ഭൂപ്രശ്നം: ഹൈറേഞ്ച് സംരക്ഷണ സമിതി ഇടതു മുന്നണിയുമായി ഇടയുന്നു
text_fieldsതൊടുപുഴ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുതല്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങളെച്ചൊല്ലി ഇടതു മുന്നണിയുമായി ഇടയുന്നു. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അലംഭാവം തുടര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങുമെന്നാണ് സമിതിയുടെ മുന്നറിയിപ്പ്. കസ്തൂരിരംഗന്‍, പട്ടയം വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യവിമര്‍ശനവുമായി സമിതി നേതാക്കള്‍ രംഗത്തത്തെി.
കസ്തൂരിരംഗന്‍ റിപ്പോട്ടിനെ അനുകൂലിച്ച മുന്‍ എം.പി പി.ടി. തോമസിനെതിരെ ശക്തമായ നിലപാടെടുത്താണ് സമിതി ഇടതു മുന്നണിക്കൊപ്പം നിന്നത്. പി.ടി. തോമസിനു ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നഷ്ടമാക്കിയതും എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച അഡ്വ. ജോയ്സ് ജോര്‍ജിന്‍െറ വിജയത്തിനു വഴിയൊരുക്കിയതും സമിതിയുടെ നിലപാടുകളാണ്. നിയമസഭ തെരഞ്ഞെടുപ്പിലും സമിതി പിന്തുണച്ചത് ഇടതു സ്ഥാനാര്‍ഥികളെയാണ്.
എന്നാല്‍, ഇടുക്കിയുടെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്നാണ് സമിതിയുടെ ആരോപണം. ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ കുറച്ചുകൂടി ഉത്തരവാദിത്തബോധം കാണിക്കണമെന്ന് ജോയ്സ് ജോര്‍ജും നേരത്തേ ആവശ്യപ്പെട്ടിരുന്നു. കസ്തൂരിരംഗന്‍, പട്ടയം വിഷയങ്ങള്‍ ഇടത് സര്‍ക്കാര്‍ ശാശ്വതമായി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പില്‍ മുന്നണിയെ പിന്തുണച്ചതെന്നും എന്നാല്‍, ആറു മാസമായിട്ടും പ്രസ്താവനക്കപ്പുറം വ്യക്തമായ നടപടികള്‍ ഉണ്ടായിട്ടില്ളെന്നും സമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കസ്തൂരിരംഗന്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ പൂര്‍ണമായി ഇ.എസ്.എ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് സമിതിയുടെ ആവശ്യം. കരട് വിജ്ഞാപനത്തിന്‍െറ കാലാവധി നീട്ടി പ്രശ്നം വലിച്ചുനീട്ടാന്‍ അനുവദിക്കില്ളെന്നും നേതാക്കള്‍ പറയുന്നു.
പട്ടയം അപേക്ഷകന്‍െറ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണമെന്ന സമിതിയുടെ ആവശ്യം ഇനിയും നടപ്പായിട്ടില്ല. പത്തുചെയിന്‍ മേഖല, സെറ്റില്‍മെന്‍റ് ഏരിയ, അലോട്ട്മെന്‍റ് ഭൂമി, ഷോപ്പ് സൈറ്റ് തുടങ്ങിയ മേഖലകള്‍ക്ക് പട്ടയം നല്‍കാന്‍ നടപടി ആരംഭിക്കാത്തതും സമിതി സര്‍ക്കാറിനെതിരെ തിരിയാന്‍ കാരണമാണ്. ഇ.എഫ്.എല്‍ നിയമം ഉപയോഗിച്ച് പിടിച്ചെടുത്ത ഭൂമി ഉടമകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന സര്‍ക്കാറിനെയല്ല നടപടികള്‍ എടുക്കുന്ന സര്‍ക്കാറിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ പറഞ്ഞു.
ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ഈ മാസം 30ന് വൈകീട്ട് നാലിന് കട്ടപ്പന മര്‍ച്ചന്‍റ് അസോസിയേഷന്‍ ഹാളില്‍ സമിതി ജനറല്‍ ബോഡി യോഗം ചേരുന്നുണ്ട്. ജോയ്സ് ജോര്‍ജ് എം.പി അടക്കമുള്ളവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.