കുമ്മനത്തിന് 20,000 ഭൂരിപക്ഷമെന്ന് ആർ.എസ്.എസ്
text_fieldsതിരുവനന്തപുരം: ബൂത്തുതലത്തിൽ ശേഖരിച്ച കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് കു മ്മനം രാജശേഖരൻ 20,000ത്തിലധികം ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ആർ.എസ്.എസിെൻറ വിലയിരു ത്തൽ. നാലു ലക്ഷംവരെ വോട്ട് എൻ.ഡി.എ സ്ഥാനാർഥിക്ക് ലഭിക്കും. തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്ന ആശങ്കയും എറണാകുളത്ത് ചേർന്ന ആർ.എസ്.എസ് നേതൃയോഗം പങ്കുെവച്ചു. ബി.ജെ.പിക്ക് ലഭിക്കാത്ത ഇൗ വോട്ടുകൾ മറ്റു രണ്ടു മുന്നണി സ്ഥാനാർഥികൾക്കും വിഘടിച്ച് പോയത് ആശ്വാസകരമാകും. പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ 10,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിക്കും. ശബരിമല വിഷയം ഏറ്റവുമധികം സ്വാധീനിച്ചത് പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലുമാണ്. തൃശൂരിൽ വൻ മുന്നേറ്റം നടത്താനായി.
അവിടെ യു.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർഥികളുടെ വോട്ട് വിഹിതത്തിൽ വൻ വർധനയുണ്ടാകാനാണ് സാധ്യത. പാലക്കാട് 2.75 ലക്ഷം മുതൽ മൂന്നു ലക്ഷം വരെയും ആറ്റിങ്ങലിൽ 2.5 ലക്ഷത്തിലധികവും കോട്ടയത്ത് 2.75 ലക്ഷംവരെയും വോട്ട് നേടാനാകും. ശബരിമല വിഷയം ഉയർത്തിപ്പിടിച്ച് സംഘ്പരിവാർ സംഘടനകൾ നടത്തിയ പ്രക്ഷോഭം തെരഞ്ഞെടുപ്പിൽ അനുകൂലമായി. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണമുണ്ടായി. അതേസമയം, ബി.ജെ.പി നേതാക്കളിൽ ചിലർ പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവനകൾ പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയതായി വിമർശനമുയർന്നു. ബി.ജെ.പി സംഘടനാ സംവിധാനത്തിൽ കാര്യമായ പൊളിച്ചെഴുത്ത് വേണം. ജനങ്ങളെ അകറ്റാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് ഉണ്ടാകേണ്ടത്. സാധാരണ പ്രവർത്തകർക്ക് കൂടുതൽ പരിഗണന നൽകണം. പഞ്ചായത്തുതലം മുതൽ പൊളിച്ചെഴുത്തുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.