വിപ്ലവ നായിക നൂറിന്റെ നിറവിൽ
text_fieldsകേരള രാഷ്ട്രീയത്തിലെ വിപ്ലവ നായികയും തറവാട്ടമ്മയുമായ കെ.ആർ. ഗൗരിയമ്മക്ക് നൂറു വയസ്സ് പൂർത്തിയാവുകയാണ്. മനുഷ്യന് സൃഷ്ടിപരമായി ലഭിക്കേണ്ട ആയുസ്സ് 120 വർഷമ ാണത്രെ. എന്നാൽ, 90 വയസ്സ് പിന്നിട്ട് ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് ലഭിച്ച ഭാ ഗ്യവാന്മാരും ഭാഗ്യവതികളും അപൂർവം. അങ്ങനെ ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ പ്രസക്തമ ാകണം. ജനിതക പ്രത്യേകത, ദിനചര്യയുടെ പ്രത്യേകത അല്ലെങ്കിൽ ചിട്ടയായ ജീവിതരീതി, അനേ കമാളുകളുടെ കൂട്ടായ പ്രാർഥന (ആഗ്രഹം), കാപട്യമില്ലാത്ത മനസ്സ്. ഗൗരിയമ്മയെ സംബന്ധി ച്ചിടത്തോളം ഇതെല്ലാമുണ്ട്. 1994ൽ ജെ.എസ്.എസ് രൂപവത്കരിക്കുേമ്പാൾ അഭ്യുദയകാംക്ഷി കൾപോലും പ്രകടിപ്പിച്ച ആശങ്ക 75 പിന്നിട്ട ഗൗരിയമ്മക്ക് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോയെന്നതായിരുന്നു. എന്നാൽ, ഒരങ്കത്തിനല്ല, പല അങ്കങ്ങൾക്കുള്ള ബാല്യമുണ്ടായിരുന്നെന്ന് കാലം ഗൗരിയമ്മയിലൂടെ തെളിയിച്ചു.
ഗൗരിയമ്മ ജനിച്ച കാലത്തെ (1919) ആധുനിക നവോത്ഥാന കാലമെന്ന് പറയാം. 19ാം നൂറ്റാണ്ടിെൻറ ആദ്യപാദത്തിൽ തുടക്കംകുറിച്ച എസ്.എൻ.ഡി.പി യോഗവും (1903) അയ്യങ്കാളിയുടെ സാധുജന പരിപാലന യോഗവും (1907) വി.ടി. ഭട്ടതിരിപ്പാടിെൻറ യോഗക്ഷേമസഭയും (1908) നായർ സർവിസ് സൊസൈറ്റിയും (എൻ.എസ്.എസ് -1914) പണ്ഡിറ്റ് കറുപ്പെൻറ കല്യാണദായിനി സഭയും (1919) കേരളീയ നവോത്ഥാന (സമൂഹത്തിന് സംഭവിച്ച ഒരു പ്രത്യേകാവസ്ഥയിൽനിന്ന് സമൂഹത്തെ ഉദ്ധരിക്കുന്ന പ്രക്രിയ) പ്രസ്ഥാനങ്ങളായി നിലവിലുണ്ടായിരുന്നു. അടിമത്തത്തിനും ജന്മിത്വത്തിനും വർണ വിവേചനത്തിനും സവർണാധിപത്യത്തിനും എതിരെ സംഘടിക്കുന്നതിനുള്ള ആത്മബോധം ഉണ്ടാക്കിക്കൊടുത്തെങ്കിലും അധഃസ്ഥിതന് അതിനുള്ള ആത്മധൈര്യം ഉണ്ടാകുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ സജീവമായശേഷം മാത്രമാണ്. 1924ലെ ൈവക്കം സത്യഗ്രഹത്തിെൻറയും 1931െല ഗുരുവായൂർ സത്യഗ്രഹത്തിെൻറയും ഫലമായി ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം (1936) നടത്തിയെങ്കിലും അതിന് വളരെ കാലത്തിനുശേഷം മാത്രമാണ് അധഃസ്ഥിതന് ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുള്ള ആത്മധൈര്യമുണ്ടാകുന്നത്.
