ആദ്യ മന്ത്രിസ്ഥാനം: ആയിരം ചൂട്ടുവെളിച്ചത്തിലെ ആളുന്ന ഓർമ
text_fieldsആറുപതിറ്റാണ്ട് മുമ്പൊരു സായന്തനത്തിൽ ഓലമടലിെൻറ ആയിരം തുഞ്ചാണികൾ കൂട്ടി കൊളു ത്തിയ തീവെട്ടത്തിൽ ഏറ്റുവാങ്ങിയ സ്വീകരണത്തിെൻറ ചെങ്കലനാർന്ന ഓർമയായിരുന്നു മന ്ത്രിക്കസേരയിൽ ആദ്യമായിരുന്നപ്പോൾ മലയാളിയുടെ വിപ്ലവനായികയുടെ മനസ്സിൽ എന് നും. ‘‘മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി നാട്ടിലെത്തിയപ്പോൾ പലയിടത്ത ും സ്വീകരണങ്ങൾ ഒരുക്കിയിരുന്നു. രാത്രിയിലെ സ്വീകരണങ്ങളാകട്ടെ പെട്രോമാക്സിെൻറ വെ ളിച്ചത്തിൽ.
പരിപാടിക്ക് പെട്രോമാക്സ് കൊടുക്കാതിരിക്കാൻ പലരും ശ്രമിച്ചു. ചേർത്തലയിൽ ജൂതവംശജനായ കോച്ചയെന്ന ജന്മിയായിരുന്നു പെട്രോമാക്സുകൾ വാടകക്ക് നൽകിയിരുന്നത്. അയാൾ വിസമ്മതിച്ചപ്പോൾ നാട്ടുകാർ വെളിച്ചം പകരാൻ ഒരു വഴി കണ്ടെത്തി. ഉണങ്ങിയ ഓലയുടെ ആയിരത്തോളം ചൂട്ടുകൾ കെട്ടിയുണ്ടാക്കി അവർ കൈകളിൽ ഏന്തി. ആ പൊൻവെളിച്ചത്തിൽ അവർ എെൻറ കഴുത്തിൽ ചുവപ്പുമാലകളണിഞ്ഞു’’- ധന്യമായ പഴയകാലത്തെക്കുറിച്ചുള്ള ഗൗരിയമ്മയുടെ അയവിറക്കൽ ഇങ്ങനെ പോകുന്നു.
1957ൽ അധികാരത്തിലേറിയ ഇ.എം.എസ് മന്ത്രിസഭയിലെ ഏക വനിത അംഗമായിരുന്നു കെ.ആർ. ഗൗരിയമ്മ. സി. അച്യുതമേനോൻ, ടി.വി. തോമസ്, കെ.സി. ജോർജ്, കെ.പി. ഗോപാലൻ, ടി.എ. മജീദ്, പി.കെ. ചാത്തൻ, ജോസഫ് മുണ്ടശ്ശേരി, വി.ആർ. കൃഷ്ണയ്യർ, ഡോ.എ.ആർ. മേനോൻ തുടങ്ങിയ അതികായർക്കൊപ്പമായിരുന്നു ഏക വനിതയായി കെ.ആർ. ഗൗരി സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിെൻറ രാഷ്ട്രീയ-സാമൂഹിക അവസ്ഥയെ മാറ്റിമറിച്ച തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ സർക്കാറിെൻറ ഭാഗമാകാൻ അതുവഴി അവർക്ക് കഴിഞ്ഞു.
ആ അംഗീകാരത്തെ അവർ എന്നും മനസ്സിെൻറ കോണിൽ ഏറെ അഭിമാനത്തോടെ സൂക്ഷിച്ചു. കഷ്ടപ്പാടും ദുരിതവും ഏറെ അനുഭവിച്ചുവന്ന ജനതക്കുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു അവർക്ക് മന്ത്രിസ്ഥാനം. നിരവധി പ്രക്ഷോഭങ്ങളുെടയും പുന്നപ്ര-വയലാർ ഉൾപ്പെടെ സമരങ്ങളുെടയും ശേഷം വന്ന മന്ത്രിസഭക്ക് ജനങ്ങളുടെ പ്രയാസങ്ങളിൽനിന്ന് മുഖം തിരിക്കാൻ കഴിയുമായിരുന്നില്ല.
മന്ത്രിയാകുേമ്പാൾ ഗൗരിയമ്മയുടെ പ്രായം ഏതാണ്ട് 37 വയസ്സായിരുന്നു. നാട്ടിലൊക്കെ വലിയ ആഘോഷവും സന്തോഷവുമായിരുന്നു. പടക്കം പൊട്ടിച്ചും മധുരം നൽകിയും ജനം സന്തോഷം പങ്കിട്ടു. ടി.വി. തോമസുമായുള്ള സ്നേഹബന്ധം അന്ന് എല്ലാവർക്കും അറിയുമായിരുന്നതിനാൽ അവർ രണ്ടുപേരും പ്രഥമ മന്ത്രിസഭയിൽ അംഗങ്ങളായത് നാട്ടിൽ മാത്രമല്ല, സർക്കാറിലും വലിയ വർത്തമാനത്തിന് വഴിവെച്ചു. ടി.വിക്ക് ഗതാഗതവും തൊഴിലും ഗൗരിക്ക് റവന്യൂ, ലാൻഡ് വകുപ്പുകളുമായിരുന്നു.
‘‘പലയിടത്തും എനിക്ക് സ്വീകരണം കിട്ടിയിട്ടുണ്ടെങ്കിലും മലബാറിലെ സ്വീകരണം ഞാനൊരിക്കലും മറക്കില്ല. കോൺഗ്രസുകാരും ലീഗുകാരും കരിങ്കൊടി കാണിക്കാൻ നിരന്നുനിന്നു. പക്ഷേ, അവരെയൊന്നും വകവെക്കാതെ അവിടുത്തെ ആയിരക്കണക്കിന് സ്ത്രീകൾ എന്നെ സ്വീകരിക്കാനെത്തി. ചേർത്തലക്കാരനായ കയർ ഫാക്ടറി ഉടമസ്ഥൻ അബ്ദുൽ ഖാദർ വിട്ടുതന്ന കാറിലാണ് ആദ്യമായി നിയമസഭയിലേക്ക് പോയത്.’’ ജനങ്ങളെ സേവിക്കുന്നതിൽ കൂടുതൽ സംതൃപ്തയായി. പാർട്ടി നൽകിയ ചുമതലകൾ ഭംഗിയായി നിറവേറ്റി. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽതന്നെ കുടിയൊഴിപ്പിക്കൽ നിർത്തിവെക്കാൻ നിർദേശം നൽകിയത് അതിെൻറ ഭാഗമായിരുന്നു. കേരളം ഏറെ പ്രതീക്ഷയോടെ കണ്ട കമ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്.
തയാറാക്കിയത്: ജിനു റെജി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.