പ്രിയ മണ്ഡലം അരൂർ
text_fields1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക് ചേർത്തല മണ്ഡലത്തിലെ ഡമ്മി സ്ഥാനാർഥിയിൽനിന്ന ് യഥാർഥ സ്ഥാനാർഥിയായി കന്നി മത്സരത്തിനിറങ്ങിയതുമുതൽ 2011 വരെ ഗൗരിയമ്മയുടെ നി യമസഭയിലേക്കുള്ള മത്സരം തുടർന്നു. നാലുതവണ മാത്രമാണ് ഗൗരിയമ്മ പരാജയപ്പെട്ടിട് ടുള്ളത്: 1948, 1977, 2006, 2011 വർഷങ്ങളിൽ. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയുമാണ് ഗൗരിയമ്മ പ്രതിനിധാനം ചെയ്തത്.
സി.പി.െഎ, സി.പി.എം, ജെ.എസ്.എസ് എന്നീ പാർട്ടികളുടെ ഭാഗമായി റവന്യൂ, കൃഷി, സാമൂഹികക്ഷേമം, വ്യവസായം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിപദവി വഹിച്ചു. ഇന്ത്യയിൽതന്നെ കൂടുതൽ കാലം സംസ്ഥാന മന്ത്രി പദവിയിലിരുന്ന വനിതക്കുള്ള റെക്കോഡ് ഗൗരിയമ്മയുടേതാണ്.
കെ.എ. രാമെൻറയും പാർവതി അമ്മയുടെയും ഏഴാമത്തെ മകളായി 1919 ജൂലൈ 14 ന് ആലപ്പുഴ പട്ടണക്കാട്ട് ജനിച്ചു. നിയമ ബിരുദധാരിണി. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് തൊഴിലാളി കർഷക പ്രസ്ഥാനങ്ങളിൽ സജീവമായി പെങ്കടുത്തു. പലതവണ തടവുശിക്ഷയനുഭവിച്ചു. 1957 മേയ് 30ന് കമ്യൂണിസ്റ്റ് നേതാവ് ടി. വി. തോമസിനെ വിവാഹം ചെയ്തു. പിന്നീട് പാർട്ടി പിളർന്നതോടെ ഗൗരിയമ്മ സി.പി.എമ്മിൽ ചേർന്നു. സി.പി.െഎയിൽതന്നെ ടി.വി. തോമസ് തുടർന്നു. അവർ തമ്മിെല വിവാഹബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് മുഖ്യമായും ഇതുതന്നെയായിരുന്നു.
സർക്കാറിെൻറ വിവിധ കമ്മിറ്റികളിൽ അധ്യക്ഷസ്ഥാനം വഹിച്ച ഗൗരിയമ്മ െജ.എസ്.എസ് പാർലമെൻററി നേതാവ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം, കേരള കർഷകസംഘം, കേരള മഹിള സംഘം അധ്യക്ഷൻ തുടങ്ങിയ സുപ്രധാന ചുമതലകളും വഹിച്ചു. 1994 ജനുവരി ഒന്നിന് സി.പി.എമ്മിൽനിന്ന് പുറത്തായ അവർ അതേ വർഷംതന്നെ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകി കേരള രാഷ്ട്രീയത്തിൽ സജീവമായി നിലയുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.