ഗൗരിയമ്മയുടെ ബാല്യ-കൗമാര കാലഘട്ടങ്ങളിലെല്ലാം തിരുവിതാംകൂറും കൊച്ചിയും മലബാറും സംഘർഷഭരിതമായിരുന്നു. പ്രത്യേകിച്ചും ആലപ്പുഴ. ജനിച്ചത് സമ്പന്ന കുടുംബത്തിലാണെങ്കിലും ചുറ്റുപാടുമുള്ള ദാരിദ്ര്യവും കഷ്ടപ്പാടുകളും എക്കാലത്തും ഗൗരിയമ്മയുടെ വ്യഥയായിരുന്നു. ആലപ്പുഴയെ കിഴക്കിെൻറ വെനീസ് എന്ന് കഴ്സൺ പ്രഭു വിശേഷിപ്പിച്ചത് ആലപ്പുഴയിലെ വ്യവസായിക വളർച്ചക്കുതകുന്ന ജല-കര യാത്രാസൗകര്യങ്ങൾ കൂടി കണ്ടുകൊണ്ടായിരിക്കണം. ഇതുകൊണ്ടുതന്നെയായിരിക്കണം വിദേശാധിപത്യത്തിന് എതിരെ ആലപ്പുഴയിൽ ചരിത്ര സമരങ്ങളുണ്ടായതും അനേകായിരങ്ങൾ പലകാലത്തായി രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുള്ളതും. കേരളത്തിെൻറ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ ഇൗറ്റില്ലമായി ആലപ്പുഴ മാറിയപ്പോൾ ആദ്യകാല കമ്യൂണിസ്റ്റുകാർക്ക് ആതിഥേയയാകാനും ഗൗരിയമ്മക്ക് സാധിച്ചു. പി. കൃഷ്ണപിള്ള, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ തുടങ്ങിയ ആദ്യകാല സഖാക്കൾക്ക് ആതിഥ്യമരുളാൻ അവർക്ക് അവസരം ലഭിച്ചു.
മഹാരാജാസിലെ ഇൻറർ മീഡിയറ്റ് പഠനവും സെൻറ് തെരേസാസിലെ ബിരുദപഠനവും കഴിഞ്ഞ് തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടി തിരുവിതാംകൂറിലെ ആദ്യ സ്ത്രീ നിയമ ബിരുദധാരിണിയായി. സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങാൻ മടിച്ചിരുന്ന കാലത്ത് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ഗൗരിയമ്മ ജനസേവന രംഗത്ത് സജീവമായി. രാഷ്ട്രീയം ജനസേവനത്തിനായിരിക്കണമെന്നും ഉദരപൂരത്തിനുവേണ്ടിയായിരിക്കരുതെന്നുമുള്ള ഗൗരിയമ്മയുടെ കർക്കശ നിലപാട് ആപ്തവാക്യമായി സ്വീകരിച്ച അനേകർ ഇന്ന് രാഷ്ട്രീയ രംഗത്തുണ്ട്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായതും മതനിരപേക്ഷവുമായ ജനാധിപത്യമാണ് ഗൗരിയമ്മ എന്നും കാംക്ഷിച്ചിട്ടുള്ളത്. ദീർഘകാലം കർഷകസംഘം പ്രസിഡൻറായും മഹിള സംഘം പ്രസിഡൻറായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ഗൗരിയമ്മ കേരളത്തിെൻറ കാർഷികമേഖലക്ക് കൃഷിമന്ത്രിയായി സ്ഥാനമേറ്റപ്പോൾ നിസ്തുല സംഭാവനകളാണ് ചെയ്തത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് ഗൗരിയമ്മ നിരവധി പദ്ധതികൾക്ക് രൂപംകൊടുത്തിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കാണിക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രക്ഷോഭങ്ങൾ നിരവധിയാണ്.
