മാധ്യമപ്രവർത്തകർ മക്കളെപ്പോലെ
text_fieldsമാധ്യമ പ്രവർത്തകരെ എടോ, പോടോ, താൻ, നീ എന്നൊക്കെ ധൈര്യമായി നേരിട്ടുവിളിക്കാൻ മടി യില്ലാത്ത കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ നേതാവുണ്ടെങ്കിൽ അത് ഗൗരിയമ്മ മാത്രമാ ണ്. മുന്നണി, പാർട്ടി വ്യത്യാസമൊന്നുമില്ലാതെ സഹപ്രവർത്തകരോട് അങ്ങേയറ്റം സ്വാതന ്ത്ര്യത്തോടെ അധികാരഭാവത്തിൽ പെരുമാറാൻ ഗൗരിയമ്മക്ക് ഒരു മടിയുമില്ല. അത്തരമൊ രു സവിശേഷ അധികാരം അവർക്ക് കൽപിച്ച് നൽകാൻ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ആ വിളി യിൽ അടങ്ങിയിരിക്കുന്ന സ്നേഹവാത്സല്യം കൃത്യമായി മനസ്സിലാക്കാൻ മാധ്യമ പ്രവർത്ത കർക്കും രാഷ്ട്രീയ പ്രവർത്തകർക്കും കഴിയുന്നുവെന്നതാണ് വാസ്തവം. എത്ര ദേഷ്യപ്പെ ട്ട് സംസാരിച്ചാലും അവരുടെ ഉള്ളിെൻറയുള്ളിൽ അടങ്ങിയിരിക്കുന്നത് കരുതലോടെയുള് ള സ്നേഹം ഒന്ന് മാത്രമാണെന്ന തിരിച്ചറിവ് എല്ലാവരിലുമുണ്ട്.
ആലപ്പുഴയിൽ മൂന്നു വട്ടം മാധ്യമപ്രവർത്തനം നടത്താൻ അവസരം ലഭിച്ച നാളുകളിൽ നിരവധി തവണ ചാത്തനാട്ടെ ക ളത്തിപ്പറമ്പിൽ വീട്ടിൽ പോകാനും ഗൗരിയമ്മയുമായി സംസാരിക്കാനുമുള്ള ഭാഗ്യം ലഭിച്ചു. ഗൗരിയമ്മയുടെ മാധ്യമസൗഹൃദ വലയത്തിലെ ആദ്യ പേരുകാരിലൊരാളായ സഹപ്രവർത്തകൻ കളർകോട് ഹരികുമാർ പാലക്കാട്ടേക്ക് സ്ഥലം മാറിപ്പോയ വേളയിലാണ് ആദ്യതവണ 1994-96 കാലഘട്ടത്തിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്നത്. ഗൗരിയമ്മയുടെ സ്വഭാവ വൈശിഷ്ട്യങ്ങളെക്കുറിച്ച് മുൻധാരണകളൊന്നുമില്ലാത്ത ഞാൻ അവർക്ക് അപ്രിയമായ പല ചോദ്യങ്ങളും ചോദിച്ചത് ഓർക്കുന്നു.
ജെ.എസ്.എസുമായി ബന്ധപ്പെട്ട വാർത്തസമ്മേളനം വിളിച്ച ദിവസം ആകസ്മികമായി ടി.വി. തോമസിെൻറ ചരമദിനം കൂടിയായിരുന്നു. ഞാനാകട്ടെ ഗൗരിയമ്മ വാർത്തസമ്മേളനം തുടങ്ങാൻ നേരം ഇന്ന് ടി.വിയുടെ ഓർമദിനമല്ലേയൊന്നൊരു നിർദോഷമായ ഓർമപ്പെടുത്തൽ നടത്തി. കളത്തിപ്പറമ്പിൽ വീട്ടിലെ സ്വീകരണമുറിയിൽ പൊടുന്നനെ മൗനം പരന്നു. മറ്റ് മാധ്യമ പ്രവർത്തകർ എല്ലാം സ്വിച്ചിട്ടപോലെ സ്തംഭിച്ചിരുന്നുപോയി. ഏതാണ്ട് അഞ്ചു മിനിറ്റിലേറെ ഗൗരിയമ്മ ഒന്നും മിണ്ടാതിരുന്നു. പിന്നീട് സാവധാനം ടി.വി. തോമസിനെക്കുറിച്ച് പറയാനാരംഭിച്ചു. അതുവരെ പറയാതിരുന്ന പലതും അന്ന് ഓർത്തെടുത്തു.
