ഫാഷിസത്തിനെതിരെ ‘ഫൈറ്റ്’ ചെയ്ത് കുഞ്ഞാപ്പയുടെ പടയോട്ടം
text_fieldsമലപ്പുറം: ഒന്നര മണിക്കൂർ വൈകി ഒാടുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് വണ്ടി പരമാവധി വേഗത കൂട്ടി കുതിച്ചുപാഞ്ഞിട്ടും ഉച്ചക്ക് മുമ്പുള്ള പര്യടനം അവസാനിക്കുേമ്പാൾ ആസൂത്രണം ചെയ്തതിലും ഒരുമണിക്കൂർ വൈകി.
പെരിന്തൽമണ്ണ മണ്ഡലത്തിലെ പട്ടിക്കാട് ചുങ്കം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 8.30ന് തുടങ്ങാൻ ലക്ഷ്യമിട്ട പ്രചാരണ പരിപാടിയിൽ സ്ഥാനാർഥി എത്താൻ വൈകിയപ്പോൾ ആർ.എസ്.പി നേതാവ് എ.എ. അസീസ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ കത്തിക്കയറുകയാണ്. മുൻ മന്ത്രി എൻ. സൂപ്പിയും മണ്ഡലം എം.എൽ.എ മഞ്ഞളാംകുഴി അലിയും എൻ. ഷംസുദ്ദീൻ എം.എൽ.എയുമെല്ലാം പ്രചാരണത്തിന് ചുക്കാൻ പിടിച്ച് വേദിയിലുണ്ട്. പത്തുമണി പിന്നിട്ടപ്പോൾ സ്ഥാനാർഥിയുടെ വരവ് അറിയിച്ച് യൂത്ത്ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യം വിളി. അപ്പോഴേക്കും ചുങ്കം ജങ്ഷനിൽ ജനസഞ്ചയം രൂപപ്പെട്ടിരുന്നു.
വൈകാനുള്ള കാരണം ചോദിച്ചപ്പോൾ പ്രധാന കാരണക്കാർ നിങ്ങൾ (മാധ്യമ പ്രവർത്തകർ) തന്നെയാണെന്ന ചിരിച്ചുകൊണ്ടുള്ള മറുപടി. ഇന്നലെ ഡൽഹിയിൽനിന്നും തിരുവനന്തപുരത്തുനിന്നുമുള്ള മാധ്യമ സംഘങ്ങൾ രാവിലെത്തന്നെ വീട്ടിൽ എത്തിയിരുന്നു. എല്ലാവർക്കും അഭിമുഖം നൽകിയപ്പോഴേക്കും പുറപ്പെടാൻ വൈകി. പോരുന്ന വഴിക്കാണ് പാലിയേറ്റിവ് ക്ലിനിക്കിെൻറ നേതൃത്വത്തിൽ വടക്കാങ്ങരയിൽ കിടപ്പിലായ രോഗികളുടെ സംഗമം നടക്കുന്നുണ്ടെന്ന് അറിഞ്ഞത്.
രോഗികൾക്ക് സാന്ത്വനമേകി അൽപസമയം ചെലവിട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മൂന്നാംഘട്ട പ്രചാരണത്തിെൻറ തുടക്കം. രാജ്യത്ത് ഫാഷിസം രാക്ഷസരൂപം പ്രാപിക്കുേമ്പാൾ ദേശീയ രാഷ്ട്രീയം ഗൗരവത്തിലെടുത്താണ് താൻ പാർലമെൻറിലേക്ക് മത്സരിക്കുന്നതെന്ന് ആമുഖമായി പറഞ്ഞായിരുന്നു പട്ടിക്കാട്ട് കുഞ്ഞാലിക്കുട്ടി വോട്ടർമാരെ അഭിമുഖീകരിച്ചത്. ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാർ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എക്കും സംസ്ഥാനത്ത് യു.ഡി.എഫിനും മാത്രമേ കഴിയൂ എന്ന ഒാർമപ്പെടുത്തൽ. എല്ലാവരെയും നേരിൽ കാണാൻ സമയം അനുവദിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിശദമായി കാണാനെത്താമെന്ന വാഗ്ദാനം. ഫാഷിസത്തിനെതിരെ ‘ഫൈറ്റ്’ ചെയ്യാൻ വിനീതനായ തന്നെ പാർലമെൻറിലേക്കയക്കാൻ വോട്ട് ചെയ്യണമെന്ന അഭ്യർഥനയും കഴിഞ്ഞ് ഹാരാർപ്പണം ഏറ്റുവാങ്ങി അടുത്ത കേന്ദ്രത്തിലേക്ക്...
വേങ്ങൂരിൽ എത്തുേമ്പാൾ തെൻറ പ്രിയ നേതാവിനെ കേൾക്കാൻ കാത്തിരുന്ന അന്ധനായ പാർട്ടി പ്രവർത്തകൻ പുല്ലൂശങ്ങാട്ടിൽ മുഹമ്മദലിയുടെ അടുത്തെത്തി സുഖവിവരങ്ങൾ അന്വേഷിച്ച് വേദിയിലേക്ക്.
