ജോസഫിന്റെ അവകാശവാദം അംഗീകരിക്കും; കോൺഗ്രസ് മത്സരിക്കും
text_fieldsതിരുവനന്തപുരം: കുട്ടനാട് സീറ്റിൽ പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങൾ ഉറച്ചുനി ൽക്കുന്ന സാഹചര്യത്തിൽ തർക്കപരിഹാരത്തിന് പുതിയ ഫോർമുല. സീറ്റ് ജോസഫിെനന്ന് അ ംഗീകരിച്ച് ഇത്തവണ കോൺഗ്രസ് മത്സരിക്കുകയെന്ന നിർദേശമാണ് മുന്നണി നേതൃത്വം പ രിഗണിക്കുന്നത്. ചൊവ്വാഴ്ചയിലെ ചർച്ചയിൽ ഇക്കാര്യം ഇരു കേരള കോൺഗ്രസ് വിഭാഗങ്ങളെയും അറിയിക്കുമെന്നാണ് സൂചന. സ്വീകാര്യമായാൽ അന്നുതെന്ന പ്രഖ്യാപനവും ഉണ്ടാകും.
പലതവണ ചർച്ച നടന്നിട്ടും ഇരുചേരികളും വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല. സീറ്റ് ആർക്ക് നൽകിയാലും മറുപക്ഷം അംഗീകരിക്കില്ല. തോമസ് ചാണ്ടിയുടെ അഭാവത്തിൽ മണ്ഡലം ഇത്തവണ പിടിക്കാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, സ്ഥാനാർഥിയെച്ചൊല്ലി കേരള കോൺഗ്രസ് വിഭാഗങ്ങൾ വിഴുപ്പലക്കിയാൽ സാധ്യത നഷ്ടപ്പെടും. ഇൗ സാഹചര്യത്തിലാണ് പ്രശ്ന പരിഹാര വഴികൾ തേടുന്നത്. സീറ്റിൽ ജോസഫ്, ജോസ് വിഭാഗങ്ങൾ ഉറച്ചുനിൽക്കുകയാണെങ്കിലും യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഉണ്ടാകില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്.
ഇൗ ഉറപ്പിലാണ്, സീറ്റ് ജോസഫിനാണെന്ന് അംഗീകരിച്ച് കോൺഗ്രസ് മത്സരിക്കുകയെന്ന നിർദേശം ആലോചിക്കുന്നത്. കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർഥി ഇപ്പോൾ ജോസഫ് പക്ഷത്താണ്. ഇതുകൂടി പരിഗണിച്ചാണ് ജോസഫിെൻറ വാദം അംഗീകരിക്കുന്നത്. മൂവാറ്റുപുഴ ജോസഫിന് നൽകി കുട്ടനാട് ഏറ്റെടുക്കുകയെന്ന നിർദേശം ചില കേന്ദ്രങ്ങൾ മുന്നോട്ടുവെച്ചെങ്കിലും കോൺഗ്രസിന് താൽപര്യമില്ല.
മൂവാറ്റുപുഴക്ക് ചുറ്റുമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിനും നല്ല ശക്തിയുണ്ടെങ്കിലും ഇപ്പോൾ അവയെല്ലാം കേരള കോൺഗ്രസുകളുടെ കൈവശമാണ്. മേഖലയിൽ കോൺഗ്രസ് മത്സരിക്കുന്ന ഏക സീറ്റായ മൂവാറ്റുപുഴ കൂടി ഘടകകക്ഷിക്ക് നൽകുന്നത് അപകടം ചെയ്യുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, മൂവാറ്റുപുഴയും കുട്ടനാടും ഒരേ നിലയിൽ പരിഗണിച്ച് വെച്ചുമാറാവുന്ന സീറ്റുകളല്ലെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.