ചെറിയാൻ കൽപകവാടി തിരക്കഥയെഴുതി വേണു നാഗവള്ളി സംവിധാനം ചെയ്ത ‘ലാൽസലാം’ സിനിമയിൽ ടി.വി. തോമസിെൻറ വേഷം കൈകാര്യം ചെയ്തത് നടൻ മുരളിയായിരുന്നു. അദ്ദേഹം പിന്നീട് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വി.എം. സുധീരനെതിരെ ഇടതുമുന്നണി സ്ഥാനാർഥിയായി മത്സരിച്ചു. ടി.വി. തോമസ് തന്നെയാണ് കാഴ്ചയിൽ യോഗ്യനെന്നായിരുന്നു സിനിമ കണ്ട ശേഷമുള്ള ഗൗരിയമ്മയുടെ പ്രതികരണം. കഴിഞ്ഞദിവസം മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോൾ വീണ്ടും ‘ലാൽ സലാം’ വിഷയമായി. അത് തെൻറ സിനിമയല്ലെന്നും വർഗീസ് വൈദ്യെൻറ ഭാര്യയുടെ സിനിമയാണെന്നുമായിരുന്നു അവരുടെ വാദം. ചെറിയാൻ കൽപകവാടി വൈദ്യെൻറ മകനാണെന്നതിനാലാണ് അങ്ങനെ ചെയ്തതെന്ന നിലപാടായിരുന്നു അവരുടേത്.
‘കേരള കൗമുദി’യിലെ സി.വിമൽ കുമാറിനൊപ്പം ഒരിക്കൽ ഗൗരിയമ്മയെ കാണാൻ ചാത്തനാട്ടെ വീട്ടിൽ ചെന്നിരുന്നു. വിമലിനെ കണ്ടപ്പോൾ ഗൗരിയമ്മയിലെ കുസൃതി ഉണർന്നു. ‘‘താനാണോ മനോരമയിലെ രവിവർമ തമ്പുരാൻ...’’. അത് കേട്ടതോടെ വിമലിെൻറ വെളുത്ത മുഖം അക്ഷരാർഥത്തിൽ ചുവന്നുതുടുത്തു. ‘‘ദേ തെൻറ മുഖം ചുവക്കുകയാണല്ലോ? തെൻറ നിറം കണ്ടപ്പോൾ ഞാൻ കരുതി തമ്പുരാനാണെന്ന്... ’’ആക്ഷേപഹാസ്യം തുടരുകയായിരുന്നു അവർ. എന്നിട്ട് ഒരു കൂട്ടിച്ചേർക്കലും നടത്തി. സവർണ ജാതിക്ക് എതിരായ പ്രതിഷേധത്തിെൻറ ഭാഗമായി പേരിനൊപ്പം തമ്പുരാൻ എന്ന് ചേർത്ത ഈഴവ സമുദായക്കാരനായ ഒരു ഡോക്ടറെക്കുറിച്ചായിരുന്നു അത്.
തിരുവനന്തപുരത്ത് അവർ താമസിക്കുന്ന വീട്ടിൽ മാധ്യമപ്രവർത്തകർ ഗൗരിയമ്മയെ കാണാൻ ചെന്നു. ഏഷ്യാനെറ്റിലെ സിന്ധുസൂര്യകുമാർ അന്ന് കെ.ജയചന്ദ്രന് കീഴിൽ റിപ്പോർട്ടറായി പ്രവർത്തിക്കുകയായിരുന്നു. സിന്ധുവിനെ കണ്ടതോടെ ഗൗരിയമ്മക്ക് ആവേശം വർധിച്ചു. അടുത്ത് വിളിച്ചിരുത്തി പേരും നാടും പഠിച്ചതെവിടെയാണെന്നുമൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. അപ്പോഴാണ് അവിടെയുണ്ടായിരുന്ന ഞാൻ സിന്ധു പെരുമ്പാവൂരുകാരിയാണെന്ന് അറിയുന്നത്. സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ നേരം പുരുഷ പൊലീസിന് അനാവശ്യമായി കൈയിൽ പിടിക്കുന്ന ഒരുതരം മനോരോഗമുണ്ടെന്ന് അവർ അന്നേരം പറഞ്ഞത് ഓർക്കുന്നു. ഭർത്താവോ ഇഷ്ടപ്പെട്ട പുരുഷനോ അല്ലാതെ മറ്റൊരാൾ തന്നെ സ്പർശിക്കുന്നത് ഒരു സ്ത്രീയും ഇഷ്ടപ്പെടില്ലെന്ന ശക്തമായ നിരീക്ഷണം അവർ അന്ന് പങ്ക് വെക്കുകയുണ്ടായി.