കേരളപ്പിറവിക്ക് മുമ്പ് 1948ൽ തിരുവിതാംകൂർ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ആദ്യമത്സരം ഗൗരിയമ്മയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. തുടർന്ന് ’52ലെയും ’54ലെയും തെരഞ്ഞെടുപ്പിൽ തിരു-കൊച്ചി നിയമസഭയിലേക്ക് വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന രൂപവത്കരണശേഷം 1957ലും ’60ലും ’65ലും ’67ലും ’70ലും പ്രശസ്ത വിജയം കൈവരിച്ചുവെന്ന് മാത്രമല്ല ഈ തെരഞ്ഞെടുപ്പുകളിലെ ഓരോ വിജയത്തിനും ചില പ്രത്യേകതകളുമുണ്ടായിരുന്നു. ’57ലെ തെരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ ഒമ്പത് വനിതകൾ മത്സരിച്ചപ്പോൾ ആറ് വനിതകൾക്ക് ജയിക്കാനായി. ’67ലെ തെരഞ്ഞെടുപ്പിൽ ഏഴ് വനിതകൾ മത്സരിച്ചപ്പോൾ ജയിക്കാനായത് ഗൗരിയമ്മക്ക് മാത്രമായിരുന്നു. തുടർന്ന് ’80ലെയും ’82ലെയും ’87ലെയും ’91ലെയും ’96ലെയും 2001ലെയും വിജയങ്ങൾ. ഈ റെക്കോഡ് ഭേദിക്കാൻ ഇനി കേരളത്തിലോ രാജ്യത്തോ മറ്റൊരു വനിതക്കുമാവുമെന്നും തോന്നുന്നില്ല. 1957ലെ മന്ത്രിസഭയെ ’59ൽ ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം പിരിച്ചുവിടുന്നത് അഴിമതിയുടെ പേരിലോ സ്വജനപക്ഷപാതം നടത്തിയതിെൻറ പേരിലോ മതേതരത്വ ധ്വംസനം നടത്തിയതിെൻറ പേരിലോ ആയിരുന്നില്ല എന്ന് നമുക്കറിയാം. ജന്മിക്കരം അവസാനിപ്പിച്ചതിെൻറ പേരിലും കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പാക്കിയതിെൻറ പേരിലും കർഷകബന്ധ ബില്ലും കൊണ്ടുവന്നതിെൻറ പേരിലും രൂപപ്പെട്ട വിമോചന സമരത്തിെൻറ തുടർച്ചയായിരുന്നല്ലോ.
1957ലെ ഒന്നാം മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്കരണം എന്ന ആശയം രൂപപ്പെടാനുള്ള കാരണം അന്ന് കേരളത്തിൽ നിലനിന്ന സാമൂഹിക വ്യവസ്ഥിതിയായിരുന്നു. സംസ്ഥാനത്തിലുള്ള ഭൂമിയുടെ സിംഹഭാഗവും ബ്രഹ്മസമെന്ന പേരിൽ ബ്രാഹ്മണനും ദേവസ്വമെന്ന പേരിൽ ക്ഷേത്രങ്ങൾക്കും ചേരിക്കലെന്ന പേരിൽ രാജാവിനും വിരുതി എന്ന പേരിൽ ക്ഷേത്ര കഴകങ്ങൾക്കും കരമൊഴിവാക്കി പതിച്ചുനൽകിയിരിക്കുകയായിരുന്നു. യഥാർഥ കർഷകന് കിടപ്പാടം പോലുമില്ലാത്ത അവസ്ഥയായിരുന്നു. ഭൂമിയിൽ പണിചെയ്യുന്നവരെ നിഷ്കരുണം അധഃസ്ഥിതരാക്കേണ്ടത് ജന്മിത്വത്തിെൻറ ആവശ്യമായിരുന്നു. അതിനെതിരെ നിയമസഭയിൽ ഗൗരിയമ്മ അവതരിപ്പിച്ച കർഷകബന്ധ ബില്ല് ’59ൽ ഭേദഗതികളോടെ പാസാക്കി. ജന്മി സമ്പ്രദായം അവസാനിപ്പിച്ച് കുടിയാന്മാർക്ക് സ്വന്തം ഭൂമിയിൽ പൂർണാവകാശം വകവെച്ചുകൊടുക്കാൻ കാരണമായ ചരിത്രപ്രസിദ്ധമായ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതും ഇതിെൻറ ചുവടുപിടിച്ചായിരുന്നു.
2019 ജൂലൈ 21ാം തീയതി വെള്ളിയാഴ്ച ആലപ്പുഴയിൽ നടക്കുന്ന ഗൗരിയമ്മയുടെ 101ാം പിറന്നാൾ ആഘോഷം അക്ഷരാർഥത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന ഉത്സവമാവുകയാണ്. കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തുള്ള പ്രശസ്തരെല്ലാം സംബന്ധിക്കുന്നു എന്നതിനൊപ്പം വിപ്ലവ നായികയുടെ പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്യുന്നത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിെൻറ പ്രതീകവും കേരളം കണ്ട മികച്ച മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.