സി.പി.എം–സി.പി.െഎ ഉഭയകക്ഷിചർച്ചക്ക് വാതിൽ തുറക്കുന്നു; എൽ.ഡി.എഫ് യോഗം നാളെ
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിെൻറ പ്രവർത്തനം സംബന്ധിച്ച് നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള സി.പി.എം-സി.പി.െഎ ഉഭയകക്ഷി ചർച്ചകൾക്ക് വാതിൽതുറന്ന് വ്യാഴാഴ്ച ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാരുടെ അനൗദ്യോഗിക കൂടിക്കാഴ്ച നടക്കും. പിന്നാലെ വെള്ളിയാഴ്ച എൽ.ഡി.എഫ് സംസ്ഥാനസമിതിയും ചേരുകയാണ്.
പൊലീസിെൻറ പ്രവർത്തനം, യു.എ.പി.എ ചുമത്തൽ, വിവരാവകാശനിയമം, വർഗീസ്വധം, ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾക്കുനേരെയുള്ള പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി സി.പി.െഎ നേതൃത്വത്തിന് അഭിപ്രായവ്യത്യാസമുള്ളത്. പല സമയങ്ങളിലും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇത് പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിയും കാനവും ഇരുപാർട്ടികളിലെയും നേതാക്കളും പ്രസ്താവന വാദങ്ങളും നടത്തിയിട്ടുണ്ട്.
ഇരു പാർട്ടികളുടെയും കേന്ദ്രനേതൃത്വം ഗൗരവത്തിലെടുത്തതോടെയാണ് ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ധാരണയായത്. കേന്ദ്ര, സംസ്ഥാന നേതൃതലത്തിൽ തന്നെ ചർച്ച നടത്താനാണ് തീരുമാനം. നിയമസഭസമ്മേളനം ആരംഭിക്കാനിരിക്കെ പ്രശ്നം വഷളാവാതെ പരിഹരിക്കണമെന്ന നിലപാടിലാണ് സി.പി.എം, സി.പി.െഎ നേതൃത്വം. വ്യാഴാഴ്ച എ.കെ.ജി സെൻറർ ഫോർ റിസർച് ആൻഡ് സ്റ്റഡീസ് ‘കേന്ദ്ര-സംസ്ഥാന ബന്ധം’ സംബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാറിെൻറ ഉദ്ഘാടനപരിപാടിയിൽ പിണറായിയും കോടിയേരിയും കാനവും പെങ്കടുക്കുന്നുണ്ട്. കാനം രാജേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കും. ഇതിൽ ഇരുപാർട്ടികളുടെയും ഉഭയകക്ഷി ചർച്ചക്കുള്ള തീയതിയടക്കം തീരുമാനിക്കും.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എൽ.ഡി.എഫ് നേതൃയോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചേരുന്നതെങ്കിലും അതിെൻറ വിലയിരുത്തൽ ഉണ്ടാവില്ലെന്നാണ് സൂചന. ഘടകകക്ഷികളെല്ലാം തെരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്തിയശേഷമേ എൽ.ഡി.എഫ് വിഷയം പരിഗണിക്കൂ. പ്രാഥമിക വിലയിരുത്തലിനാവും സാധ്യത. നിയമസഭസമ്മേളനം ആരംഭിക്കാനിരിക്കെ അതിനുമുന്നോടിയായ വിഷയങ്ങളാവും യോഗത്തിെൻറ മുഖ്യ അജണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.