ബി.ജെ.പി യോഗത്തിൽ പൊട്ടിക്കരഞ്ഞ് രമേശ്; കുമ്മനത്തിനെതിരെ വിമർശനം
text_fieldsതിരുവനന്തപുരം: നാടകീയമായ രംഗങ്ങളാണ് ബി.ജെ.പി കോർകമ്മിറ്റി, സംസ്ഥാന നേതാക്കളുടെ യോഗങ്ങളിലുണ്ടായത്. മെഡിക്കൽകോളജ് അഴിമതി ആരോപണത്തിൽ തെൻറ പേര് പരാമർശിക്കപ്പെട്ടതിൽ മനംനൊന്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പൊട്ടിക്കരഞ്ഞപ്പോൾ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെതിരെയും വിമർശനമുണ്ടായി.
ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച രണ്ടംഗ സമിതിയംഗമായ എ.കെ. നസീറാണ് അന്വേഷണ റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയതെന്നും അതിനാൽ നസീറിനെതിരെ അച്ചടക്കനടപടി കൈക്കൊള്ളണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. പാർട്ടിക്കുള്ളിലെ ഗ്രൂപ് പോരാണ് റിപ്പോർട്ടിന് പിന്നിൽ. രമേശിെൻറ പേര് പറയണമെന്ന് ആരോപണ വിധേയനായ ആർ.എസ്. വിനോദിനോട് സമിതി അംഗമായ ഒരു വ്യക്തി ആവശ്യപ്പെെട്ടന്നതുതന്നെ ഇതിനു തെളിവാണെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എം.ടി. രമേശിനെ പോലെ പ്രമുഖനായ ഒരു നേതാവിനെതിരായ ഗൂഢാലോചനയാണ് റിപ്പോർട്ടിന് പിന്നിൽ. അടുത്തിടെ കേരളത്തിൽ ശക്തമായ വളർച്ചയുണ്ടായ പാർട്ടിക്ക് കനത്ത പ്രഹരമാണ് ഇൗ റിപ്പോർട്ട് പുറത്തുവന്നതിലൂടെ സംഭവിച്ചത്. നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ഇനി ഒേട്ടറെ പാടുപെടേണ്ടിവരുമെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇത്രയും കാലം സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തിയ തന്നെ തകർക്കാനും പൊതുപ്രവർത്തനരംഗത്തുനിന്ന് തുടച്ചുനീൽക്കാനുമുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് എം.ടി. രമേശ് യോഗത്തിൽ ചൂണ്ടിക്കാട്ടി. താൻ അഴിമതിക്കാരനല്ലെന്ന് സാധാരണ പാർട്ടി പ്രവർത്തകർക്കറിയാമെന്ന് പറഞ്ഞ് രമേശ് യോഗത്തിൽ പൊട്ടിക്കരയുകയായിരുന്നു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും അത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം താൻ പാർട്ടി വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇക്കാര്യങ്ങൾ വൈകാരികമായി കാണേണ്ടതില്ലെന്ന് പറഞ്ഞ് ദേശീയ സഹ. സംഘടനാസെക്രട്ടറി വി.എൽ. സന്തോഷ് രേമശിനെ ആശ്വസിപ്പിക്കുകയായിരുന്നു.
ഇത്തരത്തിലൊരു ആരോപണമുണ്ടായപ്പോൾ അതിനെക്കുറിച്ച് അന്വേഷിക്കാൻ സ്വന്തം നിലക്ക് സമിതിയെ നിയോഗിച്ച കുമ്മനം രാജശേഖരെൻറ നടപടിക്കെതിരെയും വിമർശനമുണ്ടായി. ഉചിതമായ വ്യക്തിയെയല്ല അന്വേഷണത്തിന് നിയോഗിച്ചത്. സമിതി അംഗംതന്നെയാണ് റിപ്പോർട്ട് ചോർത്തി മാധ്യമങ്ങൾക്ക് ഉൾപ്പെടെ നൽകിയത്. അതിന് വ്യക്തമായ തെളിവുകളുണ്ടെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ കെ.പി. ശ്രീശനെ കേന്ദ്ര പ്രതിനിധി വി.എൽ. സന്തോഷ് അനുവദിച്ചില്ല.
ചർച്ചയിൽ കാര്യങ്ങൾ വിശദീകരിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പനി ബാധിതനായിട്ടും കുമ്മനം രാജശേഖരൻ യോഗത്തിൽ മുഴുവൻ സമയവുമുണ്ടായിരുന്നു. എന്നാൽ, യോഗശേഷം മാധ്യമപ്രവർത്തകരെ കാണാൻ അദ്ദേഹം എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.