പരിഹാരമില്ലാതെ മുന്നണിയും സര്‍ക്കാറും
text_fields
തിരുവനന്തപുരം: ലോ അക്കാദമിവിഷയത്തില്‍ രാഷ്ട്രീയവും നിയമപരവുമായ പരിഹാരം കാണാനാവാതെ സര്‍ക്കാറും മുന്നണിയും കുഴഞ്ഞുമറിയുന്നു. വിദ്യാര്‍ഥിസമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച, മന്ത്രിയുടെ ഇറങ്ങിപ്പോക്കില്‍ അവസാനിച്ചപ്പോള്‍ മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാകട്ടെ തുടര്‍വിവാദങ്ങള്‍ക്കാണ് ഇടനല്‍കിയത്.
വി.എസും സി.പി.ഐയും മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തിറങ്ങിയതോടെ ബി.ജെ.പി രാഷ്ട്രീയനേട്ടം കൊയ്യുമെന്ന അവകാശവാദം ഉന്നയിച്ച് അവരെ നിശ്ശബ്ദമാക്കാനുള്ള ശ്രമം സി.പി.എം ആരംഭിച്ചു. വിദ്യാര്‍ഥിസമരം 25 ദിവസം പിന്നിടുമ്പോള്‍തന്നെ അധികഭൂമിയെചൊല്ലിയുള്ള തര്‍ക്കം എല്‍.ഡി.എഫില്‍ മൂര്‍ച്ഛിക്കുകയാണ്. വിദ്യാര്‍ഥിസംഘടനകളെയും മാനേജ്മെന്‍റിനെയും സമവായപാതയില്‍ എത്തിക്കേണ്ട മന്ത്രി സി. രവീന്ദ്രനാഥിന്‍െറയും മുഖ്യമന്ത്രി പിണറായി വിജയന്‍െറയും നിലപാടുകളില്‍ ഭരണ- പ്രതിപക്ഷ മുന്നണികള്‍ക്കുള്ളില്‍ തന്നെ ശക്തമായ വിയോജിപ്പുണ്ട്. രണ്ടുപേരുടെയും നിലപാടുകള്‍ കോളജ് മാനേജ്മെന്‍റിനോടുള്ള സി.പി.എം നേതൃത്വത്തിന്‍െറ മൃദുസമീപനത്തിന് തെളിവാണെന്ന ആക്ഷേപവുമുണ്ട്.
കോളജ്ഭൂമിയുടെ ദുര്‍വിനിയോഗം സംബന്ധിച്ച് റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടക്കവെയാണ് ഭൂമി നല്‍കിയതില്‍ ഒരു പരിശോധനയും ഉണ്ടാവില്ളെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രി നല്‍കിയത്. സി.പിയുടെ കാലത്താണ് ഭൂമി പിടിച്ചെടുക്കല്‍ നടന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാല്‍, കോളജിന് നല്‍കിയ ഭൂമി ദുര്‍വിനിയോഗം ചെയ്തത് സംബന്ധിച്ചാണ് വി.എസിന്‍െറ പരാതി. ഇതിനെ സി.പിയുടെ കാലത്ത് ഭൂമി പിടിച്ചെടുത്തതുമായി പിണറായി ബന്ധപ്പെടുത്തിയത് വെറുതെയല്ളെന്നും ഭരണകക്ഷികള്‍ക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. അനര്‍ഹമായി ഭൂമി കൈവശപ്പെടുത്തിയത് തിരിച്ചുപിടിക്കേണ്ട പ്രാഥമികചുമതല സര്‍ക്കാറിന്‍േറതാണെന്ന് വി.എസ് പ്രതികരിച്ചത് ഇതിനാലാണ്. നടരാജപിള്ളയുടെ ഭൂമിയെക്കുറിച്ചല്ല അന്വേഷണമെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു.
ഒരിക്കല്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ കഴിയില്ളെന്ന മുഖ്യമന്ത്രിയുടെ ന്യായം മലയാളം പ്ളാന്‍േറഷന്‍സ്, ടാറ്റ എന്നിവ ഉള്‍പ്പെടെയുള്ള റവന്യൂ കേസുകളില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.