നവോത്ഥാന വനിതാമതിലിൽ പങ്കെടുക്കാൻ കഴിയാതെ ചാത്തനാട്ടെ വീടിന് മുന്നിൽ കസേരയിട്ടിരിക്കുകയായിരുന്ന ഗൗരിയമ്മയെ കാണാൻ ചെന്ന എന്നോട് ആദ്യ ചോദ്യം ഇതായിരുന്നു. ‘‘താനാരാ?’’ ‘മാധ്യമ’ത്തിലെ രാജമോഹൻ എന്ന േചാദ്യത്തിന് മറുചോദ്യം ഇതായിരുന്നു. ‘‘അപ്പോൾ അവനെവിടെ, ഹരി’’.
കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ച ഗൗരിയമ്മ ‘മാധ്യമ’ത്തിൽനിന്ന് വന്നത് ഹരിയാണെന്ന് കരുതി എന്നോട് ‘‘തെൻറ മോളെവിടെ...’’ എന്ന് ചോദിക്കാൻ മറന്നില്ല. ഞാനാകട്ടെ ഹരിയെയാണ് ഉദ്ദേശിച്ചതെന്ന് അറിയാതെ ‘‘എനിക്ക് മോളല്ല, മോനാണ്’’ എന്ന മണ്ടത്തരവും എഴുന്നള്ളിച്ചു. ബി.എസ്.പി സ്ഥാപക നേതാവ് കാൻഷിറാം വന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മാവിെൻറ മുകളിലൂടെ പറമ്പിലേക്ക് ഹരി കയറിയൂർന്ന് ഇറങ്ങിയ സംഭവം അവർ ഒന്നിലേെറ പ്രാവശ്യം അനുസ്മരിക്കുകയും ചെയ്തു.
ചില ചോദ്യങ്ങൾക്ക് മറുപടിയായി മുന്നിലിരുന്ന ബാറ്ററി കൊണ്ട് എടുത്ത് എറിയുംപോലെ കാണിച്ചു. ചിലപ്പോൾ കൈകൊണ്ട് ചെറിയ ഒരു അടി സമ്മാനിക്കാൻ അവർ മറന്നില്ല. മുറിയിലെ ചിത്രം എടുത്ത ‘മാധ്യമം’ ഫോട്ടോഗ്രാഫർ ബിമൽ തമ്പിയെ അടുത്തുവിളിച്ച് റിമോട്ടുകൊണ്ട് കുഞ്ഞടി സമ്മാനിക്കുകയും ചെയ്തു.
മാധ്യമ പ്രവർത്തകർ തന്നെ കൂടക്കൂടെ ബുദ്ധിമുട്ടിക്കുമെങ്കിലും തനിക്ക് അവരോട് ഒരു നീരസവുമില്ലെന്നും എല്ലാവെരയും മക്കളെപ്പോലെയാണ് കാണുന്നതെന്നും തുറന്ന് പറയാനും ഗൗരിയമ്മ മറന്നില്ല. എല്ലാവരും മക്കളല്ലെന്നും ചിലർ പേരക്കുട്ടികളാണെന്നും ഞാനൊരു വിശദീകരണം നടത്തി. ഉടൻ ഉരുളക്ക് ഉപ്പേരിയെന്ന മട്ടിൽ ഗൗരിയമ്മ പറഞ്ഞു. ‘‘ഇനി നീ പേരക്കുട്ടിയുടെ പേരക്കുട്ടിയെന്നുവരെ പറഞ്ഞു കളയുമല്ലോ?.’’ ചുറ്റുമുള്ളവരെല്ലാം കൂട്ടച്ചിരിയിൽ മുഴുകി. ആ സ്നേഹം കൊണ്ട് മാത്രമല്ലേ ഇടക്കിടക്ക് ഞങ്ങൾ ലേശം ബുദ്ധിമുട്ടിക്കുന്നതെന്ന് പറഞ്ഞപ്പോൾ വീണ്ടും കളിയാക്കൽ...‘‘ലേശമോ...’’ അത് കേട്ടതോടെ ചിരി പൊട്ടിച്ചിരിയായി പരന്നൊഴുകാൻ താമസം വേണ്ടി വന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.