എൽ.ഡി.എഫ് യോഗത്തിൽ സി.പി.െഎക്ക് വിമർശനം
text_fieldsതിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയിൽ സി.പി.െഎക്കെതിരെ എൽ.ഡി.എഫ് യോഗത്തിൽ രൂക്ഷവിമർശനം. എന്നാൽ തീരുമാനം ശരിയായിരുെന്നന്ന നിലപാടിൽ സി.പി.െഎ നേതൃത്വം ഉറച്ചുനിന്നു. ദേവസ്വം ബോർഡ് സംവരണ വിഷയത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന ആവശ്യം ജനതാദൾ എസ് മുന്നോട്ടുെവച്ചെങ്കിലും നിരാകരിച്ചു. മൂന്നാർ, േകാൺഗ്രസ് ബന്ധം ഉൾപ്പെടെ പല വിഷയങ്ങളിലെ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചേര്‍ന്ന എൽ.ഡി.എഫ് യോഗത്തിലാണ് സി.പി.െഎ നടപടി വിമർശിക്കപ്പെട്ടത്. മന്ത്രിസഭ ബഹിഷ്കരണം മുന്നണി മര്യാദ ലംഘനമായെന്നതടക്കമുള്ള ആരോപണങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. തോമസ് ചാണ്ടി രാജിെവക്കുമെന്ന കാര്യം സി.പി.െഎ നേതൃത്വത്തിനെ അറിയിച്ചിരുന്നതാണെന്നും എന്നിട്ടും ബഹിഷ്കരണം പോലുള്ള ഗുരുതര നടപടിയിലേക്ക് നീങ്ങിയത് ശരിയായില്ലെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉന്നയിച്ചു.
മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെെട്ടന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകാൻ ഇൗ നടപടിയിലൂടെ സാധിച്ചു. അതിന് പുറമെ വിഷയം കോടതിക്ക് മുന്നിൽവരെ എത്തിച്ചു. ഇത് ഒഴിവാക്കാമായിരുെന്നന്നും അത് സി.പി.െഎയുടെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണെന്നും അവർ ചൂണ്ടിക്കാട്ടി. മറ്റ് ഘടകകക്ഷി പ്രതിനിധികളും വിഷയത്തെ പിന്തുണച്ചതോടെ സി.പി.െഎ തങ്ങളുടെ നിലപാട് വിശദീകരിച്ചു. മന്ത്രിമാർ യോഗം ബഹിഷ്കരിച്ചത് പാർട്ടി തീരുമാനപ്രകാരമായിരുന്നെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തോമസ് ചാണ്ടി പെങ്കടുക്കുമെങ്കിൽ ആ യോഗത്തിൽ സംബന്ധിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.
എന്നാൽ അതിെൻറ ലംഘനമുണ്ടായ പശ്ചാത്തലത്തിൽ മറ്റ് മാർഗങ്ങളില്ലായിരുന്നു. സി.പി.െഎ അത്തരമൊരു നിലപാട് എടുത്തില്ലായിരുന്നെങ്കിൽ വീണ്ടും വിഷയം മോശമായ അവസ്ഥയിലേക്ക് നീങ്ങുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് ചാണ്ടി കോടതിയെ സമീപിച്ച നടപടിയെ ജനതാദൾ എസും വിമർശിച്ചു. തുടർന്ന് ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടാകരുതെന്ന നിലയിൽ ഇൗ വിഷയത്തിലെ ചർച്ച അവസാനിപ്പിച്ചു. ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ വിഷയത്തിൽ ജനതാദൾ- എസിലെ കെ. കൃഷ്ണൻകുട്ടി വിമർശനമുന്നയിച്ചു. നടപടി വിവിധ പിന്നാക്കസമുദായ സംഘടനകളെ വിശ്വാസത്തിലെടുക്കാത്തതാണെന്നും സമരരംഗത്തുള്ള സംഘടനകളുമായി ചർച്ചനടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോൾ അത് ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് സി.പി.എം നേതൃത്വം അഭിപ്രായപ്പെട്ടു. ഒാഖി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്തതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.