ഹ്രസ്വമായ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങുേമ്പാൾ ഞാവൽപടിയിൽ ജനം കാത്തിരിക്കുന്നതായി പ്രാദേശിക നേതാക്കൾ. രണ്ട് മണിക്കൂർ വൈകിയതിനാൽ മുൻകൂട്ടി നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ പോകാനാവില്ലെന്ന് പര്യടനത്തിെൻറ കോഒാഡിനേറ്റർ.
േവാട്ടർമാർ കാത്തിരിക്കുന്നുണ്ടെങ്കിൽ പോയേക്കാമെന്ന് സ്ഥാനാർഥി. എന്തിനാണ് താങ്കൾ ഇൗ തെരഞ്ഞെടുപ്പിൽ ഇത്ര കഠിനാധ്വാനം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ ഇതെൻറ തെരഞ്ഞെടുപ്പ് ശീലമാണെന്നായിരുന്നു മറുമൊഴി. ഇബ്രാഹിം സുലൈമാൻ സേട്ടുവും ജി.എം. ബനാത്ത്വാലയുമെല്ലാം മണ്ഡലം കാണാതെ വൻ ഭൂരിപക്ഷത്തിൽ പാർലമെൻറിൽ എത്തിയിരുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് ഭൂരിപക്ഷത്തെക്കുറിച്ച് വേവലാതിയില്ലെന്നും വോട്ടർമാരെ കാണുകയെന്നത് മര്യാദയുടെ ഭാഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്ര സർക്കാറിെൻറ വർഗീയ സമീപനം മാത്രമല്ല താൻ വിഷയമാക്കുന്നത്. ഒാരോ മണ്ഡലത്തിലും അവിടുത്തെ വികസന കാര്യങ്ങളും ചർച്ചയാക്കുന്നുണ്ട്. അന്തരിച്ച ഇ. അഹമ്മദ് സാഹിബ് കൊണ്ടുവന്ന അലീഗഢ് ഒാഫ് കാമ്പസിെൻറ വികസനം കേന്ദ്ര സർക്കാർ കോൾഡ് സ്റ്റോറേജിലാക്കിയത് പെരിന്തൽമണ്ണയിലെ വിഷയമാണ്. ഇൗ നയം തന്നെയാണ് കേന്ദ്ര സർക്കാർ കേരളത്തോട് തുടരുന്നത്.
സംസ്ഥാന സർക്കാറിെൻറ ഇതുവരെയുള്ള മോശം പ്രകടനവും താൻ ജനങ്ങൾക്ക് മുന്നിൽ വെക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കൂടുമെന്നാണ് ആളുകളുടെ ആവേശം പ്രകടമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ‘മാധ്യമ’ത്തോട് പറഞ്ഞു.
വാഹനം കിഴക്കുമ്പാടത്ത് എത്തിയപ്പോൾ സെൽഫി സ്റ്റിക്കുമായി ഒാടിയെത്തിയ യുവാക്കളെ നിരാശരാക്കിയില്ല. നിലവിൽ എം.എൽ.എആയ തന്നെ പാർലമെൻറിലേക്ക് അയക്കാൻ പാർട്ടി തീരുമാനിച്ചതിന് പിന്നിൽ ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടമാണ് ലക്ഷ്യമെന്നും അതിന് എല്ലാരുടെയും പിന്തുണ വേണമെന്നുമായിരുന്നു േവാട്ടർമാരോടുള്ള അഭ്യർഥന.
മേലാറ്റൂർ വഴി ഒലിപ്പുഴ എത്തുന്നതിനിടെ വാഹനത്തിൽ കരുതിയ ചായ കുടിച്ചു. ഇടയാറ്റൂർ പള്ളിപ്പടിയിലും പ്രസംഗ വിഷയം ഫാഷിസത്തിനെതിരായ ‘ഫൈറ്റ്’ തന്നെ. ഉച്ചാരക്കടവ്, വെട്ടത്തൂർ, കാപ്പ്, മേൽകുളങ്ങര എന്നിവിടങ്ങളിലെ പരിപാടികൾക്കുശേഷം മണ്ണാർമല പള്ളിപ്പടിയിലായിരുന്നു ഉച്ചക്കുമുമ്പുള്ള പര്യടനത്തിെൻറ സമാപനം.
പാർട്ടി പ്രവർത്തകെൻറ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് വിശ്രമത്തിനായി സ്വന്തം വീട്ടിലേക്ക്. വേങ്ങരയിൽ പാർട്ടി കൺവെൻഷനിലും പടിഞ്ഞാറ്റുമുറിയിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് വനിത സമ്മേളനത്തിലും പെങ്കടുത്ത ശേഷം മങ്കട മണ്ഡലത്തിലായിരുന്നു വൈകുന്നേരത്തെ പര്യടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.