കാൻഷി റാം വീട്ടിൽ വന്ന് വിളിച്ചു, ക്ഷണം നിരസിച്ച് ഗൗരിയമ്മ
text_fieldsകെ.ആർ. ഗൗരിയമ്മ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടതിെൻറ തൊട്ടടുത്ത ദിവസങ്ങള ിലാണ് ബി.എസ്.പി സ്ഥാപക നേതാവും രാജ്യത്തെ ദലിത്-പിന്നാക്ക രാഷ്ട്രീയത്തിെൻറ ആചാര്യ നുമായ കാൻഷി റാം വൈക്കം സത്യഗ്രഹ സ്ഥലത്ത് വരുന്നുെണ്ടന്ന് അറിഞ്ഞത്. ഒട്ടും വൈകാതെ ഡ ൽഹി സെൻട്രൽ സെക്രേട്ടറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ സുഹൃത്ത് തോമസ് മാത്യു വഴി കാ ൻഷി റാമിനെ കാണാൻ അനുവാദം വാങ്ങി. കൊച്ചിയിലെ പോർട്ട് ട്രസ്റ്റിെൻറ െഗസ്റ്റ് ഹൗ സിൽ തോമസുമായി എത്തി കാൻഷി റാമിനെ നേരിൽക്കണ്ട് ഗൗരിയമ്മയുമായി ഒരു കൂടിക്കാഴ്ച ന ടത്തണമെന്ന് അഭ്യർഥിച്ചു. അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
പിറ്റേന്ന് വൈകീട്ട് കൃത്യം ആറുമണിയോടെ കാൻഷി റാം ഗൗരിയമ്മയുടെ ചാത്തനാെട്ട വീട്ടി ലെത്തി. എന്നാൽ, ആ നേരം ഗൗരിയമ്മ കൈനകരിയിൽ ഒരു യോഗത്തിൽ പെങ്കടുക്കാൻ പോയിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരായ പട്ടാളക്കാർ വീടിന് ചുറ്റും വളഞ്ഞിരുന്നു. കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്യാനായി എത്തിയ മാധ്യമപ്രവർത്തകരെയും വിവരം എന്താണെന്ന് അറിയാനുള്ള ആവേശം മൂത്ത നാട്ടുകാരെയും കൊണ്ട് പരിസരമാകെ നിറഞ്ഞു. എല്ലാവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് ഒന്നര മണിക്കൂറോളം കഴിഞ്ഞാണ് ഗൗരിയമ്മ അവിടെ എത്തിയത്. കാൻഷി റാമുമായി സംസാരം തുടങ്ങിയപ്പോൾ തന്നെ ശരംപോലെ ഗൗരിയമ്മയുടെ ചോദ്യമെത്തി. ‘നിങ്ങളെ കണ്ടിട്ട് പട്ടികജാതിക്കാരനാെണന്ന് തോന്നുന്നില്ലല്ലോ’. അപ്രതീക്ഷിതമായ ഇത്തരമൊരു ചോദ്യം കാൻഷി റാം പ്രതീക്ഷിച്ചിരുന്നില്ല.
മറുപടിയായി കാൻഷി റാമിന് പ്രത്യേകിച്ചൊന്നും അപ്പോൾ പറയാനുണ്ടായിരുന്നില്ല. പകരം അദ്ദേഹത്തിൽനിന്നുണ്ടായത് ഒരു പുഞ്ചിരി മാത്രം. പിന്നീട് അങ്ങോട്ട് സജീവമായ രാഷ്ട്രീയ ചർച്ച തന്നെയാണ് നടന്നത്. ഇത്രമാത്രം കഴിവുള്ള, ജനപ്രീതിയുള്ള ഗൗരിയമ്മയെപ്പോലുള്ള ഒരു നേതാവ് കേരളത്തിലെ സങ്കുചിതമായ പാർട്ടി പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കേണ്ട ആളല്ലെന്ന് കാൻഷി റാം തറപ്പിച്ച് പറഞ്ഞു. ‘രാജ്യത്തെ ദലിത്-പിന്നാക്ക രാഷ്ട്രീയത്തിന് നേതൃത്വം നൽകാൻ നിങ്ങളെ ഞങ്ങൾക്ക് ആവശ്യമുണ്ട്. രാജ്യം നിങ്ങളെയാണ് കാതോർക്കുന്നത്. അതിന് ഞങ്ങൾ അഭിമാനത്തോടെ നിങ്ങളെ ക്ഷണിക്കുകയാണ്’- പതിഞ്ഞ സ്വരത്തിൽ കാൻഷി റാം അഭ്യർഥിച്ചു.
