ഈ ആപ്പിൾ നീ സുധാകരന് കൊടുക്കണം
text_fieldsരണ്ടുവർഷം മുമ്പ് നടന്ന സംഭവമാണ്. ചെന്നൈയിൽ നടക്കുന്ന സതേൺ റീജനൽ വർക്ഷോപ്പി ൽ സ്ത്രീ ശാക്തീകരണം സംബന്ധിച്ച പ്രബന്ധം അവതരിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരെൻറ ഭാര്യയും ആലപ്പുഴ എസ്.ഡി കോളജ് അധ്യാപികയുമായ ജൂബിലി നവപ്രഭ വിവരങ് ങൾ ശേഖരിക്കാൻ കെ.ആർ. ഗൗരിയമ്മയുടെ വീട്ടിലെത്തി.
പിന്നീട് അവിടെ നടന്ന കാര്യങ്ങൾ ജൂബിലി ടീച്ചർ തന്നെ പറയുന്നു: ‘‘അവർ സ്വീകരിച്ചിരുത്തി ഭക്ഷണമൊക്കെ തന്നു. പഴവർഗങ് ങളൊക്കെ നിർബന്ധിച്ച് കഴിപ്പിച്ചു. വീട്ടുവിശേഷങ്ങളും കുടുംബകാര്യങ്ങളും ഒക്കെ വിശദമായി അന്വേഷിച്ചു. പോകാൻേനരം ഒരു ആപ്പിൾ എടുത്ത് കൈയിൽ തന്നിട്ട് പറഞ്ഞു- ‘‘നീയിത് വീട്ടിൽ ചെല്ലുേമ്പാൾ സുധാകരന് കൊടുക്കണം. അവനെ ഞാൻ അന്വേഷിച്ചതായി പറയണം’’. ഞങ്ങൾക്ക് ഇതാണ് ഗൗരിയമ്മ. ശരിക്കും ഞങ്ങളുടെ അമ്മ. അങ്ങനെതന്നെ പറയാം. 37 വർഷം മുമ്പ് അവർ ജി. സുധാകരനോടുള്ള ഇതേ കരുതലോടെയാണ് ആലപ്പുഴ തൂക്കുകുളെത്ത നവപ്രഭയിൽ എത്തുന്നത്. ഒരു അമ്മായിയമ്മയുടെ പകിട്ടോടെതന്നെ അവർ വന്നുതന്നെ പെണ്ണുകണ്ടു.
വീടും പരിസരവും ഒക്കെ നോക്കിനടന്നു. തന്നെ അടുത്തുപിടിച്ച് തലോടിയിട്ട് എന്താ വേണ്ടതെന്ന് ചോദിച്ചു. ശരിക്കും തെൻറയും സഖാവിെൻറയും വിവാഹം ഉറപ്പിക്കപ്പെട്ടത് ആ സന്ദർശനത്തോടെയാണെന്ന് ജൂബിലി ടീച്ചർ ഓർക്കുന്നു. അമ്മയുടെ സ്ഥാനത്തുനിന്ന് ശരിക്കും ആസ്വദിച്ചാണ് ഗൗരിയമ്മ ജി. സുധാകരെൻറ വിവാഹത്തിൽ പങ്കെടുത്തത്. വിവാഹച്ചിത്രങ്ങളിലൊക്കെ ഒരു കാരണവത്തിയുടെ സ്ഥാനത്ത് ചുറുചുറുക്കുള്ള ഗൗരിയമ്മയെ കാണാം.
അന്നൊക്കെ അവർ ടീച്ചറോട് നിരന്തരം പറയുമായിരുന്നു സുധാകരനെ പഠിക്കുന്ന കാലത്ത് കൊല്ലത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന് ആലപ്പുഴ രാഷ്ട്രീയ കേന്ദ്രമാക്കി കൊടുത്തത് താനാണെന്ന്. സുധാകരനും അവരോട് മാതൃതുല്യമായ സ്നേഹമാണ് ഇപ്പോഴും. ഭയങ്കര ദേഷ്യക്കാരിയായതിനാൽ െപാതുെവ ഗൗരിയമ്മയോട് അടുത്തിടപഴകാൻ ആളുകൾക്ക് മടിയാണ്. എന്നാൽ, തന്നോട് എന്നും വാത്സല്യമായിരുന്നെന്ന് ടീച്ചർ. ജി. സുധാകരനെ സംബന്ധിച്ച് രാഷ്ട്രീയമായ തെറ്റിദ്ധാരണ ഇപ്പോഴും ഗൗരിയമ്മ വെച്ചുപുലർത്തുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്.
എന്നാൽ, ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിൽപോലും ഗൗരിയമ്മയെ മാതാവിെൻറ സ്ഥാനത്ത് നിർത്തി മാത്രമാണ് സഖാവ് സംസാരിക്കുന്നത്. എപ്പോഴും അവരോട് ആദരവും ബഹുമാനവും വെച്ചുപുലർത്തിയിരുന്നു. ഇപ്പോഴും അവരെ കാണുേമ്പാൾ വലിയ സന്തോഷമാണ്. ഞങ്ങളുടെ ജീവിതത്തിലെ നിർണായക സന്ദർഭങ്ങളിലെല്ലാം കരുത്തുറ്റ ഒരു കാരണവത്തിയുടെ സ്ഥാനത്ത് ഗൗരിയമ്മ ഉണ്ടായിരുന്നു. ഇനിയും അതേ സ്നേഹവാത്സല്യത്തോടെ ഏറെനാൾ ഉണ്ടാകണമെന്ന് ആശിക്കുന്നു -ജൂബിലി ടീച്ചർ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.