അവരുടെ കുഞ്ഞമ്മ എന്റെ അമ്മ
text_fieldsഎന്തൊക്കെ സംഭവിച്ചാലും താനെടുത്ത നിലപാടിൽ ധീരമായി ഉറച്ചുനിൽക്കുന്ന അസാധാരണ വ ്യക്തിത്വമാണ് കേരളത്തിെൻറയും മലയാളിയുെടയും സ്വകാര്യ അഹങ്കാരമായ കെ.ആർ. ഗൗരി യമ്മ. ഒരു കാരണവശാലും പറഞ്ഞ വാക്കിൽനിന്ന് വ്യതിചലിക്കാൻ അവർ തയാറാകില്ല. പൊതുെ വ രാഷ്ട്രീയ നേതാക്കൾക്ക് ഇല്ലാത്ത ഒന്നാണിതെന്ന കാര്യം പറയേണ്ടതില്ലല്ലോ?
ഏതൊ രു തീരുമാനമെടുത്താലും ജനങ്ങളുടെ നന്മ മാത്രമാണ് ഗൗരിയമ്മയുടെ മനസ്സിൽ. തനിക്ക് മു ന്നിലുള്ളവർ ഏത് പാർട്ടിയിലുള്ളവരായാലും അവർക്ക് അതൊരു പ്രശ്നമേയല്ല. ജനനന് മ മാത്രമാണ് ലക്ഷ്യം. അതിനെതിരെ ആര് നിലകൊണ്ടാലും ഗൗരിയമ്മ ഒരു വിട്ടുവീഴ്ചക്കും ത യാറാകില്ല. ആര് എതിർത്താലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ അടിയുറച്ച് നിൽക്കുകയും അത് പ്രാവർത്തികമാക്കാനുള്ള കാര്യങ്ങൾ ചിന്തിച്ചുറപ്പിച്ച് നടപ്പിൽ വരുത്തുകയും ചെയ്യും.
ഐ.എ.എസ് ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്താൻ കെൽപുള്ള മറ്റൊരു രാഷ്്ട്രീയ നേതാവ് ഇല്ലെന്നുതന്നെ പറയാം. പല മന്ത്രിമാരും ഉദ്യോഗസ്ഥരുടെ വാക്കുകേട്ട് സമൂഹമധ്യത്തിൽ വഷളായ എത്രയോ സന്ദർഭങ്ങളുണ്ട്. അവിടെയൊക്കെയാണ് ഗൗരിയമ്മ വേറിട്ട് നിൽക്കുന്നത്. ഗൗരിയമ്മയുടെ കർമകുശലത വേറൊന്നുതന്നെയെന്ന് പറയാതിരിക്കാനാവില്ല. സ്വന്തം വിവാഹത്തിെൻറ കാര്യത്തിലാണെങ്കിലും പാർട്ടിയിലെ പിളർപ്പിെൻറ കാര്യത്തിലാണെങ്കിലും ഗൗരിയമ്മ സ്വീകരിച്ച സുചിന്തിത നിലപാട് കേരളീയ പൊതുസമൂഹത്തിന് വേണ്ടപോലെ അറിവുള്ളതാണല്ലോ?
ചെറുപ്പം മുതൽക്കേ ഗൗരിയമ്മയുടെ പേര് എെൻറ മനസ്സിൽ പതിഞ്ഞുനിൽക്കുന്ന ഒന്നാണ്. തൊഴിലിനായി മദ്രാസിലെത്തി പിന്നീട് അവിടെ വ്യവസായിയായി മാറിയയാളാണ് ഞാൻ. അവിടെയുള്ള മലയാളികൾക്ക് മാത്രമല്ല, തമിഴ്നാട്ടുകാർക്കും ഏറെ ആദരവുള്ള രാഷ്ട്രീയ നേതാവായിരുന്നു ഗൗരിയമ്മ. സമൂഹത്തിനും സമുദായത്തിനും വേണ്ടി ഇത്രയേറെ പ്രവർത്തിച്ച മറ്റൊരു നേതാവ് ഇല്ലെന്നുതന്നെ പറയാം. എത്ര വലിയ ആളായാലും തെൻറ നിലപാട് ധൈര്യമായി മുഖത്തുനോക്കി വെട്ടിത്തുറന്ന് പറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തിൽ നിരവധി അനുഭവങ്ങളുണ്ട്. എസ്.എൻ.ഡി.പി വിഷയത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഞാൻ എതിർത്ത് നിൽക്കുന്ന കാലത്ത് കൃത്യമായ നിലപാട് സ്വീകരിച്ച് എന്നെ പിന്തുണക്കാൻ ഗൗരിയമ്മ തയാറായി. പൊതുസമൂഹത്തിനും സമുദായത്തിനും ദ്രോഹമായ തീരുമാനങ്ങളുമായി സമരസപ്പെടാൻ അവർ ഒരു കാരണവശാലും തയാറായിരുന്നില്ല.