ഡൽഹിയിലേക്ക് പ്രവർത്തനമേഖല മാറ്റണമെന്നതുൾപ്പെടെയുള്ള കൃത്യമായ അജണ്ടകൾ മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം ഗൗരിയമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചത്. കാൻഷി റാമിെൻറ സ്വരം പതിഞ്ഞതെങ്കിലും വാക്കുകളിൽ നിറഞ്ഞുനിന്ന ദൃഢത വേറെതന്നെയായിരുന്നു. ക്ഷമേയാടെ തെൻറ നിലപാടുകൾ അദ്ദേഹം ആവർത്തിച്ചു. എന്നാൽ, അതൊന്നും ഗൗരിയമ്മയെ സ്പർശിച്ചില്ല. അദ്ദേഹത്തിെൻറ വാക്കുകൾ അവർ സ്നേഹപൂർവം നിരസിക്കുകയാണുണ്ടായത്.
ദേശീയ നേതൃനിരയിലേക്ക് ഉയർന്നുവരാൻ എന്തുകൊണ്ടും യോഗ്യയായ അവർക്ക് അതിന് കഴിയാതെപോയി. ഒരുപക്ഷേ, തന്നിൽ അന്തർലീനമായ ഗൃഹാതുരത്വം തന്നെയാകണം അതിന് വിലങ്ങുതടിയായത്. കേരളവും ആലപ്പുഴയും ചാത്തനാടും വിട്ട് മറ്റൊരുലോകം അവർക്കില്ലായിരുന്നുവെന്ന് തന്നെ പറയണം.
ജെ.എസ്.എസ് രൂപവത്കരിച്ച ഘട്ടത്തിൽ പ്രവർത്തനങ്ങൾക്കായി അംഗങ്ങളിൽനിന്ന് ഗൗരിയമ്മ ഒാരോ രൂപ വീതം പിരിച്ചിരുന്നു. വൈകീട്ട് ഒരോ സ്ഥലത്തുനിന്നും കവറുകളിൽ പണമെത്തും. അതിൽ നാണയവും നോട്ടും ഉൾെപ്പടെ ഉണ്ടാകും. എല്ലാ ദിവസവും വൈകീട്ടിരുന്ന് ചുരുണ്ട നോട്ടുകൾ നിവർത്തുന്നതും ഓരോന്നായി മാറ്റിവെക്കുന്നതും എണ്ണി തിട്ടപ്പെടുത്തുന്നതും ഗൗരിയമ്മ തന്നെ. വലിയ നേതാവായിട്ടും അടിത്തട്ടിലിറങ്ങി പ്രവർത്തിക്കുന്ന ഗൗരിയമ്മ പലപ്പോഴും പൊതുപ്രവർത്തകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരെ വിറപ്പിക്കുന്ന ധീരയായ ഭരണാധികാരിയാണ് ഗൗരിയമ്മയെന്ന് പറയുേമ്പാഴും മനസ്സിനുള്ളിൽ പ്രേമവും സ്നേഹവും ഒക്കെയുള്ള സ്ത്രീ തന്നെയായിരുന്നു അടിസ്ഥാനപരമായി അവരെന്നതാണ് സത്യം.
അതിെൻറയൊക്കെ ക്ലൈമാക്സായിരുന്നു പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം പുറത്തുവന്ന ഗൗരിയമ്മയുടെ കൃഷ്ണഭക്തി. വീട്ടിലെ സ്വീകരണ മുറിയിൽ അവർ കൃഷ്ണ വിഗ്രഹം സൂക്ഷിക്കുന്നുണ്ട്. ഗുരുവായൂർ ദർശനത്തിനും തയാറായി.
പുറമേ കാർക്കശ്യക്കാരിയാെണങ്കിലും എല്ലായ്പ്പോഴും സ്േനഹത്തിെൻറ നൂലിഴ അവർ മനസ്സിൽ എക്കാലവും സൂക്ഷിച്ചു. എന്നാൽ, രാഷ്ട്രീയ കേരളം തിരിച്ച് അവരോട് നീതികാണിച്ചില്ലെന്നുതന്നെ പറയണം. ജാതിയും മതവും ഒക്കെ തന്നെയാണ് അവർക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചത്. 100 വയസ്സ് തികഞ്ഞിട്ടും രാഷ്ട്രീയത്തിൽ സജീവമായി നിലകൊള്ളുന്ന മറ്റൊരു വ്യക്തി ഇന്ത്യയിലില്ലെന്നുതന്നെ പറയാം. ഇങ്ങനെയുള്ള ഒരാളുെട ദിശാബോധം സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഇന്നത്തെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ അങ്ങേയറ്റം ഗുണകരമാണെന്നതിൽ സംശയമില്ല.
ഫാഷിസ്റ്റ് വിരുദ്ധ പാതയിൽ ഉറച്ചുനിന്ന ഗൗരിയമ്മയുടെ 101ാം ജന്മദിനത്തിൽ സമൂഹത്തിെൻറ ഇന്നത്തെ അവസ്ഥ വിലയിരുത്തപ്പെടുന്നത് അഭികാമ്യമായിരിക്കും. എവിടെയാണ് നമുക്ക് തെറ്റുപറ്റിയതെന്ന ആത്മവിമർശനം എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വങ്ങളും നടത്തേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.