എൽ.ഡി.എഫിൽ പ്രവേശനോത്സവം: ‘ഞാൻ പിണറായി വിജയൻ... സി.പി.എം’
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സംസ്ഥാന സമിതിയിൽ വ്യാഴാഴ്ച പ്രവേശനോത്സവം ആയിരുന്ന ു. സ്കൂൾ ക്ലാസിലെ പ്രധാന അധ്യാപകനെപ്പോലെ യോഗ അധ്യക്ഷൻ തന്നെ ‘തറ..പറ’ കുറിച്ചു... ‘ഞാ ൻ പിണറായി വിജയൻ, സി.പി.എം...’ എൽ.ഡി.എഫ് സംസ്ഥാന സമിതിക്കെത്തിയ ‘കൊലകൊമ്പൻ’മാരായ ന േതാക്കൾ ആരും പിന്നെ മടിച്ചില്ല, അച്ചടക്കമുള്ള കുട്ടികളെപ്പോലെ എല്ലാവരും പിണറായി യെ പിന്തുടർന്നു. പുതുതായി നാല് ഘടകകക്ഷികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ച ഇടതു മുന്നണിയുടെ ആദ്യ സംസ്ഥാന സമിതിയിലായിരുന്നു സംസ്ഥാന മുഖ്യമന്ത്രിയുടെ ഇൗ പരിചയപ് പെടുത്തൽ.
പുതിയ കക്ഷികളായ ജനാധിപത്യ കേരള കോൺഗ്രസ്, ലോക്താന്ത്രിക് ജനതാദൾ, കേരള കോൺഗ്രസ്(ബി), െഎ.എൻ.എൽ എന്നിവയുടെ പ്രതിനിധികൾ രാവിലെ എ.കെ.ജി സെൻററിൽ എത്തിയതോടെ 10 ഘടകകക്ഷി നേതാക്കളെക്കൊണ്ട് ഹാൾ നിറഞ്ഞ മട്ടായി. പിണറായി വിജയനുശേഷം കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പേരും പാർട്ടിയും പറഞ്ഞ് പരിചയപ്പെടുത്തി. പുതുതായി മുന്നണിയിൽ എത്തിയ ഫ്രാൻസിസ് ജോർജ്, ഡോ. കെ.സി. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), ആർ. ബാലകൃഷ്ണ പിള്ള, കെ.ബി. ഗണേഷ് കുമാർ (കേരള കോൺഗ്രസ്-ബി), എം.വി. ശ്രേയാംസ് കുമാർ, ഷെയ്ഖ് പി. ഹാരീസ് (ലോക്താന്ത്രിക് ജനതാദൾ), എ.പി. അബ്ദുൽ വഹാബ്, കാസിം ഇരിക്കൂർ (െഎ.എൻ.എൽ) എന്നിവരും ഇതേ രീതി പിന്തുടർന്നു.
വനിതാമതിൽ വൻ വിജയമായിരുെന്നന്നും മുന്നണി നടത്തിയ പ്രചാരണങ്ങൾ വിജയിെച്ചന്നും യോഗം വിലയിരുത്തി. മേഖല ജാഥകൾ തീരുമാനിച്ചതിനിടെ ഇടപെട്ട ആർ. ബാലകൃഷ്ണ പിള്ള ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നേരത്തേ തീരുമാനിക്കണമെന്ന് നിർദേശിച്ചു. അതൊക്കെ പിന്നീട് ആലോചിക്കാമെന്ന് പറഞ്ഞ് പിണറായിയും കോടിയേരിയും മറ്റ് കാര്യങ്ങളിേലക്ക് കടക്കുകയായിരുന്നു. അഴിമതിക്കേസിൽ താൻ കൽതുറുങ്കിലടപ്പിച്ച ആർ. ബാലകൃഷ്ണ പിള്ള ഘടകകക്ഷി നേതാവായി എത്തിയ മുന്നണി യോഗത്തിലേക്ക് വി.എസ്. അച്യുതാനന്ദൻ എത്താതിരുന്നത് മാധ്യമങ്ങൾക്കും കൗതുകമായി. വാർത്തസമ്മേളനത്തിൽ ചോദ്യം ഉയർന്നെങ്കിലും ആരോഗ്യ കാരണങ്ങളാൽ വി.എസ് വിട്ടുനിൽക്കുകയാണെന്ന് കൺവീനർ എ. വിജയരാഘവൻ വിശദീകരിച്ചു.