ഒരുകോടിയിലേറെയാളുകളുടെ നേരിട്ട് പങ്കാളിത്തമുള്ള എസ്.എൻ.ഡി.പി യോഗമെന്ന മഹാപ്രസ്ഥാനം കേരള സമൂഹത്തിെൻറ ആശയും അഭിലാഷവുമാണ്. ഏറെ പ്രതീക്ഷയോടെയാണ് അതിനെ പൊതുസമൂഹം നോക്കിക്കാണുന്നത്. കേവലം സമുദായ സംഘടനായി അതിനെ വില കുറച്ച് കാണാൻ ഒരിക്കലും കഴിയില്ല. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി എല്ലാത്തരം വേർതിരിവുകൾക്കും സങ്കുചിത താൽപര്യങ്ങൾക്കും അപ്പുറം മനുഷ്യരെയെല്ലാം ഒന്നായി കാണേണ്ട വിശാലവും ദീർഘവീക്ഷണവുമുള്ള മഹത്തായ ദർശനം അടിസ്ഥാനമാക്കി യുഗപുരുഷനായ ശ്രീനാരായണഗുരു സ്ഥാപിച്ച ശ്രേഷ്ഠ കൂട്ടായ്മയാണ് ശ്രീനാരായണ ധർമ പരിപാലനയോഗം. ഗുരുദേവൻ കൃത്യമായ ലക്ഷ്യത്തോടെയും ദീർഘവീക്ഷണത്തോടെയുമാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാൽ, അതിെൻറ മഹത്ത്വം നഷ്ടപ്പെടും വിധത്തിലുള്ള പ്രവർത്തനങ്ങളുണ്ടായ നാളുകളിൽ ധീരമായ നിലപാട് സ്വീകരിക്കാനും ശ്രീനാരായണ ധർമവേദി മുന്നോട്ടുവെച്ച തിരുത്തൽ നീക്കങ്ങളുമായി സഹകരിക്കാനും ഗൗരിയമ്മ തയാറായി എന്നത് ചെറിയ കാര്യമല്ല. മനസ്സ് കൊണ്ട് നൽകിവന്ന പിന്തുണക്കുപരി വേദിയുടെ പ്രവർത്തനവുമായി നേരിട്ട് സഹകരിക്കാൻ അവർ തയാറായി.
എല്ലാ അർഥത്തിലും അടിമുടി കമ്യൂണിസ്റ്റുകാരിയാണ് ഗൗരിയമ്മ. തനിക്ക് ശരിയെന്നും സമൂഹത്തിന് നല്ലതെന്നും തോന്നുന്ന കാര്യങ്ങളിൽ തീരുമാനമെടുക്കുേമ്പാൾ അവരുടെ മനസ്സിൽ അതുമായി ബന്ധപ്പെട്ട ലാഭനഷ്ടങ്ങളൊന്നും കടന്നുവരില്ല. സജീവ രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് പൊതുപ്രവർത്തനരംഗത്ത് പ്രവേശിക്കുന്ന കാലയളവിൽ ഗൗരിയമ്മ എസ്.എൻ.ഡി.പിയുമായി സഹകരിച്ചിരുന്നു. ഗുരുദേവനോടുള്ള കറകളഞ്ഞ ഭക്തി അവരിൽ എക്കാലവും നിറഞ്ഞ് തുളുമ്പുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
എല്ലാവരും സ്നേഹത്തോടെ ഗൗരിയമ്മയെ കുഞ്ഞമ്മയെന്നാണ് വിളിക്കുന്നത്. എന്നാൽ, എന്നെ സംബന്ധിച്ചിടത്തോളം ഗൗരിയമ്മക്ക് അമ്മയുടെ സ്ഥാനം തന്നെയാണ്. തിരിച്ച് മകനെന്ന പോലെയാണ് അവർ എന്നെ കാണുന്നതും. കെ.ആർ. ഗൗരിയമ്മയുടെ പേരിലുള്ള എൻജിനീയറിങ് കോളജ് ഏറ്റെടുക്കേണ്ട വിഷയം എെൻറ മുന്നിൽ വന്നപ്പോൾ ഞാനും സാമ്പത്തികമായ ലാഭനഷ്ടങ്ങളെക്കുറിച്ചൊന്നും ആലോചിച്ചതേയില്ല. അവരോട് എനിക്കുള്ള സ്നേഹവും ബഹുമാനവും മാത്രമാണ് അപ്പോൾ എെൻറ മനസ്സിലുണ്ടായിരുന്നത്. നന്മ മാത്രം ലക്ഷ്യമിട്ട് കൈക്കൊണ്ട ആ തീരുമാനം തെറ്റിയില്ല. കൂടുതൽ കോഴ്സുകളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ വികസനവും ഏർപ്പെടുത്തുക വഴി മികച്ച സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായി ഉയരാൻ കെ.ആർ. ഗൗരിയമ്മ കോളജ് ഓഫ് എൻജിനീയറിങ്ങിന് സാധിച്ചു. അതിെൻറ ഫലമായി മികച്ച പരീക്ഷാഫലം സൃഷ്ടിക്കാനായി. വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ കഴിവുള്ള നിരവധി പ്രഫഷനലുകളെ വാർത്തെടുക്കാനും കോളജിന് സാധിച്ചു.
കേരളത്തിലെ തലമുതിർന്ന മറ്റൊരു രാഷ്ട്രീയ നേതാവിെൻറ പേരിലും സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തിക്കുന്നില്ല. വാസ്തവത്തിൽ സർക്കാർതലത്തിൽതന്നെ അത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ നീക്കം വേണം. ഗൗരിയമ്മ കോളജിന് അത്തരമൊരു പരിഗണന സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ട്. ഗൗരിയമ്മയോടുള്ള ആദരവിെൻറ ഭാഗമായി എൻജിനീയറിങ് കോളജിനെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമായി പരിവർത്തിപ്പിക്കണമെന്ന അഭ്യർഥന സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും മുമ്പാകെ മാനേജ്മെൻറ് സമർപ്പിക്കുന്നുണ്ട്. സ്നേഹം, കരുണ, ദയ, വാത്സല്യം തുടങ്ങിയ സദ്ഗുണങ്ങളുടെ നിറകുടമാണ് ഗൗരിയമ്മ. അവരുടെ വ്യക്തിത്വത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നു.
തയാറാക്കിയത്: വി.ആർ. രാജമോഹൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.