ആവേശം പകരുന്ന വ്യകതിത്വം
text_fieldsസ്വാതന്ത്ര്യസമരം ഉൾെപ്പടെ നിരവധി ഐതിഹാസിക സമരങ്ങളിൽ പങ്കെടുക്കുകയും പൊലീസി െൻറ ക്രൂരമർദനങ്ങളടക്കം നിരവധി പ്രതിസന്ധികൾ ധൈര്യപൂർവം നേരിടുകയും ചെയ്ത കര ുത്തയായ വനിതയാണ് കെ.ആർ. ഗൗരിയമ്മ. അവർ കേരളത്തിെൻറ അഭിമാനമാണ്. 2011ൽ നടന്ന തെരഞ്ഞെ ടുപ്പിൽ ചേർത്തലയിൽ എതിരാളിയായി വരുന്നത് ഗൗരിയമ്മയാെണന്നറിഞ്ഞപ്പോൾ ആദ്യം മാ നസികമായി ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഏറ്റുമുട്ട ലാണെന്നിരിക്കെ എതിരാളി ആരെന്ന കാര്യം അവിടെ അപ്രസക്തമായി. അതോടെ ആദ്യമുണ്ടായ ബുദ്ധിമുട്ട് നീങ്ങുകയും മത്സരം ചൂടുള്ളതായി മാറുകയുമായിരുന്നു.
ചേർത്തല ഇടതുപക്ഷത്തിന് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമാണ്. 2006ലെ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ പരാജയപ്പെട്ട സാഹചര്യവും പ്രായത്തിെൻറ ആധിക്യവും നിമിത്തം ഗൗരിയമ്മക്കുമേൽ എെൻറ വിജയം അനായാസമാകുകയായിരുന്നു. അതുകൊണ്ടുതന്നെ ആ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം എനിക്ക് ലഭിച്ചു. വിജയം സന്തോഷമാണ് നൽകിയതെങ്കിലും ഗൗരിയമ്മയെപ്പോലെയൊരാളെയാണ് തോൽപിച്ചതെന്നതിൽ നേരിയ വിഷമവുമുണ്ടായി.
തെരഞ്ഞെടുപ്പിൽ ആരോഗ്യപരവും അന്തസ്സുള്ളതുമായ മത്സരമാണ് ഇരുഭാഗത്തുനിന്നുമുണ്ടായത്. ഗൗരിയമ്മയുടെ കുടുംബവീട് ഇരിക്കുന്ന പട്ടണക്കാട് പഞ്ചായത്തിലെ വിയ്യാത്ര ബൂത്താണ് ആദ്യമെണ്ണിയത്. അവിടെ എനിക്കായിരുന്നു ഭൂരിപക്ഷം. തുടർന്ന് എല്ലാ പഞ്ചായത്തിലും ചേർത്തല നഗരസഭയിലും ലീഡ് നിലനിർത്തി. ആലപ്പുഴയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഫലപ്രഖ്യാപനംവരെ അക്ഷോഭ്യയായി ഇരുന്ന ഗൗരിയമ്മ വോട്ടെണ്ണലിനിെട ലീഡ് വിവരങ്ങൾ എന്നോട് തിരക്കുകയും ചെയ്തിരുന്നു. ഫലപ്രഖ്യാപനം വന്നപ്പോഴും ഭാവഭേദങ്ങളില്ലാതെ ധീരപോരാളിയെപ്പോലെ അവർ നിലകൊണ്ടു.
നേരിൽ മത്സരം നടക്കുന്നതിനുമുമ്പ് ഗൗരിയമ്മയുമായി കൂടുതൽ ഇടപഴകാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, ആദരവോടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ട്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഗൗരിയമ്മയെ കാണാൻ പോയിരുന്നു. എം.എൽ.എ ആയിരുന്നപ്പോഴും വീട്ടിൽ പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമായി ചാത്തനാട്ടെ വീട്ടിൽ പോവുകയുണ്ടായി. ഗൗരിയമ്മ എന്നും കമ്യൂണിസ്റ്റുകാർക്ക് ഒരാവേശം തന്നെയാണ്.
തയാറാക്കിയത്: കെ.എൻ.എ. ഖാദർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.