുകാരനായതിനാൽ ചേർത്തല പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുകയായിരുന്നു. ഞാൻ എസ്.എഫ്.ഐയിൽ സജീവമായതോടെ വാപ്പയെ സ്ഥലംമാറ്റാൻ തുടങ്ങി. കൈനകരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയപ്പോൾ ഞാനും കുടുംബവും ചേർത്തല ക്വാർട്ടേഴ്സിൽതന്നെ താമസിക്കുകയായിരുന്നു. ഡിവൈ.എസ്.പി വാപ്പയോട് ക്വാർട്ടേഴ്സ് ഒഴിയാൻ ആവശ്യപ്പെട്ടു. ഞങ്ങൾ സാവകാശം ചോദിച്ചിട്ടും എസ്.പി തന്നില്ല. ഞാൻ വീണ്ടും ഗൗരിയമ്മയുടെ വീട്ടിൽ ചെന്നു. അവർ എസ്.പിയെ നേരിട്ട് വിളിച്ച് ഇടപെട്ടതിനാലാണ് താൽക്കാലികമായി ഞങ്ങൾക്ക് അവിെട താമസം തുടരാനായത്.
പ്രൈവറ്റ് ബസിെല കൺെസഷനുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് ഞങ്ങൾ ജയിലിൽ അടക്കപ്പെട്ടു. പിറ്റേദിവസം പ്രതിഷേധ സൂചകമായി എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലായിരുന്നിട്ടുകൂടി ചാത്തനാട്ടുനിന്ന് ഗൗരിയമ്മ നടന്ന് ആലപ്പുഴ സബ്ജയിലിൽ വന്ന് ഞങ്ങളെ ജയിലിൽ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. ഗൗരിയമ്മയുടെ കാറിൽ എന്നെ കയറ്റി അരൂക്കുറ്റിയിലെ കുട്ടുഹാജിയുടെ വീട്ടിൽ ചെന്ന് പരിചയപ്പെടുത്തി. അദ്ദേഹത്തിന് മക്കളില്ലായിരുന്നു. താൻ ഇവനെ മകനെപ്പോലെ കണ്ട് വിജയിപ്പിക്കണം എന്ന് ചുമതലപ്പെടുത്തി. ‘‘താൻ ഓരോ ചാക്ക് അരി എല്ലാ ബൂത്തിലും കൊടുക്കണം. പ്രവർത്തകർക്ക് ഭക്ഷണം വേണം. തെൻറ വീട്ടിൽ താമസിച്ചോട്ടെ ഇവൻ...’’ എന്നെല്ലാം പറഞ്ഞ് ചുമതലപ്പെടുത്തി. ആദ്യ പൊതുജനാധിപത്യ വേദിയിലേക്കുള്ള മത്സരത്തിൽ ഞാൻ 3600 വോട്ടിന് വിജയിച്ചു. ജില്ല കൗൺസിലറായി.
പിന്നീട് ഗൗരിയമ്മ പാർട്ടിയുമായി പിണങ്ങി ജില്ല കൗൺസിലിനെ മറികടന്ന് ആലപ്പുഴ ജില്ല വികസന കൗൺസിൽ ഉണ്ടാക്കി. അതിെൻറ രൂപവത്കരണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം ഉയർന്നു. ജില്ല കൗൺസിലിൽ ചർച്ച നടന്നു. ജി. സുധാകരനായിരുന്നു ജില്ല കൗൺസിൽ പ്രസിഡൻറ്. കോൺഗ്രസ് ഒഴികെ എല്ലാവരും ഗൗരിയമ്മയെ അതിനിശിതമായി വിമർശിച്ചു. ഞാൻ ഗൗരിയമ്മയെ വിമർശിച്ചില്ലെന്ന് മാത്രമല്ല ഗൗരിയമ്മ ഈ കെണിയിൽ വീഴില്ലെന്ന് പ്രതീക്ഷയർപ്പിച്ച് സംസാരിച്ചു. പക്ഷേ, സംഗതി അവിടംകൊണ്ടൊന്നും തീർന്നില്ല. ഗൗരിയമ്മയെ സെക്രട്ടേറിയറ്റിൽനിന്നും പിന്നീട് സംസ്ഥാന കമ്മിറ്റിയിൽനിന്നും ഒഴിവാക്കിയതിനെത്തുടർന്ന് ഗൗരിയമ്മ ജെ.എസ്.എസ് രൂപവത്കരണത്തിന് മുന്നിട്ടിറങ്ങി.
വിശദീകരണ പ്രസംഗത്തിനിടെ ആരെങ്കിലും സ്റ്റേജിെൻറ പിന്നിൽക്കൂടി നടക്കുന്നത് കാണുേമ്പാൾ ‘‘ആരാ അത്... ആരിഫാണോ, അവൻ വന്നില്ലേ, അവൻ വരാതിരിക്കില്ല...’’ എന്നൊക്കെ പറയുമായിരുന്നു. ഞാൻ സി.പി.എം വിടുമോ, ഗൗരിയമ്മയുടെ കൂടെ പോകുമോ എന്ന ചർച്ചയും സംശയവും പരത്താൻ ഇത് ഇടയായി. പക്ഷേ, പാർട്ടി വിട്ട് ഗൗരിയമ്മയോടൊപ്പം പോകാൻ ഒരിക്കലും ഞാൻ ആലോചിച്ചിരുന്നില്ല. ഗൗരിയമ്മക്കെതിരായ നടപടികൾ വിശദീകരിച്ചുള്ള പ്രചാരണ കാൽനടജാഥയുടെ ക്യാപ്റ്റനായി എന്നെ പാർട്ടി തീരുമാനിക്കുകയും ചെയ്തു. ഞാൻ ഗൗരിയമ്മയെ വിമർശിച്ച് പ്രസംഗിച്ചു, ജാഥ നയിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഗൗരിയമ്മക്കെതിരെ ബി. വിനോദിനെ സ്ഥാനാർഥിയായി തീരുമാനിച്ചു. അരൂരിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സഹായിക്കാൻ എന്നെ ചുമതലപ്പെടുത്തി. പിന്നെ സിനിമനടൻ മുരളി ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും എനിക്ക് ചുമതല നൽകിയത് അരൂരിലായിരുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കെ.വി. ദേവദാസാണ് ഗൗരിയമ്മക്കെതിരെ മത്സരിച്ചത്. കെ. രാജീവൻ കോൺഗ്രസ് റിബലായി മത്സരിച്ച് 6000 വോട്ട് നേടിയിട്ടും ദേവദാസ് 12,000 വോട്ടിന് ഗൗരിയമ്മയോട് പരാജയപ്പെട്ടു.
