Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2019 7:22 PM GMT Updated On
date_range 25 Feb 2019 7:22 PM GMTസമൂഹമാധ്യമ ഇടപെടലിന് നിയന്ത്രണവുമായി കെ.പി.സി.സി
text_fieldsbookmark_border
തിരുവനന്തപുരം: സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിൽ കോൺഗ്രസ് പ്രവർത്തകർ പഴികേ ൾക്കുന്നതിനിടെ, നിയന്ത്രണം ഏർപ്പെടുത്തി കെ.പി.സി.സി. എഴുത്തുകാരി കെ.ആർ. മീരക്കെതിരെ വി.ടി. ബൽറാം എം.എൽ.എ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശം വിമർശിക്കപ്പെട്ട സാഹച ര്യത്തിലാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ ഉത്തരവ്. സമൂഹമാധ്യമ ങ്ങളിലൂടെ ചില യുവനേതാക്കൾ നേരത്തേ കോൺഗ്രസ് നേതാക്കളെ വിമർശിച്ചപ്പോൾ കെ.പി.സി.സി അധ്യക്ഷൻ വാളെടുത്തെങ്കിലും ഫലം കാണാതെവന്നതോടെയാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയത്.
പാർട്ടിക്ക് അവമതിപ്പോ ദുഷ്പ്പേരോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ൈസബർരംഗത്ത് സജീവമായ പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് നിർദേശം. സമൂഹമാധ്യമങ്ങളിൽ സജീവമായ നേതാക്കൾ, ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ അനുവർത്തിക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പിൽവരുത്താൻ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിനെ അടിയന്തരമായി ചുമതലപ്പെടുത്തുന്നുവെന്ന് സർക്കുലറിൽ പറയുന്നു. സൈബർ രാഷ്ട്രീയത്തിൽ ആരോഗ്യകരവും അച്ചടക്കത്തോടെയുമുള്ള പ്രവർത്തനം ഉറപ്പുവരുത്തണം. പാർട്ടി നേതൃത്വത്തെയോ നേതാവിനെയോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ നേതൃത്വം ഗൗരവപൂർവം കാണും, ഉടൻ അച്ചടക്ക നടപടിയെടുക്കും.
ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിൽ, പേജ് എന്നിവയിൽ മുൻകൂട്ടി അനുവാദമില്ലാതെ പോസ്റ്റിങ് നടത്തരുത്. െക.പി.സി.സി മുതൽ ബൂത്ത് ഭാരവാഹികൾവരെയുള്ളവർ, കെ.പി.സി.സി അംഗീകൃത സംഘടന ഭാരവാഹികൾ, ഓഫിസ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും മാർഗനിർദേശം ബാധകമായിരിക്കും. സ്വകാര്യ പേജിലും ഹാൻഡിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ വ്യക്തിപരമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ബല്റാമിേൻറത് സൈബര്‍ ആക്രമണത്തിനുള്ള ആഹ്വാനം –എം.ബി. രാജേഷ്
പാലക്കാട്: എഴുത്തുകാരി കെ.ആർ. മീരക്കെതിരെ ഫേസ്ബുക്കിൽ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എൽ.എക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷ് എം.പി. സ്ത്രീകളെ ഇത്ര മോശമായി അഭിസംബോധന ചെയ്യാൻ ബല്റാമിനെന്താണ് അധികാരം. സ്ത്രീകൾക്കെതിരെ അദ്ദേഹം മോശം പ്രയോഗം നടത്തുന്നത് ഇതാദ്യമല്ല. എ.കെ.ജിയെ അവഹേളിച്ചപ്പോഴും വനിത കൃഷി ഓഫിസര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴുമെല്ലാം ബൽറാമിെൻറ നിലവാരം വ്യക്തമായതാണ്. അരുന്ധതി റോയ് ഇ.എം.എസിനെക്കുറിച്ച് അടിസ്ഥാനരഹിതമായി എഴുതിയിട്ടും ആരും അവരെ ക്രിമിനലെന്ന് വിളിച്ചില്ല. കെ.ജി. ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം സി.പി.എമ്മിനെ വിമര്‍ശിച്ചെഴുതിയത് അറിയണമെങ്കിൽ അൽപമെങ്കിലും വായന വേണം.
ബൽറാമിനെ നിലക്ക് നിര്‍ത്താന്‍ വിവേകമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തയാറാകണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു. കെ.ആര്. മീരക്കെതിരെ സൈബര്‍ ആക്രമണത്തിന് ക്വട്ടേഷന്‍ നൽകുകയാണ് വി.ടി. ബല്‍റാം ചെയ്തത്. തെൻറ പേര് തെറ്റായി വിളിച്ചതിനാൽ ആര്‍ക്കും ആരെയും തെറി വിളിക്കാമോ? പേര് ഉരുവിടുന്നതിൽ താളബോധം പോരായെന്നുണ്ടെങ്കിൽ അതായിരുന്നു ബൽറാം പറയേണ്ടിയിരുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story