വിജയം അവകാശപ്പെട്ട് എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: അവിശ്വാസപ്രമേയ ചർച്ചയിൽ വിജയം അവകാശപ്പെട്ട് എൽ.ഡി.എഫ്. തങ്ങൾക്ക് പറയാനുള്ളത് മുഴുവൻ പറയാൻ ലഭിച്ച വേദി പ്രയോജനപ്പെടുത്താനായെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. മൂന്നര മണിക്കൂർ നീണ്ട പ്രസംഗമെന്നതിനേക്കാൾ പ്രതിപക്ഷത്തെ മുന്നിലിരുത്തി പറയാനുള്ളത് മുഴുവൻ കേൾപ്പിച്ചത് വിജയമെന്നാണ് സി.പി.എം നേ കരുതുന്നത്. ഇതുവരെ മാധ്യമങ്ങൾ നടത്തിയ വെളിപ്പെടുത്തലുകളും അതിെൻറ ചുവടുപിടിച്ച് പ്രതിപക്ഷം നടത്തിയ ആരോപണങ്ങളുമാണ് ഉണ്ടായിരുന്നത്.
വൈകീട്ടുള്ള വാർത്തസമ്മേളനത്തിൽ അവക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ടായിരുന്നു. പക്ഷേ, സമയക്കുറവും മാധ്യമങ്ങളുടെ ഇടപെടലും വേണ്ടത്ര സാധ്യത ഒരുക്കിയിരുന്നില്ലെന്നാണ് സി.പി.എം നേതാക്കളുടെ അഭിപ്രായം. ആ വെല്ലുവിളി പരിഹരിക്കുന്ന തരത്തിൽ 11 മണിക്കൂർ നീണ്ട ചർച്ചയിൽ എണ്ണം കൊണ്ട് ഭൂരിപക്ഷമുള്ള തങ്ങൾക്ക് പ്രമേയ ചർച്ചയിൽ മേധാവിത്വം പുലർത്താനായെന്ന് അവർ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്നര മണിക്കൂർ നീെണ്ടങ്കിലും ചാനൽ വഴിയുള്ള മുഴുനീള പ്രക്ഷേപണത്തോടെ പറയാനുള്ളത് മുഴുവൻ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനായി. പ്രതിപക്ഷത്തിെൻറ എല്ലാ ആരോപണത്തിനും മറുപടി പറഞ്ഞതോടെ ഇനി പുതിയ ആക്ഷേപങ്ങൾക്ക് പിറകെ പോവാൻ അവർ നിർബന്ധിതമാവുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. കൂടാതെ നിയമസഭയിൽ സർക്കാറിനെ പ്രതിരോധിക്കാൻ സി.പി.െഎ അംഗങ്ങൾ വീറോടെ നിന്നത് മുന്നണയിലെ രണ്ട് കക്ഷികൾ തമ്മിലുള്ള ഇഴയടുപ്പം ശക്തമാക്കിയെന്നും കരുതുന്നു. പ്രതിപക്ഷത്ത് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫിൽനിന്ന് പൂർണമായി അടർന്നുമാറിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമാണെന്ന വിലയിരുത്തലിലാണ് സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.