ഇടതുയോഗം 28ന്; സി.പി.എം -സി.പി.െഎ നേതാക്കൾ കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഒാഫിസ് പ്രതിക്കൂട്ടിലാകുകയും കോവിഡ് വ്യാപനം പരിധിവിടുകയും ചെയ്തേതാടെ സംസ്ഥാന നേതൃയോഗം വിളിക്കാൻ എൽ.ഡി.എഫ്. ഏകദിന നിയമസഭ സമ്മേളനത്തിെൻറ അടുത്ത ദിവസമായ ജൂലൈ 28ന് യോഗം ചേരാനാണ് ധാരണ. കോവിഡ് വ്യാപന സാഹചര്യത്തിൽ യോഗം വേണോ വിഡിയോ കോൺഫറൻസിങ് മതിയോ എന്നതിൽ ഉടൻ തീരുമാനമാകും.
കഴിഞ്ഞ ദിവസം സി.പി.െഎ-സി.പി.എം സംസ്ഥാന സെക്രട്ടറിമാരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നിരുന്നു. സ്വർണക്കടത്തുകേസിൽ മുന്നണി, സർക്കാർ പ്രതിച്ഛായക്ക് മങ്ങലേറ്റെന്ന വിമർശമാണ് സി.പി.െഎ അടക്കം ഘടകകക്ഷികൾക്ക്. മുന്നണിക്കുണ്ടായിരുന്ന രാഷ്ട്രീയ മുൻതൂക്കം നഷ്ടപ്പെട്ടതിനെക്കാൾ മുഖ്യമന്ത്രിയുടെ ഒാഫിസ് തന്നെ സംശയ നിഴലിലായ സാഹചര്യം ഗൗരവമെന്ന അഭിപ്രായവും അവർ പങ്കുവെക്കുന്നു.
കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സ്വർണക്കടത്ത് വലിയ ചർച്ചയായില്ലെന്നാണ് സൂചന. പുതിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യണമെന്ന കാനത്തിെൻറ അഭിപ്രായത്തോട് മുഖ്യമന്ത്രിയും കോടിയേരിയും യോജിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.