മേഖലാ ജാഥകളുമായി ഇടതുമുന്നണി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കൻ, വടക്കൻ മേഖലാ ജാഥകളുമായി ഇടതുമുന്നണി. വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. മുന്നണിയിൽ എടുത്ത പുതിയ ഘടകകക്ഷികളെ കൂടി ഉൾപ്പെടുത്തി ജില്ല, നിയോജക മണ്ഡലം, ബൂത്ത് കമ്മിറ്റികൾ വിപുലീകരിക്കാനും തീരുമാനിച്ചു. മാർച്ച് രണ്ടിന് തൃശൂരിൽ ബഹുജന റാലിയോടെ സമാപിക്കുന്ന തരത്തിലാണ് മേഖലാ ജാഥകൾ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടാംവാരം തിരുവനന്തപുരത്തുനിന്നും കാസർകോട് നിന്നുമാണ് ജാഥകൾ ആരംഭിക്കുക. തീയതി പിന്നീട് തീരുമാനിക്കും. കാസർകോട് നിന്നുള്ള ജാഥയെ സി.പി.െഎ സംസ്ഥാന െസക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരത്ത് നിന്നുള്ള ജാഥയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നയിക്കും.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിെൻറ വികലനയങ്ങൾ തുറന്നുകാട്ടിയും യു.ഡി.എഫിെൻറ മൃദുഹിന്ദുത്വം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയും ആയിരിക്കും ജാഥയെന്ന് കൺവീനർ എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മോദി സർക്കാറിനെ പുറത്താക്കുക എന്ന മുഖ്യ ദൗത്യത്തിന് പിന്തുണ നൽകുക എന്ന കടമയാണ് ഇടതുമുന്നണി ഏറ്റെടുക്കുന്നത്. തെറ്റായ സാമ്പത്തിക നയം, ഭരണഘടനാമഹത്ത്വം ലംഘിക്കൽ, കേരളത്തോടുള്ള തെറ്റായ സമീപനം എന്നിവ തുറന്നുകാട്ടും. സംഘ്പരിവാർ പ്രചാരകനിൽ നിന്ന് പ്രതീക്ഷിക്കുന്ന വാക്കും ശൈലിയുമാണ് പ്രധാനമന്ത്രിയിൽ നിന്ന് കൊല്ലത്ത് കണ്ടത്. അതേസമയം, മൃദൃഹിന്ദുത്വ സമീപനം തുടരുകയും ബി.ജെ.പി സർക്കാറിെൻറ സാമ്പത്തികനയത്തെ പിന്തുണക്കുകയും ചെയ്യുന്ന കോൺഗ്രസ് കേരളത്തിൽ തോൽക്കേണ്ടത് ആവശ്യമാണ്. നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. എന്നാൽ, നവോത്ഥാനകൂട്ടായ്മ രാഷ്ട്രീയ െഎക്യമുന്നണിയല്ല. അതൊരു സാമൂഹിക കൂട്ടായ്മയാണ്. ശബരിമലവിഷയത്തിൽ എൽ.ഡി.എഫിെൻറ നിലപാട് സമൂഹത്തിൽ ചർച്ചയാവുേമ്പാൾ വിശദീകരിക്കും. ജനുവരി 25 നുള്ള എൽ.ഡി.എഫ് ജില്ലാസമിതികൾ പുനഃസംഘടിപ്പിക്കും. 30ന് മുമ്പ് നിയോജക മണ്ഡലം കമ്മിറ്റികൾ പുതിയ ഘടകകക്ഷികളെ വിളിച്ച് യോഗം ചേരും.
വി.എസ്. അച്യുതാനന്ദൻ മുന്നണിയോഗത്തിൽ പെങ്കടുക്കാതിരുന്നത് ആരോഗ്യപ്രശ്നമുള്ളതിനാലാണെന്നും ആർ. ബാലകൃഷ്ണപിള്ള പെങ്കടുത്തത് കൊണ്ടല്ലെന്നും വിജയരാഘവൻ പറഞ്ഞു. രാഷ്ട്രീയത്തിൽ ഭിന്നാഭിപ്രായം ഉണ്ടാവും. എന്നാൽ, വ്യക്തികളോട് സ്ഥിരമായ ശത്രുത ഉണ്ടാവില്ല. ആലപ്പാട് കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രിയുടേതാണ് എൽ.ഡി.എഫ് നിലപാട്. കാരാട്ട് റസാഖിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയുള്ള കോടതിവിധിക്ക് എതിരെ മേൽകോടതിയെ സമീപിക്കും. കെ.എം. ഷാജി രാജിവെക്കണമെന്ന നിലപാട് സ്വീകരിച്ചത് അദ്ദേഹം വർഗീയതയെ ഉപയോഗിച്ചതിനാലാണെന്നും കൺവീനർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.