ദേശീയ നേതാക്കൾക്ക് ‘അസൗകര്യം’, കുമ്മനത്തിെൻറ ‘ജനരക്ഷായാത്ര’ വീണ്ടും മാറ്റി
text_fields
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്താനിരുന്ന ‘ ജനരക്ഷായാത്ര വീണ്ടും മാറ്റി. സെപ്റ്റംബർ ഏഴിന് ആരംഭിക്കാനിരുന്ന യാത്രയാണ് ഒക്ടോബറിലേക്ക് മാറ്റിയത്. അഖിലേന്ത്യ അധ്യക്ഷൻ അമിത് ഷാ ഉൾപ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യാത്ര മാറ്റിയതെന്നും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പാർട്ടിയുടെ വിശദീകരണം.
എന്നാൽ, പാർട്ടിക്കുള്ളിലെ വിഭാഗീയതയും അസ്വസ്ഥതയും, എൽ.ഡി.എഫിെൻറ പ്രചാരണ ജാഥയും കണക്കിലെടുത്താണ് യാത്ര മാറ്റിെവച്ചതെന്നാണ് വിവരം. നേരത്തേ ഇൗമാസം 26ന് യാത്ര ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. യാത്രയുടെ നടത്തിപ്പിനായി കമ്മിറ്റിയെയും തൃശൂരിൽ ചേർന്ന നേതൃയോഗം നിശ്ചയിച്ചിരുന്നു.
എന്നാൽ, മെഡിക്കൽ കോളജ് കോഴ വിവാദം കത്തിപ്പടരുകയും പാർട്ടി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവരുകയും ചെയ്തത് ആഭ്യന്തരപ്രശ്നങ്ങൾക്ക് വഴിെവച്ചിരുന്നു. ഇതോടെ യാത്രയുടെ ഒരുക്കവും താളംതെറ്റി.
സെപ്റ്റംബർ ഏഴിന് കണ്ണൂരിൽനിന്ന് ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് സമാപിക്കുന്ന നിലയിലായിരുന്നു യാത്രക്ക് രൂപം നൽകിയിരുന്നത്. ഏഴു മുതൽ 10 വരെ നാലു ദിവസം കണ്ണൂരിലായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യുമെന്നാണ് നിശ്ചയിച്ചിരുന്നതും. ആദ്യ രണ്ടു ദിവസം അമിത് ഷാ യാത്രയിൽ പെങ്കടുക്കുമെന്നും സൂചന ലഭിച്ചിരുന്നു.
ഒപ്പം, ബി.ജെ.പിയിലെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാൻ നേതാക്കളുമായി ചർച്ച നടത്താനും തീരുമാനിച്ചിരുന്നു. 23ന് പുത്തരിക്കണ്ടം മൈതാനിയിൽ നിശ്ചയിച്ചിരുന്ന സമാപന സമ്മേളനവും അമിത് ഷാ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, അമിത്ഷാക്ക് ആ ദിവസങ്ങളിൽ എത്തിച്ചേരാൻ അസൗകര്യമുള്ളതിനാലാണ് യാത്ര മാറ്റിയതെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.