പിന്നീടായിരുന്നു ഇതിഹാസ നായികയായ ഗൗരിയമ്മയോട് 2006ൽ മത്സരിക്കാനുള്ള എെൻറ നിയോഗം. ഗൗരിയമ്മ കൃഷിമന്ത്രിയായിരുന്നു. അവരെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ ഒന്നൊന്നായി ഞാനും എൽ.ഡി.എഫും ആസൂത്രണം ചെയ്തു. വോട്ടെണ്ണിയപ്പോൾ 4751 വോട്ടിന് ഞാൻ വിജയിച്ചു. എെൻറ തൊട്ടടുത്ത് വലതുവശത്ത് ഗൗരിയമ്മ ഇരിക്കുന്നു. ഞാൻ കണ്ണുകളിലേക്ക് നോക്കിയില്ല. ആ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യം പോരായിരുന്നു. ഒടുവിൽ എെൻറ കൈപിടിച്ച് കുലുക്കിയിട്ട് ഗൗരിയമ്മ പറഞ്ഞു:‘‘കൺഗ്രാജുലേഷൻസ്’’. അപ്പോഴേക്കും ഹൃദയത്തിൽ ഒരു ആണി തറച്ചുകയറുന്നതുപോലെയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്.
വിജയത്തെത്തുടർന്ന് ‘കലാകൗമുദി’ക്ക് നൽകിയ അഭിമുഖത്തിൽ ഞാൻ പറഞ്ഞു: ‘‘പുറമെ സന്തോഷമുള്ളതും അകമെ വേദനിക്കുന്നതുമായ ഒരു വിജയം’’. നൃപൻ ചക്രവർത്തിയെപ്പോലെ പാർട്ടിയിലേക്ക് മടങ്ങിവരുമെന്നും ഞാൻ പറഞ്ഞു. വിജയത്തെത്തുടർന്ന് ജെ.എസ്.എസ് കുറേ പ്രശ്നങ്ങൾ എനിക്കെതിരെ അരൂരിൽ തുടക്കത്തിൽ ഉണ്ടാക്കിയെങ്കിലും ഉപദേശ നിർദേശങ്ങൾക്കായി ഞാൻ ഗൗരിയമ്മയുടെ അടുത്ത് പോകുമായിരുന്നു. എല്ലാ പിറന്നാളിലും ഷാൾ അണിയിക്കാനും പോകുമായിരുന്നു.
2010ൽ ഗൗരിയമ്മയുടെ ജയന്തിയാഘോഷ ചടങ്ങ് ടി.ഡി സ്കൂളിൽ സംഘടിപ്പിച്ചപ്പോൾ അവർ പറഞ്ഞു: ‘‘എനിക്ക് ആരിഫിനെപ്പോെല ചുറുചുറുക്കോടെ ഓടിനടക്കാൻ കഴിയണം. ജനപ്രതിനിധികൾ ഇങ്ങനെയാവണം...’’ എന്ന് പറഞ്ഞത് മാധ്യമങ്ങൾ വാർത്തയാക്കി. എെൻറ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡാണ് ഗൗരിയമ്മയിൽനിന്ന് ലഭിച്ച പ്രശംസ. അതിന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു. 2011ൽ ഗൗരിയമ്മ അരൂർ വിട്ട് ചേർത്തലയിൽ മത്സരിച്ച് വീണ്ടും പരാജയപ്പെട്ടു. ഇപ്പോഴും ഞാൻ അറിയപ്പെടുന്നത് ഗൗരിയമ്മയെ പരാജയപ്പെടുത്തിയ ആൾ എന്ന ലേബലിലാണ്.
കേരള രാഷ്ട്രീയത്തിലെ എക്കാലെത്തയും ത്യാഗിയായ, അനുഭവസമ്പത്തുള്ള, ധീരയായ ഗൗരിയമ്മയുടെ ചരിത്രത്തിൽ പുതിയ തലമുറക്ക് പഠിക്കാൻ ഒരുപാടുണ്ട്. അവരുടെ പരാജയത്തിന് കാരണക്കാരനായി എന്നെ അഭിമാനപൂർവം കാണുകയും പറയുകയും ചെയ്യുേമ്പാൾ ഉപബോധ മനസ്സിൽ കുറ്റബോധം ഇപ്പോഴും വേട്ടയാടുന്നു. 101ാം ജന്മദിനം ആഘോഷിക്കുന്ന ചരിത്രവനിതയുടെ നാൾവഴിയിൽ വില്ലെൻറ പരിവേഷമാണോ അതോ നായകേൻറതാണോ എനിക്കെന്ന് അറിയില്ല. ഇതിഹാസ സമാനമായ ആ ജീവിതത്തിന് മുന്നിൽ തികഞ്ഞ ആദരവോടെ ശിരസ്സ് നമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.