വിവാദം സി.പി.എം സൃഷ്ടി; പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്ന് കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: കാലത്തിെൻറ വെല്ലുവിളികളെ അതിജയിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സമുദായത്തിെൻറ അവകാശങ്ങൾക്കും അവശ വിഭാഗങ്ങളുടെ ഉയർച്ചക്കുമായി ലീഗ് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുമെന്നും ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇൻറലക്ച്വൽ മീറ്റ് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
പാർട്ടിയെ പ്രതിരോധത്തിലാക്കാൻ രാഷ്ട്രീയ എതിരാളികൾ വിവാദങ്ങളുമായി രംഗത്ത് വരും. അവർ തീർക്കുന്ന കെണിയിൽ വീഴാതെ സൂക്ഷിക്കുകയെന്നതും സംഘടന അച്ചടക്കവും പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സി.പി.എം സൃഷ്ടിച്ചതാണ്. സർക്കാറിെൻറ മുസ്‌ലിം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സി.പി.എം ശ്രമിക്കുന്നത്. സമുദായത്തിന് വേണ്ടി കപട സ്നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ലീഗിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡൻറ് ഷരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, സീനിയർ വൈസ് പ്രസിഡൻറ് ഗുലാം ഹസൻ ആലംഗീർ, അൻവർ മുള്ളമ്പാറ, കെ.ടി. അഷ്റഫ്, ഡോ. സുബൈർ ഹുദവി, ടി.പി.എം ബഷീർ, പ്രഫ. റഷീദ് അഹമ്മദ്, ഡോ. അബ്ദുൽ സലാം, നൗഫൽ മല, അമീറലി, എം. റസാഖ്, പ്രഫ. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.