ഇടതുമുന്നണി വികസനം: ചെറുകക്ഷികൾ അണിയറനീക്കം തുടങ്ങി
text_fieldsതിരുവനന്തപുരം: ഇടതുമുന്നണി വികസനം അജണ്ടയായതോടെ മുന്നണിയുമായി സഹകരിക്കുന്ന ചെറു കക്ഷികൾ ലയിക്കാനും േയാജിച്ച് പ്രവർത്തിക്കാനും അണിയറ നീക്കം. സി.പി.എമ്മിെൻറ ആദ്യ വെല്ലുവിളി ചെറുകക്ഷികളെ മെരുക്കലാണ്. ലയനത്തിെൻറ പടിവാതിൽക്കൽ എത്തി പിരിഞ്ഞ കേരള കോൺഗ്രസ് സ്കറിയാ തോമസ്, ആർ. ബാലകൃഷ്ണപിള്ള വിഭാഗങ്ങൾ വെല്ലുവിളിയാണ്. െഎ.എൻ.എൽ, നാഷനൽ സെക്കുലർ കോൺഫറൻസ് പാർട്ടികളെയും കൈകാര്യം ചെയ്യേണ്ടതുണ്ട്.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇരു കേരള കോൺഗ്രസും യോജിക്കാൻ തീരുമാനിച്ചത്. പുതിയ പാർട്ടിയുടെ നായകത്വത്തെച്ചൊല്ലി നീക്കം പാളി. അതിനിടെ, കേരള കോൺഗ്രസ്(ബി) പുതിയ നീക്കം ആരംഭിച്ചു. യോജിപ്പിന് തടസ്സം ആരുടെ നിലപാടാണ് എന്നതടക്കം ആർ. ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ബാലകൃഷ്ണ പിള്ള മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. ഇരു വിഭാഗങ്ങളെ മെരുക്കിയാലും ജനാധിപത്യ കേരള കോൺഗ്രസിനെ കൂടി ഉൾക്കൊള്ളുന്നത് മറ്റൊരു പ്രശ്നമാണ്.
െഎ.എൻ.എല്ലും നാഷനൽ സെക്കുലർ കോൺഫറൻസും (എൻ.എസ്.സി) ലയിക്കണമെന്ന നിലപാടാണ് സി.പി.എമ്മിന്. തങ്ങൾ വരച്ച ലക്ഷ്മണരേഖക്കപ്പുറം രണ്ട് കക്ഷികളും കടക്കില്ലെന്ന വിശ്വാസവും പാർട്ടിക്കുണ്ട്. െഎ.എൻ.എല്ലിനെ ഘടകകക്ഷിയാക്കുകയാണെങ്കിൽ അവരുമായി യോജിച്ച് പ്രവർത്തിക്കാമെന്ന് എൻ.എസ്.സി സംസ്ഥാനസമിതി തീരുമാനം എടുത്തിട്ടുണ്ട്. സി.പി.എം പച്ചക്കൊടി കാണിച്ചാൽ െഎ.എൻ.എല്ലിനും മറുവാക്കുണ്ടാവില്ല. ആഗസ്റ്റ് 10ന് ശേഷം സി.പി.എം മധ്യസ്ഥതയിൽ ഇൗ രണ്ട് പാർട്ടികളുടെയും ലയന ചർച്ച ആരംഭിക്കും. ഇതിനിടെ വീരേന്ദ്രകുമാറിെൻറ ലോക്താന്ത്രിക് ദളും എൻ.എസ്.സിയുമായി േയാജിച്ച് പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.